ദി വീപ്പിംഗ് വുമൺ (റെംബ്രാന്റ്)
1644-ൽ നെതർലന്റ്സിൽ ജീവിച്ചിരുന്ന പ്രശസ്തനായ ചിത്രകാരനും കൊത്തുപണിക്കാരനുമായിരുന്ന റെംബ്രാന്റ് വാങ് റേയ്ൻ ചിത്രീകരിച്ച എണ്ണച്ചായാചിത്രമാണ് ദി വീപ്പിംഗ് വുമൺ. ഈ ചിത്രം ഇപ്പോൾ ഡെട്രോയിറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർട്‌സിൽ സംരക്ഷിച്ചിരിക്കുന്നു. റെംബ്രാൻഡിന്റെ ദി വുമൺ ടേക്കൺ ഇൻ അഡൾട്ടെറിയിലെ (നാഷണൽ ഗാലറി, ലണ്ടൻ) മുട്ടുകുത്തിയ സ്ത്രീയോട് ഈ ചിത്രം ഏറെക്കുറെ യോജിക്കുന്നു. കൂടാതെ ഒരു ഓട്ടോഗ്രാഫിന്റെ ഒറിജിനൽ പഠനത്തിന് ശേഷം ഈ ചിത്രം അദ്ദേഹത്തിന്റെ വിദ്യാർത്ഥികളിലൊരാളുടേതാണിതെന്ന് കരുതപ്പെടുന്നു. കുർട്ട് ബൗച്ച് ഈ വിദ്യാർത്ഥി കാരെൽ ഫാബ്രിഷ്യയസ് ആണെന്ന് വാദിച്ചു. അതേസമയം വെർനർ സുമോവ്സ്കി കരുത്തുറ്റ ചിത്രകാരന്മാരായ സാമുവൽ വാൻ ഹൂഗ്സ്ട്രാറ്റൻ, നിക്കോളാസ് മേസ് എന്നിവരാണെന്ന് അഭിപ്രായപ്പെട്ടു.
ലണ്ടനിലെ ഹോളണ്ട് ശേഖരത്തിൽ ആദ്യമായി രേഖപ്പെടുത്തിയ ഈ ചിത്രം ലണ്ടനിലെ ക്രിസ്റ്റീസ് ഒരു മിസ്റ്റർ സ്മിത്തിന് ലേലം ചെയ്തു. ആ വർഷം അവസാനം ലണ്ടൻ ആസ്ഥാനമായുള്ള സമാഹർത്താവ് എഫ്.ഡബ്ല്യു. ലിപ്മാന്റെതാണെന്ന് രേഖപ്പെടുത്തി. 1916-ൽ ഈ ചിത്രം ബെർലിനിലെ ഓസ്കാർ ഹൾഡ്‌ഷിൻസ്‌കിയുടെ ശേഖരത്തിലായിരുന്നു. 1928 നവംബർ 10 ന് 68,000 മാർക്കിനായി ബെർലിൻ ആർട്ട് ഡീലർമാരായ കാസിറർ അൻഡ് ഹെൽബിംഗ് ചിത്രം വിൽക്കുകയും 1937-ൽ ബെർലിൻ സ്വകാര്യ ശേഖരത്തിൽ രേഖപ്പെടുത്തുകയും ചെയ്തു. 1938-ൽ ഈ ചിത്രം ലണ്ടനിലെ എഫ്. ഡ്രേ ഗാലറിയുടെയും 1947-ൽ ന്യൂയോർക്കിലെ ശ്രീമതി ഹാനി സെലിഗ്മാന്റെയും ഉടമസ്ഥതയിലായിരുന്നു. 1956-ൽ ആർട്ട് ഡീലർ റോസെൻബെർഗ്, സ്റ്റൈബൽ എന്നിവർ വഴി ഈ ചിത്രം വിറ്റതിനെതുടർന്ന് ഇന്നത്തെ ഉടമയിലെത്തി.
ചിത്രകാരനെക്കുറിച്ച്
തിരുത്തുകചരിത്രകാരന്മാർ ഡച്ച് ജനതയുടെ സുവർണ്ണകാലഘട്ടം എന്ന് വിശേഷിപ്പിക്കുന്ന കാലഘട്ടത്തിൽ നെതർലന്റ്സിൽ ജീവിച്ചിരുന്ന പ്രശസ്തനായ ചിത്രകാരനും കൊത്തുപണിക്കാരനുമായിരുന്നു റെംബ്രാന്റ് വാങ് റേയ്ൻ. സൗഭാഗ്യപൂർണ്ണമായ യൗവനകാലവും ദുരിതം നിറഞ്ഞ വാർദ്ധക്യവും അദ്ദേഹത്തിന്റെ രചനകളുടെ പ്രത്യേകതയായിരുന്നു. അദ്ദേഹത്തിന്റെ മിക്ക ചിത്രങ്ങളും കലാസ്വാദകരുടെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. റെംബ്രാന്റ് പല പ്രശസ്ത ചിത്രങ്ങളും രചിച്ചു. അവയിൽ ചിലത് വളരെ വലിപ്പമുള്ള ചിത്രങ്ങളാണ്. ചിലത് വളരെ ഇരുണ്ടതും ശോകപൂർണ്ണവുമാണ്. റെംബ്രാന്റിന്റെ പല ചിത്രങ്ങളും കാണുമ്പോൾ കാണികൾക്ക് ചിത്രത്തിൽ സംഭവിക്കുന്ന കാര്യങ്ങളിൽ തങ്ങളും ഭാഗമാണെന്നു തോന്നും. ലോകമെമ്പാടുമുള്ള ചിത്ര പ്രദർശനശാലകളിൽ റെംബ്രാന്റിന്റെ ചിത്രങ്ങൾ കാണാം. [1] ഫ്ലോറ എന്ന ചിത്രത്തിലെ മാതൃകയായ സാസ്കിയ വാൻ ഊലൻബർഗ് ചിത്രകാരൻ റംബ്രാന്റ് വാൻ റേയ്ൻറെ ഭാര്യയായിരുന്നു. അവരുടെ ജീവിതകാലത്ത്, അദ്ദേഹത്തിൻറെ ചില ചിത്രങ്ങൾ, ഡ്രോയിംഗുകൾ, കൊത്തുപണികൾ എന്നിവയ്ക്ക് അവർ മാതൃകയായിരുന്നു. അവർ ഒരു ഫ്രിഷിയൻസ് മേയറുടെ മകളായിരുന്നു.[2]
അവലംബം
തിരുത്തുക- ↑ http://forvo.com/word/rembrandt_van_rijn/
- ↑ ["Uylenburgh, Saskia (1612-1642)". Inghist.nl. 13 January 2014. Retrieved 17 August 2014. "Uylenburgh, Saskia (1612-1642)". Inghist.nl. 13 January 2014. Retrieved 17 August 2014.]
{{cite web}}
: Check|url=
value (help); Cite has empty unknown parameter:|dead-url=
(help); Missing or empty|title=
(help)