ദി വിർജിൻ ആന്റ് ചൈൽഡ് (ദി നോർത്ത്ബ്രൂക്ക് മഡോണ)
പതിനാറാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ 1500-1525 വരെ സജീവമായ നോർത്ത്ബ്രൂക്ക് മഡോണ മാസ്റ്റർ ചിത്രീകരിച്ച വുഡ് പാനെൽ ചിത്രമാണ് ദി വിർജിൻ ആന്റ് ചൈൽഡ്. മസാച്യുസെറ്റ്സിലെ വോർസെസ്റ്ററിലെ വോർസെസ്റ്റർ ആർട്ട് മ്യൂസിയത്തിലെ സ്ഥിരമായ ശേഖരത്തിലാണ് ഈ ചിത്രം.[1]
ചരിത്രം
തിരുത്തുകഇംഗ്ലണ്ടിലെ നോർത്ത്ബ്രൂക്ക് ശേഖരത്തിൽ നിന്നാണ് പെയിന്റിംഗിന് ഈ പേര് ലഭിച്ചത്. 1940-ൽ വോർസെസ്റ്റർ ആർട്ട് മ്യൂസിയത്തിലേക്ക് പെയിന്റിംഗ് സംഭാവന ചെയ്തു.[2]അക്കാലത്ത് ഈ ചിത്രം റാഫേലിന്റേതാണെന്ന് ആരോപണമുണ്ടായെങ്കിലും പണ്ഡിതന്മാർ ഈ ആശയം ഉപേക്ഷിച്ചു. നിലവിൽ അതിന്റെ കർത്തൃത്വത്തെക്കുറിച്ച് വ്യക്തമായ അഭിപ്രായ സമന്വയമില്ല.[3] ചിത്രം "റഫേൽ തന്റെ കരിയറിൽ ഉടനീളം അറിയപ്പെട്ടിരുന്ന ഒരു പരിശീലനത്തിന്റെ കൂട്ടുപ്രവർത്തനത്തിന്റെ ഫലമായിരിക്കാം."[4]
2015-ൽ വാഷിംഗ്‌ടൺ ഡി.സിയിലെ നാഷണൽ ഗാലറി ഓഫ് ആർട്ടിൽ നിന്ന് വായ്പയെടുത്ത് റാഫേലിന്റെ സ്മോൾ കൂപ്പർ മഡോണയ്‌ക്കൊപ്പം പെയിന്റിംഗ് പ്രദർശിപ്പിച്ചു. [3]നോർത്ത്ബ്രൂക്ക് മഡോണയിലെ മാസ്റ്ററെ തിരിച്ചറിയാനുള്ള ശ്രമവും "റാഫേലിന്റെ മാസ്റ്റർഫുൾ വ്യാഖ്യാനവും മധ്യ ഇറ്റലിയിലെ അനുയായികൾക്കിടയിൽ അദ്ദേഹത്തിന്റെ ആദ്യകാല ശൈലി വ്യാപിച്ചതും സൂക്ഷ്മനിരീക്ഷണം ചെയ്യുകയായിരുന്നു എക്സിബിഷന്റെ ഉദ്ദേശ്യം.[3]
അവലംബം
തിരുത്തുക- ↑ "Master of the Northbrook Madonna". Worcester Art Museum. Retrieved 27 June 2015.
- ↑ Chris Bergeron (15 March 2015). "Masterpiece mystery: Raphael and imitator pose a whodunit at Worcester Art Museum". MetroWest Daily News. Retrieved 13 April 2018.
- ↑ 3.0 3.1 3.2 "Raphael: The Cowper Madonna". Worcester Art Museum. Retrieved 27 June 2015.
- ↑ Nancy Sheehan (25 January 2015). "Worcester Art Museum hopes to shed light on Raphael Madonna mystery". Worcester Telegram. Retrieved 27 June 2015.
കൂടുതൽ വായനയ്ക്ക്
തിരുത്തുക- Chris Bergeron (15 March 2015). "Masterpiece mystery: Raphael and imitator pose a whodunit at Worcester Art Museum". Milford Daily News. Retrieved 27 June 2015.
{{cite web}}
: Italic or bold markup not allowed in:|publisher=
(help)