ദി ലീല പാലസ് ചെന്നൈ
ഇന്ത്യൻ സംസ്ഥാനമായ തമിഴ്നാടിൻറെ തലസ്ഥാനമായ ചെന്നൈയിൽ സ്ഥിതിചെയ്യുന്ന പഞ്ചനക്ഷത്ര ഹോട്ടലാണ് ദി ലീല പാലസ് ചെന്നൈ. മറീന ബീച്ചിൻറെ തെക്കൻ അറ്റത്ത് അഡയാർ ക്രീക്ക് ഭാഗത്ത് ആർ. എ. പുരത്ത് എംആർസി നഗറിലാണ് ഈ ഹോട്ടൽ സ്ഥിതിചെയ്യുന്നത്. അറ്റ്‌ലാന്റ ആസ്ഥാനമായ സ്മാൾവുഡ്, റെയ്നോൾഡ്സ്, സ്റ്റിവർട്ട്, സ്റ്റിവർട്ട് ആൻഡ് അസോസിയേറ്റ്സ്, ഐഎൻസി ആണ് ഈ ഹോട്ടൽ രൂപകൽപ്പന ചെയ്തത്. [1] [2] തമിഴ്നാട്ടിലെ ചെട്ടിനാട് രൂപകൽപ്പന പ്രമേയമാക്കിയുള്ള രൂപകൽപ്പനയാണിത്. [3] 8000 മില്ല്യൺ ഇന്ത്യൻ രൂപ ചിലവിൽ നിർമിച്ച ഹോട്ടൽ 2012 സെപ്റ്റംബറിൽ തുറക്കും എന്നാണ് പ്രതീക്ഷിച്ചിരുന്നത്. [4] എന്നാൽ, നിർമ്മാണത്തിലുണ്ടായ കാലതാമസം കാരണം 2013 ജനുവരിയിലാണ് ഹോട്ടൽ ഉദ്ഘാടനം ചെയ്തത്. [5]
ചരിത്രം
തിരുത്തുകദി ലീല പാലസ് ചെന്നൈ ഹോട്ടൽ നിൽക്കുന്ന സ്ഥലം വ്യവസായിയായ എം എ എം രാമസ്വാമിയിൽനിന്നും 700 മില്ല്യൺ ഇന്ത്യൻ രൂപക്ക് വാങ്ങിയതാണ്. [6] 16 നിലകളുള്ള ഈ ഹോട്ടലിൻറെ ഉയരം 64.8 മീറ്ററാണ്. [7] [8][9] 2014 സെപ്റ്റംബറിൽ എസ്പ എന്ന പേരുള്ള 16000 സ്ക്വയർ ഫീറ്റ് വിസ്തീർണമുള്ള സ്പാ ഹോട്ടലിൽ പ്രവർത്തനം ആരംഭിച്ചു. [10]
ഹോട്ടൽ
തിരുത്തുകഅഡയാർ ക്രീക്കിനു സമീപം ബേ ഓഫ് ബംഗാളിനെ അഭിമുഖീകരിച്ച് നിൽക്കുന്ന 6.25 ഏക്കർ സ്ഥലത്താണ് 16 നിലകളിലായി 338 മുറികളുള്ള ദി ലീല പാലസ് ചെന്നൈ ഹോട്ടൽ സ്ഥിതിചെയ്യുന്നത്. 1390 സ്ക്വയർ മീറ്റർ വിസ്തീർണമുള്ള ബോൾറൂമും റൂഫ് ടോപ് പരിപാടി സ്ഥലവും ഉൾപ്പെടെ 2200 സ്ക്വയർ മീറ്റർ വിസ്തീർണമുള്ള വിരുന്ന്, മീറ്റിംഗ് സൗകര്യം, പരമ്പരാഗതമായ നടുമുറ്റം, ഭക്ഷണശാലകൾ, ബാറുകൾ, 1394 സ്ക്വയർ മീറ്റർ വിസ്തീർണമുള്ള ക്ലബ് / സ്പാ എന്നിവ ഹോട്ടലിൽ ഉൾപ്പെടുന്നു. ആകെ മൊത്തം 6 മീറ്റിംഗ് മുറികൾ ഹോട്ടലിൽ ഉണ്ട്. ദി ലീല പാലസ് ചെന്നിയ ഹോട്ടലിൽ എല്ലാ വൈദ്യുതി വിളക്കുകളിലും എൽഇഡി ബൾബുകളാണ് ഉപയോഗിക്കുക, കൂടാതെ വലിയ രീതിയിലുള്ള മഴവെള്ള സംഭരണവും നടത്തും.
സോഫ്റ്റ്‌വെയർ പാർക്ക്
തിരുത്തുക250,000 സ്ക്വയർ ഫീറ്റ് വിസ്തീർണമുള്ള വാണിജ്യ സ്പേസായ ദി ലീല ബിസിനസ് പാർക്കും ഹോട്ടലിനു അനുബന്ധമായിട്ടുണ്ട്. അതേസമയം, ഈ ബിസിനസ് പാർക്ക് വിറ്റു ഹോട്ടൽ സംരംഭത്തിനു കൂടുതൽ പണം കണ്ടെത്താനുള്ള പദ്ധതിയും ലീല ഗ്രൂപ്പിനുണ്ട്.1720 മില്ല്യൺ ഇന്ത്യൻ രൂപക്ക് റിലയൻസ് ഇന്ഡസ്ട്രീസ്‌ഈ ഐടി പാർക്ക് സ്വന്തമാക്കി.
- ↑ "Leela Palace to open sea-facing palace hotel in Chennai". The Economic Times. Chennai: The Times Group. 18 August 2012. Retrieved 7 July 2016.
- ↑ "The Leela Palace Hotel Features". The Leela Palace. Retrieved 07 July 2016.
{{cite web}}
: Check date values in:|accessdate=
(help) - ↑ "Kempinski Hotels under development in India". Kempinski.com. Retrieved 7 July 2016.
- ↑ Philip, Lijee (8 September 2010). "Leela patriarch charts plan to protect empire". The Economic Times. Mumbai: The Times Group. Retrieved 7 July 2016.
- ↑ Kaushik, Nidhi. "Indian Essence". Asian Enterprise. Asian Enterprise. Archived from the original on 2012-01-24. Retrieved 7 July 2016.
- ↑ Jain, Shweta (4 January 2012). "Leela Group plans Middle East investment". Gulf News. GulfNews.com. Retrieved 7 July 2016.
- ↑ Ramesh, M. (7 September 2010). "The Leela opened in January 2013 in Chennai". Business Line. Chennai: The Hindu. Retrieved 7 July 2016.
- ↑ Ravikumar, R. (6 November 2011). "Leelaventure, Viceroy hotel Chennai projects hit roadblock". The Hindu Business Line. Chennai: The Hindu. Retrieved 7 July 2016.
- ↑ "The Leela Palace Kempinski Chennai". Emporis.com. Retrieved 7 July 2016.
- ↑ "ESPA opens at The Leela Palace Chennai—The Leela expands unparalleled spa and wellness experiences to fifth city in India". Incentive Travel & Corporate Meetings. ITCM. 9 September 2014. Archived from the original on 2014-11-09. Retrieved 7 July 2016.