ദി റിബൽ (പുസ്തകം)
ദി റിബൽ(ഫ്രെഞ്ച് ശീർഷകം: L'Homme révolté) എന്നതു തത്ത്വമീമാംസയേയും സമൂഹങ്ങളിലെ വിപ്ലവത്തിന്റെ ചരിത്രപരമായ വികസനത്തെയും പറ്റി, പ്രത്യേകിച്ച് പടിഞ്ഞാറൻ യൂറോപ്പിൽ, ആൽബർട്ട് കാമ്യു എഴുതി 1951ഇൽ പുറത്തിറങ്ങിയ പുസ്തകം-നീളം ഉപന്യാസമാണ്. എപ്പിക്ക്യൂറസ്, ലുക്രേഷ്യസ്, മാർക്വിസ് ഡി സാദെ, ജോർജ് വിൽഹെം ഫ്രെദെറിക്ഹേഗൽ, ദസ്തയേവ്സ്കി, ഫ്രീഡ്രിക്ക് നീച്ച, മാക്സ് സ്റ്റെർനെർ, ആന്ദ്രെ ബ്രെട്ടൻ തുടങ്ങിയ വിഭിന്ന എഴുത്തുകാരെയും കലാകാരന്മാരെയും ബന്ധപ്പെടുത്തി കൊണ്ട് കാമ്യു വിപ്ലവത്തിൽ മനുഷ്യന്റെ ചരിത്രപരമായ അവസ്ഥയെ വിവരിക്കുന്നു.
എഴുതിക്കഴിഞ്ഞു ദശകങ്ങൾ കഴിഞ്ഞും പൌൾ ബർമൻ തുടങ്ങിയ തത്ത്വചിന്തകരെയും എഴുത്തുകാരെയും ആകർഷിക്കാൻ ഈ പുസ്തകത്തിന് കഴിയുന്നുണ്ട്.