ദി ബ്ലൂ ബോയ്

തോമസ് ഗയിൻസ്ബറോ വരച്ച ഒരു ഛായാചിത്രം

തോമസ് ഗയിൻസ്ബറോ വരച്ച ഒരു ഛായാചിത്രമാണ് ദി ബ്ലൂ ബോയ് (c. 1770). ഇപ്പോൾ ഹണ്ടിംഗ്ടൺ ലൈബ്രറി, ആർട്ട് കളക്ഷൻ ആൻറ് ബൊട്ടാണിക്കൽ ഗാർഡനിൽ ഈ ചിത്രം പ്രദർശിപ്പിച്ചിട്ടുണ്ട്.[2]

The Blue Boy
കലാകാരൻThomas Gainsborough
വർഷംc. 1770
Mediumoil on canvas
MovementRococo
അളവുകൾ177.8 cm × 112.1 cm (70.0 ഇഞ്ച് × 44.1 ഇഞ്ച്)
സ്ഥാനംHenry E. Huntington Art Gallery[1], San Marino, California

ചരിത്രം

തിരുത്തുക

ഗെയ്‌ൻസ്‌ബറോയുടെ ഏറ്റവും അറിയപ്പെടുന്ന ചിത്രങ്ങളിലൊന്നായ ബ്ലൂ ബോയ് പെയിന്റിംഗിന്റെ ആദ്യകാല ഉടമസ്ഥത കാരണം ഒരു ധനികനായ ഹാർഡ്‌വെയർ വ്യാപാരിയുടെ മകനായ ജോനാഥൻ ബട്ടലിന്റെ (1752-1805) ഛായാചിത്രമാണെന്ന് ദീർഘകാലമായി കരുതപ്പെട്ടിരുന്നു. ഈ ഐഡന്റിഫിക്കേഷൻ ഒരിക്കലും തെളിയിക്കപ്പെട്ടിട്ടില്ല, 2013-ൽ സൂസൻ സ്ലോമാൻ വാദിച്ചതുപോലെ, ഗെയിൻസ്ബറോയുടെ അനന്തരവൻ ഗെയ്ൻസ്ബറോ ഡ്യൂപോണ്ട് (1754-1797) ആണ് സിറ്റർ.[3] ഇത് ചരിത്രപരമായ ഒരു വസ്ത്രധാരണ പഠനവും അതുപോലെ ഒരു ഛായാചിത്രവുമാണ്; 17-ആം നൂറ്റാണ്ടിലെ വസ്ത്രങ്ങളിൽ യുവാക്കൾ പ്രത്യക്ഷപ്പെടുന്നത് ആൻറണി വാൻ ഡിക്കിനോടുള്ള കലാകാരന്റെ ആദരാഞ്ജലിയായിട്ടാണ്. വാൻ ഡിക്ക് വരച്ച ചെറുപ്പക്കാരുടെ ഛായാചിത്രങ്ങളുമായി ഈ ചിത്രത്തിന് വളരെയധികം സാമ്യമുണ്ട്. പ്രത്യേകിച്ച് സഹോദരന്മാരായ ബക്കിംഗ്ഹാം ഡ്യൂക്ക് ജോർജ്ജ് വില്ലിയേഴ്‌സ്, ഫ്രാൻസിസ് വില്ലിയേഴ്‌സ് എന്നിവരുടെ ഇരട്ട ഛായാചിത്രം.[4]

ദ ബ്ലൂ ബോയ് ആരംഭിക്കുന്നതിന് മുമ്പ് ഗെയ്ൻസ്ബറോ നേരത്തെതന്നെ ക്യാൻവാസിൽ ഏകദേശം വരച്ചിരുന്നു. 48 ഇഞ്ച് (1,200 മില്ലിമീറ്റർ) വീതിയും 70 ഇഞ്ച് (1,800 മില്ലിമീറ്റർ) ഉയരവും ഉള്ള ഈ ചിത്രത്തിന് ജീവിച്ചിരിക്കുന്ന ആളുടെ അതേ വലിപ്പമുണ്ട്.

1821-ൽ, ബ്രിട്ടീഷ് ഇൻസ്റ്റിറ്റ്യൂഷന്റെ പ്രിന്റ് മേക്കറും സൂക്ഷിപ്പുകാരനുമായ ജോൺ യംഗ് (1755-1825) ആദ്യമായി പെയിന്റിംഗിന്റെ ഒരു പുനർനിർമ്മാണം പ്രസിദ്ധീകരിക്കുകയും സർ ജോഷ്വ റെയ്നോൾഡ്സിന്റെ ഉപദേശത്തിന് വിരുദ്ധമായി കലാകാരൻ ബ്ലൂ ബോയ് വരച്ചതിന്റെ കഥ പറയുകയും ചെയ്തു. റോയൽ അക്കാദമിയുടെ പ്രസിഡന്റ് എന്ന നിലയിൽ, റെയ്നോൾഡ്സ് 1778-ൽ അവതരിപ്പിച്ച എട്ടാമത്തെ പ്രഭാഷണത്തിൽ ഊഷ്മളവും തണുത്തതുമായ നിറങ്ങളുടെ ഉപയോഗത്തെക്കുറിച്ച് പരസ്യമായി പ്രഭാഷണം നടത്തിയിരുന്നു.

അവലംബങ്ങൾ

തിരുത്തുക
  1. Children's Encyclopædia Britannica. Vol. 8. London. 1969. p. 12; see plate.{{cite book}}: CS1 maint: location missing publisher (link) CS1 maint: postscript (link)
  2. "Jonathan Buttal: The Blue Boy (c 1770)". The Huntington Library. Archived from the original on 19 June 2010. Retrieved 7 December 2009.
  3. Sloman, Susan (April 2013). "Gainsborough's 'Blue Boy'". The Burlington Magazine. 155: 231–237.
  4. Deborah Cherry, Jennifer Harris (1982). ""Eighteenth-Century Portraiture and the Seventeenth-Century Past: Gainsborough and Van Dyck"". Art History. 5: 287–309.

കൂടുതൽ വായനയ്ക്ക്

തിരുത്തുക

പുറംകണ്ണികൾ

തിരുത്തുക

  The Blue Boy എന്ന വിഷയവുമായി ബന്ധമുള്ള കൂടുതൽ പ്രമാണങ്ങൾ (വിക്കിമീഡിയ കോമൺസിൽ)

"https://ml.wikipedia.org/w/index.php?title=ദി_ബ്ലൂ_ബോയ്&oldid=3953800" എന്ന താളിൽനിന്ന് ശേഖരിച്ചത്