ദി ഫസ്റ്റ് വൈവ്സ് ക്ലബ്
ദി ഫസ്റ്റ് വൈവ്സ് ക്ലബ് ഒലിവിയ ഗോൾഡ്‌സ്മിത്തിന്റെ ഇതേ പേരിലുള്ള 1992-ലെ നോവലിനെ അടിസ്ഥാനമാക്കി ഹഗ് വിൽസൺ സംവിധാനം ചെയ്‌ത 1996-ലെ അമേരിക്കൻ ഹാസ്യ ചിത്രമാണ്. ബെറ്റി മിഡ്‌ലർ, ഗോൾഡി ഹോൺ, ഡയാൻ കീറ്റൺ എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ച ഈ ചിത്രത്തിൻറെ ഇതിവൃത്തം ചെറുപ്പക്കാരായ സ്ത്രീകൾക്കുവേണ്ടി തങ്ങളെ ഉപേക്ഷിച്ചു പോയ മുൻ ഭർത്താക്കന്മാരോട് പ്രതികാരം ചെയ്യാനഗ്രഹിക്കുന്ന മൂന്ന് വിവാഹമോചിതരായ സ്ത്രീകളുടെ കഥയാണ്. മറ്റു വേഷങ്ങളിൽ സിന്ധിയ എന്ന കഥാപാത്രമായി സ്റ്റോക്കാർഡ് ചാന്നിംഗ്, മൂന്ന് മുൻ ഭർത്താക്കന്മാരായി ഡാൻ ഹെഡായ, വിക്ടർ ഗാർബർ, സ്റ്റീഫൻ കോളിൻസ് എന്നിവരും യഥാക്രമം അവരുടെ കാമുകിമാരായി സാറാ ജെസിക്ക പാർക്കർ, എലിസബത്ത് ബെർക്ക്‌ലി, മാർസിയ ഗേ ഹാർഡൻ എന്നിവരും അഭിനയിച്ചു. മാഗി സ്മിത്ത്, ബ്രോൺസൺ പിഞ്ചോട്ട്, റോബ് റെയ്നർ, എലീൻ ഹെക്കാർട്ട്, ഫിലിപ്പ് ബോസ്കോ എന്നിവർ സഹകഥാപാത്രങ്ങളെ അവതരിപ്പിച്ചപ്പോൾ അതിഥി വേഷങ്ങൾ അവതരിപ്പിച്ചവരിൽ ഗ്ലോറിയ സ്റ്റെയ്‌നെം, എഡ് കോച്ച്, കാത്തി ലീ ഗിഫോർഡ്, ഇവാന ട്രംപ് എന്നിവരും ഉൾപ്പെടുന്നു.
ദി ഫസ്റ്റ് വൈവ്സ് ക്ലബ് | |
---|---|
പ്രമാണം:Thefirstwivesclub.jpg | |
സംവിധാനം | ഹഗ് വിൽസൺ |
നിർമ്മാണം | സ്കോട്ട് റൂഡിൻ |
തിരക്കഥ | റോബർട്ട് ഹാർലിംഗ് |
അഭിനേതാക്കൾ | |
സംഗീതം | മാർക്ക് ഷൈമാൻ |
ഛായാഗ്രഹണം | ഡൊണാൾഡ് തോറിൻ |
ചിത്രസംയോജനം | ജോൺ ബ്ലൂം |
വിതരണം | പാരാമൗണ്ട് പിക്ച്ചേർസ് |
റിലീസിങ് തീയതി |
|
രാജ്യം | അമേരിക്കൻ ഐക്യനാടുകൾ |
ഭാഷ | ഇംഗ്ലീഷ് |
ബജറ്റ് | $26 million[1] |
സമയദൈർഘ്യം | 103 മിനിട്ട് |
ആകെ | $181 million[1] |
അവലംബം
തിരുത്തുക- ↑ 1.0 1.1 "The First Wives Club (1996) – Financial Information". The Numbers. Archived from the original on December 20, 2013. Retrieved April 17, 2020.