ദി ട്രീ ഓഫ് ക്രൊവ്സ്
1822-ൽ ജർമ്മൻ റൊമാന്റിക് ആർട്ടിസ്റ്റ് കാസ്പർ ഡേവിഡ് ഫ്രീഡ്രിക്ക് ചിത്രീകരിച്ച ഒരു എണ്ണച്ചായാചിത്രമാണ് ദി ട്രീ ഓഫ് ക്രൊവ്സ് (റാവൻ ട്രീ എന്നും അറിയപ്പെടുന്നു). 1975-ൽ മ്യൂസി ഡു ലൂവ്രെ ഏറ്റെടുത്ത ഈ ചിത്രം ഫ്രീഡ്രിക്കിന്റെ "ഏറ്റവും ആകർഷകമായ പെയിന്റിംഗുകളിലൊന്ന്" എന്ന് അറിയപ്പെടുന്നു.[1]
The Tree of Crows | |
---|---|
German: Krähenbaum | |
കലാകാരൻ | Caspar David Friedrich |
വർഷം | c. 1822 |
Medium | Oil on canvas |
അളവുകൾ | 59.0 സെ.മീ × 73.0 സെ.മീ (23.23 in × 28.74 in) |
സ്ഥാനം | Musée du Louvre, Paris |
പെയിന്റിംഗ് ഒരു വളഞ്ഞുതിരിഞ്ഞ ഓക്ക് മരത്തെ ചിത്രീകരിക്കുന്നു. ഇലകളൊന്നുമില്ലയെങ്കിലും കുറച്ച് കൊഴിയാറായ ഇലകൾക്കായി ഒരു സായാഹ്ന ആകാശത്തിന് നേരെ നോക്കുന്നു. ക്യാൻവാസിന്റെ പുറകിലുള്ള ഒരു ലിഖിതം പെയിന്റിംഗിന്റെ മധ്യത്തിലെ കുന്നിനെ ചരിത്രാതീതകാലത്തെ ശ്മശാന സ്ഥലമായ ഹെനെൻഗ്രാബ് അഥവാ ഡോൾമെൻ എന്നാണ് സൂചിപ്പിക്കുന്നത്.[2][3] അകലെ ഫ്രീഡ്രിക്കിന്റെ പ്രിയപ്പെട്ട വിഷയമായ കേപ് അർക്കോണയുടെ ചോക്ക് പാറകളും സമുദ്രവും കാണാം.[2]രണ്ട് കാക്കകൾ ഓക്കിന്റെ കൊമ്പിലിരിക്കുന്നു. പക്ഷിക്കൂട്ടം ("കൊലപാതകം" എന്നും അറിയപ്പെടുന്നു) അതിന്റെ നേരെ ഇറങ്ങുന്നു. ഇരുണ്ട മുൻഭാഗത്ത് മുറിച്ച തായ്ത്തടിയും മറ്റൊരു ഓക്കിന്റെ കുത്തനെ നിൽക്കുന്ന ഒരു മരക്കുറ്റിയും കാണാം.
കുറിപ്പുകൾ
തിരുത്തുകഅവലംബം
തിരുത്തുക- Börsch-Supan, Helmut et al. Baltic Light: Early Open-Air Painting in Denmark and North Germany, Yale University Press, 2000. ISBN 0-300-08166-9
- Börsch-Supan, Helmut. Caspar David Friedrich, Prestel, 1990.
- Pomarède, Vincent . The Louvre: All the Paintings, Black Dog & Leventhal, 2011. ISBN 1579128866