ദി ചോക്ലേറ്റ് ഗേൾ
സ്വിസ് കലാകാരനായിരുന്ന ജീൻ-എറ്റിയെൻ ലിയോട്ടാർഡ് ചായക്കോലുപയോഗിച്ചു വരച്ച ഏറ്റവും പ്രധാനപ്പെട്ട ചിത്രങ്ങളിൽ ഒന്നായ ഈ ചിത്രത്തിൽ ചോക്ലേറ്റ് വിളമ്പുന്ന പെൺകുട്ടിയെ ചിത്രീകരിച്ചിരിക്കുന്നു. പെൺകുട്ടി ഒരു പോർസലൈൻ ചോക്ലേറ്റ് കപ്പും ഒരു ഗ്ലാസ് വെള്ളവുമുള്ള ഒരു ട്രേ പിടിച്ചിരിക്കുന്നു. ലിയോട്ടാർഡിന്റെ സമകാലികർ ദി ചോക്ലേറ്റ് ഗേൾ എന്നചിത്രം അദ്ദേഹത്തിന്റെ ഏറ്റവും മികച്ച കലാസൃഷ്‌ടിയായി തരംതിരിച്ചിരിക്കുന്നു.[1]
The Chocolate Girl | |
---|---|
French: La Chocolatière | |
കലാകാരൻ | Jean-Étienne Liotard |
വർഷം | circa 1743-44 |
തരം | Pastel on parchment |
അളവുകൾ | 82.5 cm × 52.5 cm (32.5 ഇഞ്ച് × 20.7 ഇഞ്ച്) |
സ്ഥാനം | Gemäldegalerie Alte Meister, Dresden |
1745 ഫെബ്രുവരി 3 ന് ഫ്രാൻസിസ്കോ അൽഗരോട്ടി വെനീസിലെ ലിയോട്ടാർഡിൽ നിന്ന് നേരിട്ട് ഈ ചിത്രം വാങ്ങി. ഒരു അജ്ഞാത വർഷത്തിൽ (1747 നും 1754 നും ഇടയിൽ?) ചിത്രം പോളണ്ടിലെ ഓഗസ്റ്റസ് മൂന്നാമന്റെ ശേഖരത്തിന്റെ ഭാഗമാകുകയും ചെയ്തു.
അവലംബം
തിരുത്തുക- ↑ "Jean-Etienne Liotard - London Borough of Richmond upon Thames". Richmond.gov.uk. Archived from the original on 2007-03-04. Retrieved 2008-03-12.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകThe Chocolate Girl by Jean-Étienne Liotard എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.