ദി കളേഴ്സ് ഓഫ് ദി മൗണ്ടൻ
കൊളംബിയൻ മലകളിലെ ഗ്രാമജീവിതത്തിന്റെ ചേതോഹരദൃശ്യങ്ങളൊരുക്കിയ സ്പാനിഷ് ചിത്രമാണ് കളേഴ്‌സ് ഓഫ് ദ മൗണ്ടൻ (The Colours of the Mountain, Los colores de la montaña). ഫുട്ട്ബാൾ കളിക്കുമ്പോൾ ഗറില്ലകളുടെ കുഴിബോംബുപാടത്തിൽ കുടുങ്ങിയ പന്തെടുക്കാൻ ശ്രമിക്കുന്ന കളിക്കൂട്ടുകാരായ മാനുവൽ, ജൂലിയൻ, പൊക്കലൂസ് എന്നീ മൂന്ന് കൊച്ച് കുട്ടികളുടെ ജീവിതവും സ്വപ്നങ്ങളുമാണ് സംവിധായകൻ കാർലോസ് സെസാർ അർബലെസ് ഹൃദ്യമായി ചിത്രീകരിച്ചിട്ടുള്ളത്.[1]
The Colors of the Mountain ദി കളേഴ്സ് ഓഫ് ദി മൗണ്ടൻസ് | |
---|---|
സംവിധാനം | കാർലോസ് സെസാർ ആർബലേസ് |
നിർമ്മാണം | Julián Giraldo |
അഭിനേതാക്കൾ | Genaro Aristizábal |
ഛായാഗ്രഹണം | Oscar Jimenez |
റിലീസിങ് തീയതി |
|
രാജ്യം | കൊളംബിയ |
ഭാഷ | സ്പാനിഷ് |
സമയദൈർഘ്യം | 90 മിനുട്ട് |
കഥാസംഗ്രഹം
തിരുത്തുകകൊളംബിയൻ പർവതപ്രദേശമായ ലംപ്രഡേയിലെ[2] ഒരു അതിർത്തി ഗ്രാമമാണ് പശ്ചാത്തലം. ഒൻപത് വയസ്സുകാരനായ മാനുവലിന്റെയും സുഹൃത്തുക്കളുടെയും ജീവിതത്തിലൂടെ അവിടത്തെ സംഘർഷം നിറഞ്ഞ കാലവും ജീവിതവും ഈ സിനിമയിൽ ചിത്രീകരിക്കുന്നു. മലയിലെ ഒളിപ്പോരാളികൾക്കും സർക്കരിന്റെ പട്ടാളത്തിനും ഇടയിൽ അവരുടെ ജീവിതം ദുസ്സഹമാണു. ആ ഗ്രാമത്തിൽ ഇനി കുറച്ച് പേരേ ബാക്കിയുള്ളു. പലരും നാടുവിട്ടു. സ്കൂൾ ഗറില്ല പോരാളികളെ പേടിച്ച് പൂട്ടിയിട്ടിരിക്കയായിരുന്നു. ഒരു ദിവസം കാർമെൻ എന്ന പുതിയ ടീച്ചർ നഗരത്തിൽനിന്നും വരുന്നു. മാനുവലും കൂട്ടുകാരും വീണ്ടും സ്കൂളിലെത്തുന്നു. അവന്റെ അമ്മ എങ്ങോട്ടെങ്കിലും പോയി രക്ഷപ്പെടാമെന്ന് അച്ഛനോട് പറയുന്നുണ്ടെങ്കിലും കന്നുകാലികളേയും കൃഷിയും വിട്ട് സ്ഥലം വിടാൻ അയാൾ ഒരുക്കമല്ല. ഒരു ദിവസം മാനുവലിനൂ ഒരു പന്ത് അച്ഛൻ പിരന്നാൾ സമ്മനമായി കൊണ്ടു കോടുക്കുന്നു. കളിക്കിടയിൽ അത് സമീപത്തെ മലചെറുവിലേക്ക് തെറിച്ചു വീഴുന്നു. ആ ചതുപ്പ് പ്രദേശത്ത് മുഴുവൻ മൈനുകൾ പാകിയിരിക്കയാണു ഒളിപ്പോരാളികൾ. തന്റെ പന്ത് തിരിച്ചെടുക്കാൻ മാനുവൽ തന്റെ സുഹൃത്തുക്കൾക്കൊപ്പം നടത്തുന്ന ശ്രമങ്ങളാണു പിന്നീട്.
പുരസ്കാരങ്ങൾ
തിരുത്തുക- പതിനാറാമത് കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിൽ മികച്ച ചിത്രത്തിനുള്ള സുവർണചകോരം[2][3]
അവലംബം
തിരുത്തുക- ↑ http://www.youtube.com/watch?v=iTlLpaD0Axs
- ↑ 2.0 2.1 സ്വർഗ്ഗത്തിലെ കുട്ടികൾ, വിജയകുമാർ ബ്ലാത്തൂർ, കേരള ശാസ്ത്രസാഹിത്യ പരിഷത്ത്, ISBN 978-93-83330-44-7
- ↑ http://www.mathrubhumi.com/movies/iffk/article.php?id=237980 Archived 2011-12-17 at the Wayback Machine. മാത്രുഭൂമി വാർത്ത