ദി എക്സ്റ്റസി ഓഫ് സെന്റ് സിസിലിയ (റാഫേൽ)
1516-1517 നും ഇടയിൽ ഇറ്റാലിയൻ നവോത്ഥാന കലാകാരനായിരുന്ന റാഫേൽ ചിത്രീകരിച്ച ഒരു എണ്ണച്ചായാചിത്രമാണ് ദി എക്സ്റ്റസി ഓഫ് സെന്റ് സിസിലിയ. ഈ ചിത്രത്തിൽ സെന്റ് പോൾ, സെന്റ് ജോൺ ദി ഇവാഞ്ചലിസ്റ്റ്, സെന്റ് അഗസ്റ്റിൻ, മഗ്ദലന മേരി എന്നിവരുടെ കൂട്ടത്തിൽ മാലാഖമാരുടെ ഗായകസംഘം ശ്രവിക്കുന്ന സംഗീതജ്ഞരുടെയും പള്ളി സംഗീതത്തിന്റെയും രക്ഷാധികാരിയുമായിരുന്ന സെന്റ് സിസിലിയയെയും ചിത്രീകരിക്കുന്നു. ബൊലോഗ്നയിലെ ഒരു പള്ളിക്കായി നിയോഗിക്കപ്പെട്ട ഈ ചിത്രം ഇപ്പോൾ പിനാകോട്ടെക്ക നസിയോണേൽ അഥവാ നാഷണൽ പെയിന്റിംഗ് ഗാലറിയിൽ തൂക്കിയിരിക്കുന്നു. വാസരി പറയുന്നതനുസരിച്ച് സിസിലിയയുടെ കാലിനരികിൽ വരച്ച സംഗീത ഉപകരണങ്ങൾ റാഫേൽ വരച്ചതല്ല, മറിച്ച് അദ്ദേഹത്തിന്റെ വിദ്യാർത്ഥി ജിയോവന്നി ഡാ ഉഡൈൻ ആണ്.[1]
St. Cecilia Altarpiece | |
---|---|
കലാകാരൻ | Raphael |
വർഷം | 1516–1517 |
തരം | Oil transferred from panel to canvas |
അളവുകൾ | 220 cm × 136 cm (87 ഇഞ്ച് × 54 ഇഞ്ച്) |
സ്ഥാനം | Pinacoteca Nazionale, Bologna |
ചിത്രകാരനെക്കുറിച്ച്
തിരുത്തുകനവോത്ഥാനകാല ഇറ്റലിയിലെ ചിത്രകാരനും ശില്പിയുമായിരുന്നു റാഫേൽ. പിതാവായ ജിയോവാനി സാന്റി ഡ്യൂക്കിന്റെ കൊട്ടാരം ചിത്രകാരനായിരുന്നു. പിതാവ് തന്നെയായിരുന്നു റാഫേലിന്റെ ആദ്യ ഗുരു. പതിനഞ്ചാം വയസ്സിൽ റാഫേൽ പ്രശസ്ത ചിത്രകാരനായിരുന്ന പിയെട്രോ പെറുഗിനോയുടെ കീഴിൽ പരിശീലനം നേടി. 1502-ൽ പെറുഗിനോയുടെ ശിഷ്യനായിരുന്ന പിന്റുറിക്ക്യോയുടെ ക്ഷണം സ്വീകരിച്ച് റാഫേൽ സിയേനയിലേക്ക് പോയി. 1504-ലെ കന്യകയുടെ വിവാഹം (Wedding of the Virgin) ആണ് അദ്ദേഹത്തിന്റെ ആദ്യത്തെ പ്രധാന രചനയായി കണക്കാക്കുന്നത്. റാഫേൽ തന്റെ ജീവിതത്തിന്റെ അവസാനത്തെ 12 വർഷങ്ങൾ കഴിച്ചുകൂട്ടിയതും പ്രശസ്തമായ രചനകളിലധികവും നടത്തിയതും റോമിൽ വച്ചായിരുന്നു. രൂപത്തിന്റെ വ്യക്തത, രചനാരീതി, മനുഷ്യന്റെ ആഡംബരത്തിന്റെ നിയോപ്ലാറ്റോണിക് ആദർശത്തിന്റെ ദൃശ്യനേട്ടം എന്നിവയിലൂടെ അദ്ദേഹത്തിന്റെ ചിത്രങ്ങൾ പ്രശംസിക്കപ്പെടുന്നു.[2] റാഫേൽ ഒരു "നാടോടികളുടെ" ജീവിതം നയിച്ചു, വടക്കൻ ഇറ്റലിയിലെ വിവിധ കേന്ദ്രങ്ങളിൽ പ്രവർത്തിച്ചിരുന്നു. 1504 മുതൽ ഫ്ലോറൻസിൽ കൂടുതൽ സമയം അദ്ദേഹം ചെലവഴിച്ചു.
കുറിപ്പുകൾ
തിരുത്തുക- ↑ G. Vasari, Le vite de' piu eccellenti pittori, scultori ed architettori, ed. G. Milanesi, Milan, 1906, VI, 551. Late in his career Raphael typically assigned portions of his works to assistants. On this point see Andrea Emiliani," L'estasi di Santa Cecilia," in L'estasi di Santa Cecilia di Raffaello da Urbino nella Pinacoteca Nazionale di Bologna, ed. Andrea Emiliani, Bologna: Alfa, 1983, i-xciii,
- ↑ On Neoplatonism, see Chapter 4, "The Real and the Imaginary", in Kleinbub, Christian K., Vision and the Visionary in Raphael, 2011, Penn State Press, ISBN 0271037040, 9780271037042
അവലംബം
തിരുത്തുക- Bolton, Sarah Knowles (1890). Famous European artists. T. Y. Crowell & co. Retrieved 4 July 2010.
- Champlin, John Denison; Charles Callahan Perkins (1913). Cyclopedia of painters and paintings. Scribner's. Retrieved 4 July 2010.
- D'Anvers, N. (1882). Raphael. Sampson Low, Marston, Searle, & Rivington. Retrieved 4 July 2010.
- Gardner, Lawrence (31 March 2007). The Magadalene Legacy: The Jesus and Mary Bloodline Conspiracy. Weiser. ISBN 978-1-57863-403-3. Retrieved 5 July 2010.
- Lowrie, Walter (March 2007). Art in the Early Church. READ BOOKS. ISBN 978-1-4067-5291-5. Retrieved 5 July 2010.
- Müntz, Eugène (1882). Raphael; his life, works and times. Chapman and Hall, limited. Retrieved 4 July 2010.
- Nici, John (1 January 2008). Barron's AP Art History. Barron's Educational Series. ISBN 978-0-7641-3737-2. Retrieved 5 July 2010.
- Scott, Leader (1883). The renaissance of art in Italy: an illustrated history. Scribner and Welford. Retrieved 4 July 2010.
- Singleton, Esther (14 November 2008) [1899]. "St. Cecilia". Great Pictures: As Seen and Described by Famous Writers. Dodo Press. pp. 287–288. ISBN 978-1-4099-4570-3. Retrieved 4 July 2010.
- Vasari, Giorgio; George Bull (1987). Lives of the artists. Vol. 1. Penguin Classics. ISBN 978-0-14-044500-8. Retrieved 4 July 2010.