ദി അണ്ടർറ്റേക്കർ
മാർക്ക് വില്യം കലവേ (ജനനം മാർച്ച് 24, 1965) ഒരു അമേരിക്കൻ പ്രൊഫഷണൽ റെസ്‌ലറാണ്. റിങ് നാമമായ ദി അണ്ടർറ്റേക്കർ എന്ന പേരിലാണ് ഇദ്ദേഹം അറിയപ്പെടുന്നത്. വേൾഡ് റെസ്‌ലിങ് എന്റർടെയിന്മെന്റുമായി (WWE) കരാറിലേർപ്പെട്ടിരിക്കുന്ന ഇദ്ദേഹം ഇപ്പോൾ അതിലെ സ്മാക്ക്‌ഡൗൺ വിഭാഗത്തിൽ പ്രവർത്തിക്കുന്നു.
ദി അണ്ടർറ്റേക്കർ | |
---|---|
അറിയപ്പെടുന്നത് | (The) Undertaker Kane The Undertaker[1] The Punisher[2] "Mean" Mark Callous[1] Texas Red[1] The Commando[3] Punisher Dice Morgan[3] Master of Pain[3] |
ഉയരം | 6 അടി (1.8288000000 മീ)*[4] |
ഭാരം | 299 lb (136 കി.ഗ്രാം)[4] |
ജനനം | [5] Houston, Texas | മാർച്ച് 24, 1965
വസതി | Austin, Texas |
സ്വദേശം | Death Valley[4] (1990-1999, 2004-present) Houston, Texas (1984-1990, 2000-2003) |
പരിശീലകൻ | Don Jardine[1] |
അരങ്ങേറ്റം | 1984 |
കലവേ തന്റെ ഗുസ്തി ജീവിതം ആരംചിച്ചത് 1984-ൽ വേൾഡ് ക്ലാസ് ചാമ്പ്യൻഷിപ്പ് റെസ്‌ലിങ്ങിലൂടെയാണ്. 1989-ൽ ഇദ്ദേഹം വേൾഡ് ചാമ്പ്യൻഷിപ്പ് റെസ്‌ലിങ്ങിൽ (WCW) ചേർന്നു. 1990-ൽ ഡബ്ലിയു സി ഡബ്ലിയു കരാർ പുതുക്കാഞ്ഞതിനാൽ ഇദ്ദേഹം വേൾഡ് റെസ്‌ലിങ് എന്റർടെയിന്മെന്റിലേക്ക് മാറി. അതിനുശേഷം ഡബ്ലിയു ഡബ്ലിയു ഇയിൽത്തെന്നെ തുടർന്ന കലവേ ഇപ്പോൾ അവിടുത്തെ ഏറ്റവും മുതിർന്ന താരങ്ങളിൽ ഒരാളാണ്.
റെസിൽമാനിയയിൽ 21 തവണ തുടർച്ചയായി ജയിച്ച ഇദ്ദേഹം 2014ൽ ആണ് ആദ്യമായി പരാജയപ്പെടുന്നത്.[6] ആറ് തവണലോക ചാമ്പ്യനായിട്ടുണ്ട് (നാല് തവണ ഡബ്ലിയു ഡബ്ലിയു ഇ ചാമ്പ്യൻ, രണ്ട് തവണ വേൾഡ് ഹെവിവെയ്റ്റ് ചാമ്പ്യൻ). 2007 റോയൽ റമ്പിളിലെ വിജയിയും ഇദ്ദേഹമായിരുന്നു.
അവലംബം
തിരുത്തുക- ↑ 1.0 1.1 1.2 1.3 "Wrestler Profiles: The Undertaker". Online World of Wrestling. Retrieved 2007-12-09.
- ↑ Stone Cold Steve Austin. The Stone Cold Truth (p.72)
- ↑ 3.0 3.1 3.2 "Kane, The Undertaker". Bella Online. Archived from the original on 2008-04-05. Retrieved 2008-03-31.
- ↑ 4.0 4.1 4.2 "WWE Bio". WWE. Retrieved 2008-03-31.
- ↑ "Calaway Summary". TV.com. Retrieved 2008-04-09.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ http://www.wwe.com/shows/wrestlemania/30/undertaker-brock-lesnar-26184576