ദിവാകര മാരാർ
പ്രശസ്തനായ മേളകലാകാരനും സോപാന ഗായകനുമായിരുന്നു സദനം ദിവാകര മാരാർ(മരണം 29 ജൂലൈ 2014). ചെണ്ടമേളം, തായമ്പക, സോപാന സംഗീതം തുടങ്ങിയവയിൽ അദ്വിതീയനായ ഇദ്ദേഹം അറിയപ്പെടുന്ന കഥകളി, ചെണ്ട കലാകാരൻ കൂടിയാണ്. വൈക്കം ക്ഷേത്ര കലാപീഠം പ്രിൻസിപ്പലായിരുന്നു.[1]
സദനം ദിവാകര മാരാർ | |
---|---|
ജനനം | |
മരണം | 2014 ജൂലൈ 29 |
ദേശീയത | ഇന്ത്യൻ |
തൊഴിൽ | കഥകളി, ചെണ്ട കലാകാരൻ |
ജീവിതപങ്കാളി(കൾ) | ഓമന. |
കുട്ടികൾ | ലതിക രാധിക രാജേഷ് |
ജീവിതരേഖ
തിരുത്തുകപിറവം പാഴൂർ കൊട്ടാരപ്പാട്ട് പാറുക്കുട്ടി മാരസ്യാരുടെയും നല്ലോരില്ലത്ത് വെങ്കിട്ട രമണൻ എമ്പ്രാന്തിരിയുടെയും മകനാണ്. അമ്മാവന്മാരായ കൊട്ടാരപ്പാട്ട് നാരായണ മാരാർ, കുഞ്ഞുകൃഷ്ണ മാരാർ എന്നിവരിൽ നിന്നും രാമമംഗലം താഴത്തേടത്ത് ഗോവിന്ദമാരാർ, പുന്നയം പള്ളത്ത് നാരായണക്കുറുപ്പ്, കലാനിലയം അപ്പു മാരാർ, പല്ലശ്ശന ചന്ദ്ര മന്നാടിയാർ എന്നിവരിൽ നിന്നുമാണ് ചെണ്ടയിലും സോപാന സംഗീതത്തിലും അഭ്യസനം പൂർത്തിയാക്കിയത്. പിന്നീട് ഇരിങ്ങാലക്കുട ഉണ്ണായിവാര്യർ സ്മാരക കലാനിലയം, പേരൂർ ഗാന്ധി സേവാസദനം എന്നിവിടങ്ങളിൽ നിന്നും ചെണ്ടയിൽ ഉപരിപഠനം നേടി.
പുരസ്കാരങ്ങൾ
തിരുത്തുക- കേന്ദ്ര സംസ്‌കാരിക വകുപ്പിൽ നിന്ന് സോപാന സംഗീതത്തിൽ സീനിയർ ഫെലോഷിപ്പ്
- കേരള സംഗീത നാടക അക്കാദമിയുടെ ഗുരുപൂജാ പുരസ്‌കാരം [2]
- കേരള കലാമണ്ഡലം കഥകളിമേളാചാര്യ ട്രസ്റ്റിന്റെ മേളാചാര്യ പുരസ്‌കാരം
- തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ വാദ്യവിശാരദ് അവാർഡ്
- മാരാർ ക്ഷേമ സഭയുടെ കലാചാര്യ
- ഗുരുജി ജന്മശതാബ്ദി ആഘോഷ സമിതിയുടെ 'രാഷ്ട്രവൈഭവ' പുരസ്‌കാരം
- 'ശ്രീ പൂർണത്രയീശ കലാ കൗസ്തുഭം' പുരസ്‌കാരം (ശ്രീപൂർണത്രയീശ സേവാസമിതി )
- ക്ഷേത്രകലാ പ്രവീൺ പുരസ്‌കാരം (തിരുവിതാംകൂർ ദേവസ്വം ബോർഡ്)
അവലംബം
തിരുത്തുക- ↑ "സദനം ദിവാകര മാരാർ അന്തരിച്ചു". www.deshabhimani.com. Retrieved 29 ജൂലൈ 2014.
- ↑ "സദനം ദിവാകര മാരാർക്ക് സംഗീത നാടക അക്കാദമിയുടെ ഗുരുപൂജാ പുരസ്‌കാരം". www.mathrubhumi.com. Retrieved 29 ജൂലൈ 2014.[പ്രവർത്തിക്കാത്ത കണ്ണി]