ദിലീപ് ബാഗി (1935 - ജനുവരി 11, 2007) ബംഗാളി ഗായകൻ, വിദ്യാഭ്യാസ പ്രവർത്തകൻ, രാഷ്ട്രീയ പ്രവർത്തകൻ. പശ്ചിമ ബംഗാളിലെ ഇന്ത്യൻ പീപ്പിൾസ് തീയേറ്റർ അസോസിയേഷന്റെ സജീവ അംഗം എന്നീ നിലകളിൽ പ്രശസ്തനായിരുന്നു ദിലീപ് ബാഗച്ചി[1].

ആദ്യകാലം

തിരുത്തുക

ബംഗ്ലാദേശിലെ പാബ്ന ജില്ലയിലുള്ള തന്തിഹാണ്ട് ഗ്രാമത്തിലാണ് ബാഗ്ചി ജനിച്ചത്. അദ്ദേഹത്തിന്റെ കുടുംബം ബ്രിട്ടീഷ് ഇന്ത്യയിൽ രാഷ്ട്രീയവും വിപ്ലവപ്രവർത്തനവും നടത്തിയിരുന്നു. ജുഗന്തർ ഗ്രൂപ്പിന്റെ അംഗമായിരുന്നു ബാഗിച്ചിയുടെ അച്ഛൻ ദുർഗാദാസ്. 1946 ൽ റോയൽ ഇന്ത്യൻ നാവിക കലാപത്തിൽ മുതിർന്ന സഹോദരൻ പങ്കെടുത്തു. വിഭജനത്തിനുശേഷം അദ്ദേഹം ബാങ്കുരയിൽ എത്തി ഹൗറ സില്ലാ സ്കൂളിൽ പ്രവേശനം നേടി.മറ്റൊരു പഴയ കാല നടനായ സൗമിത്ര ചാറ്റർജിയുമായി ബാജ്ചി പതിവായി സ്കൂൾ നാടകത്തിൽ ഗായകനായി അവതരിച്ചു.[2][3]

സാംസ്കാരിക ചലനം

തിരുത്തുക

നിരോധിക്കപ്പെട്ട കമ്യൂണിസ്റ്റ് പാർട്ടിയുമായി ബന്ധം പുലർത്തിയിരുന്നതിനാൽ സ്കൂളിൽ നിന്ന് ആദ്യം പുറത്താക്കിയെങ്കിലും പിന്നീട് ഹൌറയിലെ നരസിൻഹ ദത്ത് കോളേജിൽ ചേർന്നു. കോളേജ് ജീവിതം മുതൽ ഇന്ത്യൻ പീപ്പിൾസ് തീയേറ്റർ അസോസിയേഷന്റെ (ഐ.പി.എ.റ്റി) സജീവ അംഗമായിത്തീർന്നു, ഹൗറ ജില്ലയും പിന്നീടു കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ വിദ്യാർത്ഥി, സാംസ്കാരിക വികാസങ്ങളിൽ ചേർന്നു. രാഷ്ട്രീയ-സാംസ്കാരിക പ്രവർത്തനങ്ങൾ മൂലം ബിരുദം പൂർത്തിയാക്കാൻ സാധിച്ചില്ല. കൃഷ്ണാഗർ സർക്കാർ കോളജിൽ വീണ്ടും പ്രവേശനം നേടി. 1956 ലെ പശ്ചിമ ബംഗാളിലെ വെള്ളപ്പൊക്കത്തിൽ രക്ഷപ്പെട്ട സംഘത്തിൽ പങ്കെടുക്കുകയും ഗ്രാമങ്ങൾ ചുറ്റി ഫണ്ട് ശേഖരിക്കുകയും ചെയ്തു. ആ കാലഘട്ടത്തിൽ ബഗ്ച്ചി നിരവധി ബഹുജന, നാടോടി ഗാനങ്ങൾ ആലപിച്ചു.പ്രവർത്തനങ്ങളിൽ നിന്ന് ലഭിച്ച തുക ചികിൽസയ്ക്കായി മുംബൈയിലേക്ക് അയച്ചു കൊടുത്തു എന്നാൽ സലിൽ ചൗധരി, റൂമ ഗഹ് ഠാക്കൂർത്ത, ബസു ഭട്ടാചാര്യ എന്നിവരുമായും ബംഗ്ലാദേശിലും സാംസ്കാരിക രാഷ്ട്രീയ വ്യക്തിത്വങ്ങളുമായി ബന്ധമുണ്ടായിരുന്നു.

  1. John D. H. Downing. "Encyclopedia of Social Movement Media". Retrieved December 19, 2017. {{cite web}}: Cite has empty unknown parameter: |dead-url= (help)
  2. Vol - 8, Dilip Bagchi: Jibanpanji (2013). Charu Majumdar Sankhya (Bengali). Kolkata: Ebong Jalark. p. 201.{{cite book}}: CS1 maint: numeric names: authors list (link)
  3. Tapas Chakraborty & Shankar Sanyal (2013). Ek Osadharan Sadharan Manush (Bengali). Krishnagar: Association for Protection of Democratic Rights. pp. 24, 31, 212, 230, 245.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ദിലീപ്_ബാഗ്ച്ചി&oldid=3951839" എന്ന താളിൽനിന്ന് ശേഖരിച്ചത്