ദിബ്രു - സൈഖോവ ദേശീയോദ്യാനം

ആസ്സാമിലെ തിൻസൂകിയയിലുള്ള ഒരു ദേശീയോദ്യാനമാണ് ദിബ്രു - സൈഖോവ ദേശീയോദ്യാനം. തിൻസുകിയ, ദിബ്രുഗഢ് ജില്ലകളിലായി ഈ ദേശീയോദ്യാനം വ്യാപിച്ചുകിടക്കുന്നു. തിൻസുകിയയിൽ നിന്നും 12 കിലോമീറ്റർ വടക്കുമാറി സമുദ്രനിരപ്പിൽ നിന്നും 118 അടി ഉയരത്തിലാണ് ദിബ്രു - സൈഖോവ ദേശീയോദ്യാനം സ്ഥിതി ചെയ്യുന്നത്. ബ്രഹ്മപുത്ര, ലോഹിത്, ദിബ്രു നദികൾ ദിബ്രു - സൈഖോവ ദേശീയോദ്യാനത്തിന്റെ അതിരുകളിലൂടെ ഒഴുകുന്നു. നിത്യ ഹരിത വനങ്ങളും, ഇലകൊഴിയും വനങ്ങളും പുൽമേടുകളും കണ്ടൽക്കാടുകളും ചേർന്നതാണീ പ്രദേശം. വടക്കുകിഴക്കൻ ഇന്ത്യയിലെ ഏറ്റവും വലിയ വില്ലോ കാടുകൾ സ്ഥിതി ചെയ്യുന്നത് ഇവിടെയാണ്. വംശനാശഭീഷണി നേരിടുന്ന ഒരുപാട് ജന്തുജാലങ്ങൾ ഇവിടെ കാണപ്പെടുന്നു[1].

ദിബ്രു - സൈഖോവ ദേശീയോദ്യാനം Assamese=ডিব্ৰু ছৈখোৱা ৰাষ্ট্ৰীয় উদ্যান
Locationആസം, ഇന്ത്യ
Nearest cityതിൻസുകിയ
Coordinates27°40′N 95°23′E / 27.667°N 95.383°E / 27.667; 95.383
Area350 കി.m2 (140 ച മൈ)
Established1999
  1. "Flora". Archived from the original on 2018-04-19. Retrieved 2017-06-17.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക