ദിനേശ് ബീഡി
വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ ഈ ലേഖനം വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ ലേഖനത്തെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങൾ നൽകാനാഗ്രഹിക്കുന്നെങ്കിൽ ദയവായി സംവാദം താൾ കാണുക. ലേഖനങ്ങളിൽ ഈ ഫലകം ചേർക്കുന്നവർ, ഈ താൾ വൃത്തിയാക്കാനുള്ള നിർദ്ദേശങ്ങൾ കൂടി ലേഖനത്തിന്റെ സംവാദത്താളിൽ പങ്കുവെക്കാൻ അഭ്യർത്ഥിക്കുന്നു. |
ഇന്ത്യയിലെ തന്നെ വലിയ സഹകരണസംഘം ആണ് 1969 ൽ പ്രവർത്തനമാരംഭിച്ച കണ്ണൂരിലെ കേരള ദിനേശ് ബീഡി തൊഴിലാളി സഹകരണ സംഘം. തുടക്കം മുതൽ തന്നെ സംസ്ഥാന സർക്കാരിന്റെ പൂർണ സഹകരണം ഉണ്ട്.[1] കണ്ണൂർ, കാസറഗോഡ്, കോഴിക്കോട് തുടങ്ങിയ സ്ഥലങ്ങളിൽ ദിനേശ് ബീഡി നിർമ്മാണ യൂണിറ്റ് പ്രവർത്തിക്കുന്നു. ദിനേശ് ബീഡി സഹകരണ സംഘം 12000 പേർക്ക് നേരിട്ടും ഒരു ലക്ഷത്തിലധികം പേർക്ക് പരോക്ഷമായും ജോലി നൽകുന്നു.
ചരിത്രം
തിരുത്തുകഒരു കാലത്ത് ഇടതുപക്ഷ സഹകരണപ്രസ്ഥാനത്തിന്റെ മുഖമുദ്രയായിരുന്നു കണ്ണൂരിലെ കേരള ദിനേശ് ബീഡിക്കമ്പനി. തുടക്കത്തിൽ 45,000 തൊഴിലാളികളുണ്ടായിരുന്ന കമ്പനിയിൽ ഇപ്പോൾ 15,000 തൊഴിലാളികൾ മാത്രമാണ് ഉള്ളത്. കമ്പനിക്കുണ്ടാകുന്ന നഷ്ടവും ബീഡിക്ക് ആവശ്യക്കാർ കുറയുന്നതും കമ്പനിയെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.ഇപ്പോൾ ബീഡിക്കുപകരം മറ്റു ഉത്പന്നങ്ങളുടെ നിർമ്മാണം ,ഐ.ടി.പാർക്ക്,അപ്തുപ്ങ്ങിാരൽല്പാർക്ക്,കുട നിർമ്മാന യൂണിറ്റ് ,ദിനേശ് ഫുഡ്സ് എന്നിങ്ങനെ വൈവിദ്യവത്കരണത്തിലൂടെ പിടിച്ചു നിലക്കനുള്ള ശ്രമം നടത്തുന്നു കണ്ണൂർ,ചാലാട് ,തലശ്ശേരിപയ്യന്നൂർ,ധർമ്മടം എന്നിവിറ്റങ്ങളിൽ കുട ഫാക്ടറികൾ പ്രവർത്തിക്കുന്നു.. നിലവിൽ സി.രാജനാണ്കേരള ദിനേശ് ബീഡി വർക്കേർസ് സെന്റർ കോ.ഓപറേറ്റീവ് സൊസൈറ്റി ചെയർമാൻ
അവലംബം
തിരുത്തുക- ↑ "Golden jubilee of Dinesh Beedi". The Hindu. 13 February 2019.