ആർ.എസ്.എസ്സിന്റെ വിദ്യാഭ്യാസ വിഭാഗമായ വിദ്യാഭാരതിയുടെ ദേശീയ നിർവാഹകസമിതിയംഗവും ശിക്ഷാ ബച്ചാവോ ആന്ദോളൻ സമിതിയുടെ കൺവീനറുമാണ് ദിനനാഥ് ബത്ര.[2]

Dinanath Batra
ജനനം (1930-03-03) മാർച്ച് 3, 1930  (94 വയസ്സ്)[1]
ദേശീയതIndian
തൊഴിൽFar-right activist

ജീവിതരേഖ തിരുത്തുക

പാകിസ്താന്റെ അതിർത്തിപ്രദേശത്ത് ജനിച്ച ബത്ര കൗമാരക്കാരനായിരുന്നപ്പോഴാണ് ഇന്ത്യാ-പാക്ക് വിഭജനവും ഹിന്ദു-മുസ്ലിം കലാപങ്ങളും സംഭവിച്ചത്. പാകിസ്താനിലെ ഹിന്ദുക്കളെ സംരക്ഷിക്കാൻ ആർഎസ്എസ് തെരഞ്ഞെടുത്തവരിൽ ബത്രയുമുണ്ടായിരുന്നു. പഞ്ചാബിൽ സ്കൂൾ അദ്ധ്യാപകനായി വിരമിച്ചു. പിന്നീട് ഹരിയാനയിൽ സ്കൂൾ പ്രിൻസിപ്പലായി. നിരവധി പുസ്തകങ്ങൾ ഹിന്ദു വിരുദ്ധമെന്ന് ആരോപിച്ച് നിരോധിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. വെൻഡി ഡോണിഗറുടെ പുസ്തകമായ “ദി ഹിന്ദൂസ്: ആൻ ആൾട്ടർനേറ്റീവ് ഹിസ്റ്ററി”ക്കെതിരെ ബത്ര കോടതിയിൽ നാലു വർഷത്തോളം കേസ് നടത്തി. പെൻഗ്വിൻ ഇന്ത്യ പ്രശ്നം കോടതിക്ക് വെളിയിൽ പരിഹരിക്കാനും ഇന്ത്യയിലുള്ള കോപ്പികൾ നശിപ്പിക്കാനും തീരുമാനിച്ചു.

എ.കെ. രാമാനുജന്റെ "ത്രീ ഹൺഡ്രഡ് രാമായണാസ്: ഫൈവ് എക്സാംബിൾസ് ആൻഡ് ത്രീ തോട്ട്സ് ഓൺ ട്രാൻസ്ലേഷൻ" എന്ന പ്രബന്ധം ഹി­ന്ദു­മ­ത­വി­കാ­ര­ത്തെ വ്ര­ണ­പ്പെ­ടു­ത്തു­ന്നു എന്ന കാ­ര­ണ­ത്താൽ ഡൽഹി സർവകലാശാലയിലെ ബിഎ രണ്ടാം വർഷ സിലബസിൽനിന്ന് എടുത്തുമാറ്റാൻ അക്കാദമിക് കൗൺസിൽ തീരുമാനിച്ചത് ബത്രയുടെ നിയമ നടപടികളെത്തുടർന്നായിരുന്നു.[3][4] ഗുജറാത്ത് കലാപകാലത്ത് മുസ്ലിം സ്ത്രീകൾക്ക് നേരെ നടന്ന ലൈംഗികഅതിക്രമങ്ങളെപ്പറ്റി മേഘാ കുമാർ എഴുതിയ പുസ്തകം പ്രസിദ്ധീകരിച്ച ഓറിയന്റ്റ് ബ്ലാക്ക്സ്വാൻ പ്രസാധകർക്കെതിരെ നോട്ടീസ് അയച്ചു. . ബത്ര എഴുതിയ 'വിദ്യാഭ്യാസത്തിന്റെ ഭാരതവത്കരണം' എന്ന പുസ്തകം ഗുജറാത്ത് സർക്കാർ 2014 ൽ സ്‌കൂൾകുട്ടികൾക്ക് പഠിക്കാനായി ശുപാർശചെയ്തിരുന്നു.

കൃതികൾ തിരുത്തുക

  • The Enemies of Indianisation: The Children of Marx, Macaulay and Madarasa, 2001

അവലംബം തിരുത്തുക

  1. 1.0 1.1 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; swaroop എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  2. "പാഠ്യപദ്ധതി മാറ്റം: കേന്ദ്ര നിലപാടിനെതിരെ ആർ.എസ്.എസ് ചിന്തകൻ". www.mathrubhumi.com. Archived from the original on 2014-07-27. Retrieved 27 ജൂലൈ 2014.
  3. "രാമന്റെ യാത്രകൾ" (PDF). മലയാളം വാരിക. 2012 മാർച്ച് 09. Archived from the original (PDF) on 2016-03-06. Retrieved 2013 ഫെബ്രുവരി 25. {{cite news}}: Check date values in: |accessdate= and |date= (help)
  4. http://workersforum.blogspot.in/2011/11/blog-post_03.html

പുറം കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ദിനനാഥ്_ബത്ര&oldid=3634609" എന്ന താളിൽനിന്ന് ശേഖരിച്ചത്