ദാൽജീന്ദർ കൗർ
ഏറ്റവും കൂടിയപ്രായത്തിൽ ആദ്യമായി അമ്മയായ വ്യക്തി എന്ന റക്കോഡ് ഉടമയാണ് ദാജീന്ദർ കൗർ.[1] ഹരിയാനയിൽ നിന്നുള്ള ഈ ദമ്പതികൾ വിവാഹശേഷം 46 വർഷമായി കുഞ്ഞുങ്ങളില്ലാതെ ആയിരുന്നു. ഐ വി എഫ് പോലുള്ള ചിലവേറിയ ചികിത്സകൾക്ക് അവർക്ക് സാമ്പത്തികശേഷിയും ഇല്ലായിരുന്നു. എന്നാൽ 2013ലെ ഒരു പരസ്യം അനുസരിച്ച് അവർ ചികിത്സ ചെയ്യുകയും അർമാനെ ഗർഭം ധരിക്കുകയും ചെയ്തു. 2016 ഏപ്രിൽ 19നു പ്രസവിച്ചു. 101ആം വയസ്സിൽ പ്രസവിച്ച ഇറ്റലിക്കാരി അനറ്റൊലിയ വെർറ്റദെല്ല (Anatolia Vertadella) ഏറ്റവും ഉയർന്ന പ്രായത്തിൽ പ്രസവിച്ച സ്ത്രീ. അവരുടെത്പ പക്ഷെ പതിനേഴാമത് കുഞ്ഞായിരുന്നു.[2] ഹിസാരിലെ നാഷണൽ ഫെർറ്റിലിറ്റി &റ്റെസ്ട്ട്യൂബ് ബേബി സെന്ററിൽ ഡോ. അനുരാഗ് ബിഷ്ണോയ് നേതൃത്വം നൽകുന്ന ഡോക്റ്റർമാരുറ്റെ നിർദ്ദേശം അനുസരിച്ചാണ്നി അവർ അമ്മയാകാനുഌഅ മുഴുവൻ ചികിത്സയും നടത്തിയത്. അവർക്ക് മുമ്പെ 2008ൽ 70ആം വയസ്സിൽ അമ്മയായ രജോ ദേവിയും ഈ സെന്റരിൽ തന്നെ യാണ് ചികിത്സ നടത്തിയത്. [3]
ദാൽജീന്ദർ കൗർ | |
---|---|
ജനനം | |
ദേശീയത | ഭാരതീയ |
അറിയപ്പെടുന്നത് | ഏറ്റവും പ്രായമുള്ള ആദ്യ പ്രസവം |
ജീവിതപങ്കാളി(കൾ) | മൊഹീന്ദർ സിങ് ഗിൽ (വി. 1970s) |
കുട്ടികൾ | അർമാൻ 19 ഏപ്രിൽ 2016 |
മാതാപിതാക്ക(ൾ) | [[]] [[]] |
പ്രസവാനന്തരം
തിരുത്തുകപ്രസവാനന്തരം മുലപ്പാൽ ഒക്കെ ഉണ്ടെങ്കിലും അത് 3 മാസം വരെ മാത്രമേനൽകാനായുള്ളൂ. ഈ വാർദ്ധക്യത്തിൽ വിചാരിച്ചതിലധികം ബുദ്ധിമുട്ടുകൾ അമ്മയാകുന്നതിലുണ്ടെന്ന് അവർ പറയുന്നു.[4] പ്രകൃതിവിരുദ്ധമായ ഈ പ്രായത്തിൽ അമ്മയാക്കുക എന്ന ചെയ്തിയെ അനുരാഗ് വിഷ്ണോയ ഈ രംഗത്തെ വിദഗ്ദ്ധരിൽ നിന്നും വിമർശനങ്ങൾ നേരിടുന്നു. മറ്റമ്മമാർക്ക് ഇത് വല്ലാത്ത പ്രതീക്ഷ നൽകുമെന്നാണ് അവർ ചൂണ്ടിക്കാണീക്കുന്ന പ്രശ്നം.[5] അവരുടെ ജനന സർട്ടിഫിക്കറ്റ് ലഭ്യമല്ല. പക്ഷേ പ്രസവസമയത്ത് ദാൽജീന്ദരിനു 72 വയസ്സായിരുന്നു എന്ന് അവരെ ചികിത്സിച്ചവർ പറയുന്നു. ഭർത്താവായ മൊഹിന്ദർ സിങ് ഗിൽ 1937 ഏപ്രിൽ 14നു ജനിച്ചയാളാണ്. അദ്ദേഹത്തിന്ന് എന്നെക്കാൾ 7വയസ്സ് കൂടും എന്നതാണ് ദാൽജീന്ദരിന്റെ കണക്ക്. [6],
അവലംബം
തിരുത്തുക- ↑ https://www.independent.co.uk/news/indian-woman-who-had-baby-at-72-says-she-has-no-regrets-but-being-a-mother-is-hard-a7621631.html
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2018-11-19. Retrieved 2018-11-18.
- ↑ https://timesofindia.indiatimes.com/india/The-doctor-who-got-72-year-old-Daljinder-Kaur-pregnant-says-the-decision-to-undergo-IVF-should-be-left-to-the-patient/articleshow/52279761.cms
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2018-11-08. Retrieved 2018-11-18.
- ↑ http://www.oldest.org/people/mothers/
- ↑ https://www.independent.co.uk/news/indian-woman-who-had-baby-at-72-says-she-has-no-regrets-but-being-a-mother-is-hard-a7621631.html