ദശവത്സര യുദ്ധം
സ്പെയിനിന്റെ കോളനി ഭരണത്തിൽനിന്ന് സ്വാതന്ത്ര്യം നേടുന്നതിനായി ക്യൂബ നടത്തിയ പത്തുവർഷം നീണ്ടുനിന്ന യുദ്ധമാണ് (1868-78) ദശവത്സര യുദ്ധം. ദുർഭരണവും അമിത നികുതികളുമായിരുന്നു കോളനിവാഴ്ചയ്ക്കെതിരെ യുദ്ധം പ്രഖ്യാപിക്കുവാൻ ക്യൂബൻ ജനതയെ പ്രേരിപ്പിച്ചത്.
ദശവത്സര യുദ്ധം | |||||||
---|---|---|---|---|---|---|---|
Embarkation of the Catalan Volunteer from the port of Barcelona | |||||||
| |||||||
യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്നവർ | |||||||
Cuba | Kingdom of Spain | ||||||
പടനായകരും മറ്റു നേതാക്കളും | |||||||
Carlos Manuel de Céspedes Máximo Gómez Antonio Maceo Grajales | Arsenio Martínez Campos | ||||||
ശക്തി | |||||||
12,000 rebels, 40,000 supporters | 100,000 | ||||||
നാശനഷ്ടങ്ങൾ | |||||||
300,000+ rebels and civilians | ?? |
കിഴക്കൻ ക്യൂബയിലെ തോട്ടം ഉടമയായ കാർലോസ് മാനുവൽ ദ് സെസ്പീദ്സ് ആയിരുന്നു സ്പെയിനിനെതിരെയുള്ള യുദ്ധത്തിന് നേതൃത്വം നൽകിയത്. സ്പെയിനിൽനിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ച ഇദ്ദേഹം 1868 ഒക്ടോബർ 10-ന് ബയോവ തലസ്ഥാനമായി ഒരു സ്വതന്ത്ര ക്യൂബൻ റിപ്പബ്ലിക്ക് സ്ഥാപിച്ചു. വിമതനീക്കത്തെ അടിച്ചമർത്തുവാൻ പ്രധാനമായും പുറത്തുനിന്നുള്ള സൈന്യത്തെയാണ് സ്പെയിൻ ആശ്രയിച്ചത്. സ്പെയിൻകാരുമായി നേർക്കുനേർ യുദ്ധത്തിനു തുനിയാതെ ഒളിപ്പോരാട്ടം നടത്തിയ ക്യൂബൻ സേനയുടെ പ്രധാന പോരാട്ടവേദി കിഴക്കൻ ക്യൂബയായിരുന്നു. ഇരുവിഭാഗത്തിനും വ്യക്തമായ വിജയം നേടാൻ കഴിയാതിരുന്ന ഈ യുദ്ധത്തിൽ ഏകദേശം രണ്ടുലക്ഷം പേർക്ക് ജീവഹാനി സംഭവിച്ചതായി കണക്കാക്കപ്പെടുന്നു. പത്തുവർഷം നീണ്ടുനിന്ന യുദ്ധത്തിനൊടുവിൽ അർസേനിയോ മാർട്ടിനെക് ദി കംബസ് (Arsenico Martinec de Compas) എന്ന സ്പാനിഷ് ജനറലിന്റെ മധ്യസ്ഥതയിൽ വിപ്ലവകാരികൾ യുദ്ധം അവസാനിപ്പിക്കാൻ തയ്യാറായി. ഇദ്ദേഹം വാഗ്ദാനംചെയ്ത ഭരണപരിഷ്കരണങ്ങൾക്കു പുറമേ യുദ്ധം തുടർന്നുകൊണ്ടുപോകുന്നതിലുള്ള സംഘടനാപരമായ ദൗർബല്യങ്ങളും സാമ്പത്തിക ബുദ്ധിമുട്ടുകളുമായിരുന്നു യുദ്ധവിരാമത്തിന് വിപ്ലവകാരികളെ പ്രേരിപ്പിച്ചത്. 1895-ൽ പൊട്ടിപ്പുറപ്പെട്ട രണ്ടാം ക്യൂബൻ സ്വാതന്ത്ര്യസമരത്തിന്റെ മുന്നോടിയായിരുന്നു ഈ യുദ്ധം.
പുറംകണ്ണികൾ
തിരുത്തുക- http://www.cubagenweb.org/mil/war-hist.htm
- http://www.cubahistory.org/es/guerras-de-independencia/guerra-de-los-10-anos-1868-1878.html
- http://www.onwar.com/aced/nation/cat/cuba/ftenyears1868.htm Archived 2008-09-06 at the Wayback Machine.
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ ദശവത്സര യുദ്ധം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |