നിഷ്ക്രിയ ദയാവധം ഇന്ത്യയിൽ നിയമവിധേയമാക്കി കൊണ്ട് 2018 മാർച്ച് 9 ന് സുപ്രീംകോടതി ചരിത്രപരമായ വിധി പുറപ്പെടുവിച്ചു. ഒഴിവാക്കാനാവാത്ത സാഹചര്യങ്ങളിൽ നിഷ്ക്രിയ ദയാവധം അനുവദനീയമാണെന്ന് 2011 ൽ തന്നെ സുപ്രീംകോടതി പറഞ്ഞിരുന്നു. അരുണ ഷാൻബൗഗ് കേസിൽ വിധി പറയുമ്പോഴാണ് കോടതി ദയാവധം നിയമപരമാണെന്ന് പറഞ്ഞത്. എന്നാൽ 2014ൽ കേന്ദ്രസർക്കാർ സുപ്രീംകോടതി വിധി ഒരു പ്രത്യേകകേസിനു മാത്രമാണെന്നും എല്ലാവരെയും ബാധിക്കുന്ന ഒന്നല്ലെന്നും സമർഥിക്കുകയുണ്ടായി.

2011 ൽ ഇന്ത്യൻ സുപ്രീംകോടതി നിഷ്ക്രിയ ദയാവധം അനുവദിച്ചുകൊണ്ട് ചരിത്രപരമായ ഒരു നിയമം കൊണ്ടുവന്നിരുന്നു. ഭരണഘടനയിലെ 'അടുത്ത സുഹൃത്ത്' എന്ന വകുപ്പനുസരിച്ച് 2009 ൽ പിങ്കി വിരാനി എന്ന വ്യ്ക്തി നൽകിയഹർജിയുടെ അടിസ്ഥാനത്തിലായിരുന്നു സുപ്രീംകോടതി ഈ നിയമം കൊണ്ടുവന്നത്. എല്ലാം 'വിധി' എന്ന് കാണാനാഗ്രഹിക്കുന്ന സർക്കാർ, മെഡിക്കൽ, മതസ്വാധീനങ്ങളിൽ നിന്നും വ്യക്തിയുടെ വിവേചനാധികാരത്തെ ഉയർത്തിക്കാട്ടിയ സുപ്രധാന വിധിയായിരുന്നു അത്. 

സുപ്രീം കോടതി വ്യക്തമാക്കിയ, തിരിച്ചുവരാനാൻ കഴിയാത്ത രണ്ട് അവസ്ഥകളിൽ Passive Euthanasia യക്ക് അനുമതി നൽകുന്നതാണ് 2011 ലെ നിയമം: 

(I) മസ്തിഷ്കമരണം സംഭവിച്ച രോഗിയുടെ വെന്റിലേറ്ററിന്റെ സ്വിച്ച് ഓഫ് ചെയ്തുകൊണ്ട്

(II) പെർസിസ്റ്റന്റ് വെജിറ്റേറ്റീവ് സ്റ്റേറ്റ് (PVS) ൽ കഴിയുന്ന രോഗിക്ക് നൽകുന്ന ആഹാരത്തിന്റെ അളവ് ക്രമേണ കുറച്ച് അതിനസരിച്ച് അന്താരാഷ്ട്ര നിർദ്ദേശങ്ങളനുസരിച്ചുള്ള വേദനസംഹാരികൾ ചേർത്ത് നൽകുന്നതു വഴി

അരുണ ഷാൻബൗഗ് കേസ്തിരുത്തുക

ലൈംഗികപീഡനത്തിനിരയായി 1973 മുതൽ അബോധാവസ്ഥയിൽ കഴിഞ്ഞിരുന്ന വനിതയാണ് അരുണ ഷാൻബാഗ്. ഇവരുടെ ദയാവധം അനുവദിച്ചുകിട്ടാൻ വേണ്ടി സുഹൃത്ത് പിങ്കി വിരാനി നടത്തിയ നിയമയുദ്ധം ശ്രദ്ധേയമായിരുന്നു[2]. കർണ്ണാടകയിലെ ഹാൽദിപൂരിൽ നിന്ന് മുംബെയിലെ കെ.ഇ.എം ഹോസ്പിറ്റലിൽ ജോലിക്കായി ചേർന്ന അരുണയെ ഹോസ്പിറ്റൽ ജീവനക്കാരനായ സോഹൻ ലാൽ വാല്മീകി പീഡിപ്പിക്കുകയും, അതിനെത്തുടർന്ന് അബോധാവസ്ഥയിലാവുകയും ചെയ്തു[3]. 42 വർഷത്തോളം അബോധാവസ്ഥയിൽ ആശുപത്രിയിൽ കിടന്ന അരുണ 2015 മേയ് 18- നു കടുത്ത ന്യൂമോണിയ ബാധിച്ച് അന്തരിച്ചു.

സുപ്രീംകോടതി തീരുമാനംതിരുത്തുക

പ്രതികരണംതിരുത്തുക

ഇതും കാണൂതിരുത്തുക

അവലംബംതിരുത്തുക

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=ദയാവധം_ഇന്ത്യയിൽ&oldid=3460705" എന്ന താളിൽനിന്ന് ശേഖരിച്ചത്