നിഷ്ക്രിയ ദയാവധം
രോഗം മൂലമോ അപകടം മൂലമോ ഗുരുതരാവസ്ഥയിൽ കഴിയുന്ന, ജീവിതത്തിലേക്ക് തിരിച്ചു വരാൻ സാധ്യത ഒട്ടുമില്ലെന്ന് വൈദ്യശാസ്ത്രം സാക്ഷ്യപ്പെടുത്തുന്ന ഒരു വ്യക്തിയെ, നിയമപ്രകാരമുള്ള നടപടികൾക്ക് ശേഷം ജീവൻരക്ഷാ ഉപാധികൾ പിൻവലിച്ചുകൊണ്ട് ബോധപൂർവം മരിക്കാൻ വിടുന്നതിനെയാണ് നിഷ്ക്രിയ ദയാവധം എന്ന് പറയുന്നത്. ഇതിനു രോഗിയുടെ മുൻകൂർ സമ്മതപത്രം അഥവാ ലിവിങ് വിൽ ഉണ്ടായിരിക്കണം.അതായത്, രോഗാവസ്ഥ കാരണം ജീവിതത്തിലേക്ക് തിരിച്ചു വരാൻ കഴിയില്ലെന്ന് വൈദ്യശാസ്ത്രം കണ്ടെത്തുന്ന പക്ഷം തനിക്ക് ദയാവധം അനുവദിക്കണം എന്ന് ഒരാൾ മരണപത്രം മുൻകൂട്ടി എഴുതി വച്ചിരിക്കണം. നിഷ്ക്രിയ ദയാവധം ലോകത്ത് വിവിധ രാജ്യങ്ങളിൽ നിയമവിധേയമാണ്. ഇന്ത്യയിലും പ്രത്യേക കേസുകളിൽ സുപ്രീംകോടതിയുടെ അനുമതിപ്രകാരം നിഷ്ക്രിയ ദയാവധം നടപ്പിലാക്കിയിട്ടുണ്ട്. എന്നാൽ ഇന്ത്യയിൽ നിഷ്ക്രിയ ദയാവധം കർശന ഉപാധികളോടെ സുപ്രീംകോടതി നിയമവിധേയമാക്കിയത് 2018 മാർച്ച് 9 നാണ്.