ദക്ഷിണേന്ത്യൻ സംഗീതം (ഗ്രന്ഥം)
എ.കെ. രവീന്ദ്രനാഥ് രചിച്ച ഒരു സംഗീതശാസ്ത്ര ഗ്രന്ഥമാണ് ദക്ഷിണേന്ത്യൻ സംഗീതം. 1970-ൽ കേരള സാംസ്കാരിക പ്രസിദ്ധീകരണവകുപ്പാണ് ഇത് ആദ്യം പ്രസിദ്ധീകരിച്ചത്. നിലവിൽ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടാണ് പ്രസാധകർ. മലയാളത്തിൽ ഗദ്യരൂപത്തിൽ ഇറങ്ങിയിട്ടുള്ള മികച്ച സംഗീതശാസ്ത്ര ഗ്രന്ഥമാണിത്. 20 ഗീതങ്ങൾ, 16 സ്വരജതികൾ, 45 വർണങ്ങൾ എന്നിവ ഇതിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു. 80 രാഗങ്ങളുടെ ലക്ഷണം വ്യക്തമാക്കിയിട്ടുണ്ട്. പുരന്ദരദാസർ തുടങ്ങി പിന്നീടുള്ള 80 സംഗീതജ്ഞന്മാരുടെ ജീവചരിത്രവും ഇതിൽ ചേർത്തിരിക്കുന്നു. ഭാരതീയ സംഗീതത്തിന്റെ ഉദ്ഭവത്തെക്കുറിച്ചുള്ള വിശദമായ ആഖ്യാനം ഇതിലുണ്ട്. കേരള സംഗീതത്തെക്കുറിച്ചും നാടോടിപ്പാട്ടുകളെക്കുറിച്ചുമുള്ള പ്രതിപാദ്യം ഇതിലെ ആകർഷക ഘടകമാണ്. കർണാടക - ഹിന്ദുസ്ഥാനി സംഗീതധാരകളെ താരതമ്യം ചെയ്യുന്ന ഒരു പ്രകരണവും ഇതിലുണ്ട്. അഞ്ച് ഭാഗങ്ങളായാണ് ഈ ഗ്രന്ഥം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
കർത്താവ് | എ.കെ. രവീന്ദ്രനാഥ് |
---|---|
പ്രസാധകർ | കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് |
ഉള്ളടക്കം
തിരുത്തുകഒന്നാം ഭാഗം
തിരുത്തുകഒന്നാം ഭാഗത്തിൽ ഭാരതീയ സംഗീതത്തിന്റെ ഉദ്ഭവം, മാർഗസംഗീതവും ദേശീയസംഗീതവും, സംഗീതമഹിമ, നാദം, ശ്രുതി, സ്വരം, സ്ഥായി, രാഗം, പ്രാചീനസംഗീതത്തിലെ ഗ്രാമം, മൂർച്ഛന, ജതിവ്യവസ്ഥ, രാഗവിഭജന ചരിത്രം, 72 മേളകർത്താപദ്ധതി, ജന്യരാഗങ്ങൾ, താളങ്ങൾ, ദശപ്രാണങ്ങൾ, ചാപ്പ്താളങ്ങൾ, ദേശാദി-മധ്യാദി താളങ്ങൾ, ഗമകങ്ങൾ, മനോധർമസംഗീതം, കല്പിതസംഗീതം, ശ്രുതിഭേദം, ഉപകരണസംഗീതം, ദ്രാവിഡസംഗീതം, കേരളസംഗീതം, നാടോടിപ്പാട്ടുകൾ, കർണാടകസംഗീതവും ഹിന്ദുസ്ഥാനിസ്സംഗീതവും, കച്ചേരി ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, രാഗലക്ഷണം, പ്രമുഖ സംഗീതജഞരുടെ ജീവചരിത്രക്കുറിപ്പുകൾ എന്നീ അധ്യായങ്ങളും
രണ്ടാം ഭാഗം
തിരുത്തുകരണ്ടാം ഭാഗത്തിൽ സംഗീതത്തിന്റെ പ്രാഥമിക പാഠങ്ങൾ, ഗീതങ്ങൾ, ലക്ഷണഗീതങ്ങൾ, ജതിസ്വരങ്ങൾ, സ്വരജതികൾ, താനവർണങ്ങൾ, അടതാളവർണങ്ങൾ, പദവർണങ്ങൾ, ദരുവർണങ്ങൾ തുടങ്ങിയ അധ്യായങ്ങളുമാണ് ചേർത്തിട്ടുള്ളത്.