ത്സുഷ്മി
ഒരു ജാപ്പനീസ് സംഗീതോപകരണമാണ് ത്സുഷ്മി. ഉടുക്കിനു സമാനമായ തുകൽവാദ്യമാണ് ഇത്. ജപ്പാനിലെ പരമ്പരാഗതമായ കബുകി തുടങ്ങിയ നാടൻ കലാരൂപങ്ങളിൽ പശ്ചാത്തലസംഗീതമായ നഗൗതയിൽ പുല്ലാങ്കുഴലിനോടൊപ്പം പക്കവാദ്യമായി ഉപയോഗിക്കുന്നു[1].

ഘടന തിരുത്തുക
തടികൊണ്ട് നിർമ്മിച്ചിരിക്കുന്ന വാദ്യത്തിന്റെ ഉടലിന് നാഴികവട്ടയുടെ ആകൃതിയാണുള്ളത്. തുകൽ പൊതിഞ്ഞ വട്ടങ്ങൾ ആണ് ഇതിന് ഉപയോഗിക്കുന്നത്. വാദനത്തിനായി ചേർത്ത് കെട്ടുകയും ഉപയോഗശേഷം അഴിച്ചുമാറ്റാവുന്നതുമായ തരത്തിൽ തുകൽ വട്ടങ്ങൾ ഉടലിനോട് ചേർത്തു കെട്ടുന്നതിന് ഇരുമ്പുകയർ ആണ് ഉപയോഗിക്കുന്നത്. ഉറയിട്ട വിരലുകൾ, ദണ്ഡുകൾ എന്നിവ ഉപയോഗിച്ച് ഈ വാദ്യത്തിൽ നിന്നും ശബ്ദം പുറപ്പെടുവിക്കാം. ത്സുഷ്മി കൊട്ടുന്നതിനുമുമ്പായി വശങ്ങൾ ചൂടാക്കുന്ന പതിവുമുണ്ട്
വലുതും ചെറുതുമായ ത്സുഷ്മികളുണ്ട്. ചെറുത് കബുകി, നോ തുടങ്ങിയവയിൽ ഉപയോഗിക്കുന്നു. കബുകിയിലും മറ്റും ഉറകളിട്ട വിരലുകളും വാദനത്തിനായി ഉപയോഗിക്കാറുണ്ട്. വലിയ വാദ്യം ഓത്സുഷ്മി എന്നും ചെറുത് കോത്സുഷ്മി എന്നുമാണ് അറിയപ്പെടുന്നത്.
അവലംബം തിരുത്തുക
- ↑ "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2008-01-07-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-03-12.
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ ത്സുഷ്മി എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |