ത്രിവേണി സംഗമം
[1]മൂന്ന് നദികളുടെ സംഗമമാണ് ത്രിവേണി സംഗമം. തലക്കാവേരിയിൽ നിന്ന് ഒഴുകിവരുന്ന കാവേരി നദിയിലേക്ക് കനക, സുജോതി എന്നീ നദികൾ സംഗമിക്കുന്ന സ്ഥലമായതിനാലാണ് ഇതിനെ ത്രിവേണി സംഗമം എന്ന് പറയുന്നത്. നദികൾ സംഗമിക്കുന്നത് പുറമേ കാണാൻ കഴിയില്ല. ഭൂഗർഭത്തിലാണ് നദീ സംഗമം നടക്കുന്നത്. കാവേരി നദീ തീരത്തെ ഒരു തീർത്ഥാടന കേന്ദ്രമാണ് ഭാഗമണ്ഡല. തലക്കാവേരിയിലേക്ക് തീർത്ഥാടനം നടത്തുമ്പോൾ തലക്കാവേരി സന്ദർശിക്കുന്നതിന് മുൻപ് ഭാഗമണ്ഡലയിലെ ത്രിവേണിസംഗമം സന്ദർശിക്കണം എന്നാണ് പറയപ്പെടുന്നത്. ഭാഗമണ്ഡലം വഴിയാണ് തലക്കാവേരിയിലേക്ക് റോഡ് നീളുന്നത്.
അഫേസലാബാദ്
തിരുത്തുകഭാഗമണ്ഡലം അഫേസലാബാദ് എന്ന പേരിലും കുറച്ചുകാലം അറിയപ്പെട്ടിരുന്നു. 1785ൽ ഈ സ്ഥലം ടിപ്പു കീഴടക്കിയതിനെത്തുടർന്നായിരുന്നു ഈ പേരുമാറ്റം. 1790ൽ കുടകുരാജാവായ ദൊഡ്ഡവീര രാജേന്ദ്ര ടുപ്പുസുൽത്താനിൽ നിന്നും കുടക് വീണ്ടെടുത്തതിന് ശേഷം ഭാഗണ്ഡലം ആ പേരിൽത്തന്നെ അറിയപ്പെടാൻ തുടങ്ങി.
തലക്കാവേരിയിലേക്കുള്ള പ്രവേശന കവാടം
തിരുത്തുകമടിക്കേരിയിൽ നിന്ന് 40 കിലോമീറ്റർ അകലെയായി സ്ഥിതി ചെയ്യുന്ന ഭാഗമണ്ഡലം തലക്കാവേരിയിലേക്കുള്ള പ്രവേശന കവാടമായാണ് അറിയപ്പെടുന്നത്. ഭാഗമണ്ഡലത്തിൽ എത്തി കാവേരി നദിയിൽ മുങ്ങിക്കുളിച്ചാണ് ഭക്തർ തലക്കാവേരിയിലേക്ക് നീങ്ങുന്നത്. ഭാഗമണ്ഡലയിൽ നിന്ന് 8 കിലോമീറ്റർ ആണ് തലക്കാവേരിയിലേക്കുള്ള ദൂരം. കേരളത്തിൽ നിന്ന് വീരാജ്പേട്ട വഴിയും മൈസൂർ വഴിയും ഇവിടെ എത്തിച്ചേരം.
ശബരിമലയിലേക്കുള്ള വഴിയിലാണ് ത്രിവേണി സംഗമം. ഇവിടെ ദക്ഷിണഗംഗ എന്നറിയപ്പെടുന്ന പമ്പാനദി വടക്കുവശത്ത് മണിമണലയാറുമായും തെക്കുവശത്ത് അച്ചൻകോവിലാറുമായും കൂടിച്ചേരുന്ന ഇവിടെ മുങ്ങികുളിച്ചാൽ മുജൻമ പാപങ്ങൾ കഴുകികളയാമെന്നാണ് വിശ്വാസം. അതുകൊണ്ടുതന്നെ ശബരിമല തീർഥാടകരുടെ പ്രധാന ഇടത്താവളമാണ് ഇവിടെ. മനോഹരമായ പ്രകൃതി ഭംഗിയാലും അനുഗ്രഹീതമായ ഇവിടെ ഓരോ തീർഥാടന കാലത്തും ആയിരക്കണക്കിന് തീർഥാടകരാണ് എത്തുന്നത്.
- ↑ Maneesh (2014-10-14). "ഭാഗമണ്ഡലയിലെ ത്രിവേണി സംഗമം". https://malayalam.nativeplanet.com. Retrieved 2021-07-21.
{{cite web}}
: External link in
(help)|website=
- ↑ "ത്രിവേണി സംഗമം, Pathanamthitta". malayalam.nativeplanet.com (in ma). Retrieved 2021-07-21.
{{cite web}}
: CS1 maint: unrecognized language (link)