ത്രിപുര മുഖ്യമന്ത്രിമാരുടെ പട്ടിക

ഇന്ത്യൻ സംസ്ഥാനമായ ത്രിപുര സർക്കാരിന്റെ തലവനാണ് ത്രിപുര മുഖ്യമന്ത്രി. അദ്ദേഹം അഞ്ചു വർഷങ്ങൾ അധികാരത്തിൽ തുടരും.

ത്രിപുര മുഖ്യമന്ത്രി
പദവി വഹിക്കുന്നത്
മാണിക് സാഹാ

15 മെയ് 2022  മുതൽ
നിയമിക്കുന്നത്ത്രിപുര ഗവർണർമാർ
പ്രഥമവ്യക്തിസചീന്ദ്ര ലാൽ സിങ്
അടിസ്ഥാനം1 ജൂലൈ 1963
ഇന്ത്യയുടെ ഭൂപടത്തിൽ ത്രിപുര സംസ്ഥാനം.

1963 മുതൽ ഇതുവരെ ഒൻപത് പേർ ത്രിപുര മുഖ്യമന്ത്രി സ്ഥാനം വഹിച്ചിട്ടുണ്ട്. ഇന്ത്യൻ നാഷനൽ കോൺഗ്രസ്സിന്റെ സചീന്ദ്ര ലാൽ സിങ് ആയിരുന്നു സംസ്ഥാനത്തിന്റെ പ്രഥമ മുഖ്യമന്ത്രി. തുടർന്ന് ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ (മാർക്സിസ്റ്റ്) മാണിക് സർക്കാർ 1998 മുതൽ 2018 വരെ ദീർഘകാലം ഈ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായി പ്രവർത്തിച്ചു. ഭാരതീയ ജനതാ പാർട്ടിയുടെ ബിപ്ലബ് കുമാർ ദേവ് 2018 മാർച്ച് 9 മുതൽ 2022 മെയ് 14 വരെ അധികാരത്തിൽ ഉണ്ടായിരുന്നു. ഭാരതീയ ജനതാ പാർട്ടിയിൽ നിന്നുള്ള ഈ സംസ്ഥാനത്തിന്റെ ആദ്യ മുഖ്യമന്ത്രി അദ്ദേഹം ആയിരുന്നു. ബിപ്ലപ് ദേവിന്റെ പെട്ടെന്നുള്ള രാജിയെ തുടർന്നാണ് നിലവിലെ മുഖ്യമന്ത്രിയായ മാണിക് സാഹ ചുമതലയേറ്റത്.

മുഖ്യമന്ത്രിമാർ

തിരുത്തുക
പാർട്ടികൾക്കുള്ള കളർ കോഡ്
  കോൺഗ്രസ് ഫോർ ഡെമോക്രസി
  അനുചിതമായത് (രാഷ്ട്രപതി ഭരണം)
നിയമസഭ ഇല്ല പേര് ഭരണം [1] പാർട്ടി ഭരണത്തിന്റെ ദിനങ്ങൾ
1, 2 1 സചീന്ദ്ര

ലാൽ സിങ്

1 ജൂലൈ 1963 1 നവംബർ 1971 ഇന്ത്യൻ നാഷണൽ കോൺഗ്രസ് 3046 ദിവസം
സ്ഥാനം ഒഴിവ് [2]
(രാഷ്ട്രപതി ഭരണം)
1 നവംബർ 1971 20 മാർച്ച് 1972 അനുചിതം
3 2 സുഖമയ് സെൻ ഗുപ്ത 20 മാർച്ച് 1972 1977 മാർച്ച് 31 ഇന്ത്യൻ നാഷണൽ കോൺഗ്രസ് 1838 ദിവസം
3 3 പ്രഫുല്ല കുമാർ ദാസ് 1 ഏപ്രിൽ 1977 25 ജൂലൈ 1977 ഡെമോക്രാറ്റിക് കോൺഗ്രസ് 116 ദിവസം
3 4 രാധിക രഞ്ജൻ ഗുപ്ത 26 ജൂലൈ 1977 4 നവംബർ 1977 ജനതാ പാർട്ടി 102 ദിവസം
സ്ഥാനം ഒഴിവ്
(രാഷ്ട്രപതി ഭരണം)
5 നവംബർ 1977 5 ജനുവരി 1978 അനുചിതം
4, 5 5 നൃപൻചക്രവർത്തി 5 ജനുവരി 1978 5 ഫെബ്രുവരി 1988 കമ്മ്യൂണിസ്റ്റ് (മാർക്സിസ്റ്റ്) 3684 ദിവസം
6 6 സുധീർ രഞ്ജൻ മസുംദാർ 5 ഫെബ്രുവരി 1988 1992 ഫെബ്രുവരി 19 ഇന്ത്യൻ നാഷണൽ കോൺഗ്രസ് 1476 ദിവസം
6 7 സമീർ രഞ്ജൻ ബർമൻ 1992 ഫെബ്രുവരി 19 1993 മാർച്ച് 10 386 ദിവസം
സ്ഥാനം ഒഴിവ്
(രാഷ്ട്രപതി ഭരണം)
1993 മാർച്ച് 11 1993 ഏപ്രിൽ 10 അനുചിതം
7 8 ദശരഥ് ദേവ് 1993 ഏപ്രിൽ 10 1998 മാർച്ച് 11 കമ്മ്യൂണിസ്റ്റ് (മാർക്സിസ്റ്റ്) 1796 ദിവസം
8,9,10,11 9 മാണിക് സർക്കാർ 1998 മാർച്ച് 11 9 മാർച്ച് 2018 [3] 7303 ദിവസം
12 10 ബിപ്ലബ് കുമാർ ദേവ് 9 മാർച്ച് 2018 14 മെയ് 2022 ഭാരതീയ ജനതാ പാർട്ടി 2429 ദിവസം
12 11 മാണിക് സാഹ 15 മെയ് 2022 ഓഫീസിൽ 901 ദിവസം

ഇവയും കാണുക

തിരുത്തുക

ഉദ്ധരണികൾ

തിരുത്തുക

ബാഹ്യ ലിങ്കുകൾ

തിരുത്തുക