തൃക്കുളം
മലപ്പുറം ജില്ലയിലെ ഒരു ഗ്രാമം
(ത്രിക്കുളം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി താലൂക്കിൽ ഉൾപെട്ട ഒരു ഗ്രാമമാണു തൃക്കുളം. തിരൂരങ്ങാടി നഗരസഭയുടെ ഭാഗമാണ് ഈ സ്ഥലം. കടലുണ്ടിപ്പുഴ ഗ്രാമത്തിന്റെ തെക്കേ അതിരിലൂടെ ഒഴുകുന്നു.ചെമ്മാട് പട്ടണത്തിൻ്റെയും കരിപറന്പ് പട്ടണത്തിൻ്റെയും മധ്യത്തിലായിയാണ് ഈ ഗ്രാമമം സ്ഥിതി ചെയ്യുന്നത്. സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങളായ തൃക്കുളം ഗവ. ഹൈസ്കൂൾ, താജ് കൺവെൻഷൻ ഓഡിറ്റോറിയം, പത്തൂർ നെഴ്സിംഗ് ഹോം തുടങ്ങിയ സ്ഥാപനങ്ങൾ ഈ പ്രദേശത്തിൻ്റെ അടുത്തായി പ്രവർത്തിക്കുന്നു.
തൃക്കുളം ശിവക്ഷേത്രം
തിരുത്തുകമലബാറിലെ പ്രധാനപ്പെട്ട ശിവക്ഷേത്രങ്ങളിലൊന്നാണ് തൃക്കുളം ശിവക്ഷേത്രം. കോഴിക്കോട് സാമൂതിരി രാജാവിനാണ് ഈ ക്ഷേത്രത്തിന്റെ ഉടമസ്ഥത.