ത്രിംഗൽവാഡി കോട്ട
മഹാരാഷ്ട്രയിൽ നാസിക് ജില്ലയിലെ ഇഗത്പുരി താലൂക്കിൽ ത്രിംഗൽവാഡി ഗ്രാമത്തിനടുത്തായി സ്ഥിതി ചെയ്യുന്ന ഒരു കോട്ടയാണ് ത്രിംഗൽവാടി കോട്ട. താൽഘാട്ടിലൂടെ കടന്നുപോകുന്ന പുരാതന വാണിജ്യപാതയിലാണ് ഇതിന്റെ സ്ഥാനം. ഗ്രാമത്തിനോട് ചേർന്നുള്ള ത്രിംഗൽവാഡി ജലസേചന അണക്കെട്ട് 1978 ലാണ് നിർമ്മിച്ചത്.[1]
ത്രിംഗൽവാഡി കോട്ട | |
---|---|
നാസിക് ജില്ല, മഹാരാഷ്ട്ര | |
ത്രിംഗൽവാഡി ഗ്രാമത്തിൽ നിന്നും കോട്ടയുടെ ദൃശ്യം | |
Coordinates | 19°44′16″N 73°32′10.8″E / 19.73778°N 73.536333°E |
തരം | Hill fort |
Site information | |
Owner | ഇന്ത്യാ ഗവണ്മെന്റ് |
Open to the public |
അതെ |
Condition | നാശോന്മുഖം |
Site history | |
Materials | കരിങ്കല്ല് |
Height | 3238 അടി |
ചരിത്രം
തിരുത്തുകഗുഹകളുടെ സാന്നിധ്യം സൂചിപ്പിക്കുന്നത് ഗുഹകളും കോട്ടയും പത്താം നൂറ്റാണ്ടിൽ നിർമ്മിച്ചതാകാമെന്നാണ്. കൊങ്കണിനെ നാസിക് പ്രദേശവുമായി ബന്ധിപ്പിക്കുന്ന വ്യാപാര പാതയെ നിരീക്ഷിക്കുന്നതിനായാണ് ഈ കോട്ട നിർമ്മിച്ചത്. 1636-ൽ ഷഹാജിക്ക് (ഛത്രപതി ശിവാജിയുടെ പിതാവ്) മാഹുലി കോട്ടയിലെ തോൽവിക്ക് ശേഷം ഇത് മുഗളന്മാർക്ക് വിട്ടുകൊടുക്കേണ്ടി വന്നു. എപ്പോഴാണ് ശിവാജി ഈ കോട്ടയുടെ നിയന്ത്രണം ഏറ്റെടുത്തതെന്ന് അറിയില്ല. എന്നാൽ 1688-ൽ ഈ കോട്ട മുഗളന്മാർ കീഴടക്കി.[2] 1818-ൽ ത്രയംബക് കോട്ടയുടെ പതനത്തിനുശേഷം ബ്രിട്ടീഷുകാർക്ക് കീഴടങ്ങിയ 16 കോട്ടകളിൽ ഒന്നാണിത്.[3]
അവലംബം
തിരുത്തുക- ↑ "Tringalwadi Dam D04948 -". Archived from the original on 24 September 2016. Retrieved 8 July 2016.
- ↑ Trekshitiz. "Tringalwadi". www.trekshitiz.com. Trekshitiz. Archived from the original on 2020-02-12. Retrieved 13 December 2019.
- ↑ Pathak, Arunachandra S.; Kutty, Sanjivanee (14 October 1975). Government of Maharashtra Nashik District (Second 1975 ed.). Bombay: Executive Editor and Secretary, Gazetteers Department, Government of Maharashtra. p. Places> Tringalvadi Fort. Retrieved 13 December 2019.