ത്യാന
തുർക്കിയിലെ സെൻട്രൽ അനറ്റോലിയയിലെ നീഡെ പ്രവിശ്യയിലെ ആധുനിക കെമെർഹിസറിൽ കപ്പഡോഷ്യയിലെ അനറ്റോലിയൻ പ്രദേശത്തെ ഒരു പുരാതന നഗരമായിരുന്നു ത്യാന. (Ancient Greek: Τύανα; Hittite Tuwanuwa) ബിസി ഒന്നാം സഹസ്രാബ്ദത്തിൽ ലുവിയൻ ഭാഷ സംസാരിക്കുന്ന നിയോ-ഹിറ്റൈറ്റ് രാജ്യത്തിന്റെ തലസ്ഥാനമായിരുന്നു ഇത്.
സ്ഥാനം | Kemerhisar, Niğde Province, Turkey |
---|---|
മേഖല | Cappadocia |
Coordinates | 37°50′53″N 34°36′40″E / 37.84806°N 34.61111°E |
തരം | Settlement |
Site notes | |
Condition | In ruins |
ചരിത്രം
തിരുത്തുകഹിറ്റൈറ്റ് ആർക്കൈവുകളിൽ തുവാനുവ എന്ന് വിളിക്കുന്ന നഗരമാണ് ത്യാന. രണ്ടാം സഹസ്രാബ്ദത്തിന്റെ മധ്യത്തിൽ ഉണ്ടായിരുന്ന ഹിറ്റൈറ്റ് സാമ്രാജ്യകാലത്ത്, ഹുപിസ്ന, ലാൻഡ, സഹസാര, ഹുവാസാന, കുനിയവന്ന്നി എന്നിവയോടൊപ്പം ഈ പ്രദേശത്തെ പ്രധാന വാസസ്ഥലങ്ങളിൽ തുവാനുവയും ഉൾപ്പെട്ടിരുന്നു.[1]ഹിറ്റൈറ്റ് സ്രോതസ്സുകളിൽ ഈ തെക്ക്-മധ്യ അനറ്റോലിയൻ പ്രദേശത്തെ താഴ്ന്ന ഭൂമി എന്ന് വിളിക്കുകയും അവിടത്തെ ജനസംഖ്യകളിൽ പ്രധാനമായും ലുവിയൻ ഭാഷ സംസാരിക്കുന്നവരുമായിരുന്നു.[2]ഹിത്യ സാമ്രാജ്യത്തിന്റെ തകർച്ചയെത്തുടർന്ന്, തുവാനുവ / തുവാന സ്വതന്ത്ര നിയോ-ഹിറ്റൈറ്റ് രാജ്യങ്ങളുടെ പ്രധാന നഗരമായിരുന്നു. തുടക്കത്തിൽ ഇത് വടക്ക് തബാൽ രാജ്യത്തിന് വിധേയമായിരുന്നോ ഇല്ലയോ എന്ന് നിശ്ചയമില്ല, പക്ഷേ ബിസി എട്ടാം നൂറ്റാണ്ടിന്റെ അവസാനത്തോടെ ഇത് വാർപലാവ എന്ന ഭരണാധികാരിയുടെ കീഴിൽ ഒരു സ്വതന്ത്ര രാജ്യമായിരുന്നു. (അസീറിയൻ ഉറവിടങ്ങളിൽ ഉർബല്ല)[3]ഈ പ്രദേശത്ത് നിന്ന് കണ്ടെത്തിയ നിരവധി ഹൈറോഗ്ലിഫിക് ലുവിയൻ ലിഖിതങ്ങളിലും ഇവ്രിസിലെ കൊത്തുപണിയുള്ള ഒരു വലിയ പാറ ഉൾപ്പെടെയുള്ളതിൽ വാർപലാവയുടെ ചിത്രം കാണാം.[4]അസീറിയൻ രാജാവായ ടിഗ്ലത്ത് പിലേസർ മൂന്നാമന്റെ ട്രിബ്യൂട്ടുകളുടെ പട്ടികയിലും പിന്നീട് സർഗോൺ രണ്ടാമന്റെ ഒരു കത്തിലും ഉർബല്ല എന്ന പേരിൽ അസ്പേറിയൻ ഗ്രന്ഥങ്ങളിലും വാർപാലാവ പരാമർശിക്കപ്പെടുന്നു.[5]നിഗ്ഡെയിൽ നിന്നും കണ്ടെത്തിയ മറ്റൊരു സ്മാരകത്തിൽ വാർപാലാവയുടെ പിൻഗാമിയായി അദ്ദേഹത്തിന്റെ മകൻ മുവഹാരാണി കാണപ്പെടുന്നു.[6]
ഗ്രീക്ക്, റോമൻ കാലഘട്ടങ്ങൾ
തിരുത്തുകഅവലംബം
തിരുത്തുക- ↑ Bryce, Trevor R; 2003. in C. Melchert (ed.) The Luvians. Leiden: Brill Academic Publishers: 47
- ↑ Singer, Itamar; 1981. Hittites and Hattians in Anatolia at the Beginning of the Second Millennium B.C. Journal of Near Eastern Studies 9: 119-134.
- ↑ Bryce, Trevor R; 2003. in C. Melchert (ed.) The Luvians. Leiden: Brill Academic Publishers: 97-8
- ↑ www.hittitemonuments.com/ivriz
- ↑ Bryce, Trevor R; 2003. in C. Melchert (ed.) The Luvians. Leiden: Brill Academic Publishers: 98
- ↑ www.hittitemonuments.com/nigde
ഉറവിടങ്ങൾ
തിരുത്തുക- Kazhdan, Alexander Petrovich (1991), Oxford Dictionary of Byzantium, New York, New York and Oxford, United Kingdom: Oxford University Press, ISBN 978-0-19-504652-6
- Treadgold, Warren T. (1988), The Byzantine Revival, 780–842, Stanford, CA: Stanford University Press, ISBN 978-0-8047-1462-4
- Treadgold, Warren T. (1997), A History of the Byzantine State and Society, Stanford, CA: Stanford University Press, ISBN 978-0-8047-2630-6
- This article incorporates text from a publication now in the public domain: Catholic Encyclopedia. New York: Robert Appleton Company. 1913.
{{cite encyclopedia}}
: Missing or empty|title=
(help) [1]
ബാഹ്യ ലിങ്കുകൾ
തിരുത്തുക- Tyana in Turkey Archived 2007-02-02 at the Wayback Machine. Nigde city. Tyana and Apollonius
- Tyana (Kemerhisar)