തോർത്തിൽയ
ഉത്ഭവ വിവരണം | |
---|---|
ഉത്ഭവ സ്ഥലം | Mesoamerica |
വിഭവത്തിന്റെ വിവരണം | |
തരം | Flatbread |
പ്രധാന ചേരുവ(കൾ) | Wheat flour |
കനംകുറഞ്ഞ പുളിപ്പില്ലാത്ത പരന്ന അപ്പമാണ് തോർത്തിൽയ. മെക്സിക്കോ, യു.എസ്, കാനഡ, മധ്യ അമേരിക്ക എന്നിവിടങ്ങളിൽ തോർത്തിൽയ പ്രിയവിഭവമാണ്. വട്ടത്തിലുള്ള കേക്ക് എന്നാണ് തോർത്ത (torta) എന്ന വാക്കിനർത്ഥം. അതിൽ നിന്നാവണം തോർത്തിൽയ എന്ന വാക്കുണ്ടായത്.
സ്പാനിഷ് അധിനിവേശത്തിനു മുമ്പുള്ള കാലഘട്ടത്തിൽ പരമ്പരാഗത രീതിയിൽ തോർത്തിൽയ ഉണ്ടാക്കിയിരുന്നത് ചോളം കൊണ്ടായിരുന്നു. ചോളം ചുണ്ണാമ്പുവെള്ളത്തിൽ കുതിർക്കാനിടും. തോടിളകി മാറുമ്പോൾ അതുപൊടിച്ച്, വേകിച്ച് ചപ്പാത്തിമാവിന്റെ പാകത്തിന് കുുഴച്ചെടുക്കുന്നു. ഇതിനെ ചെറിയ വട്ടത്തിൽ പരന്ന കല്ലിന്മേൽവച്ച് പരത്തിയെടുത്ത് മൺചട്ടിയിൽവച്ച് ചുട്ടെടുക്കുന്നു.
ചോളത്തിലടങ്ങിയിരിക്കുന്ന നിയാസിൻ എന്ന വൈറ്റമിനും അമിനോ ആസിഡും നിർവീര്യമാകാനാണ് ചുണ്ണാമ്പുവെള്ളത്തിൽ കുതിർക്കുന്നത്. ആദ്യകാലത്ത് ഇങ്ങനെ ചെയ്യാതിരുന്നതിനാൽ പലർക്കും വയറിനു ഗുരുതരമായ അസുഖങ്ങളുണ്ടായി. ഇപ്പോൾ മെക്സിക്കോയിലെ ചില നഗരങ്ങളിൽ യന്ത്രത്തിലാണ് തോർത്തിൽയ പരത്തിയെടുക്കുന്നത്. ചെറുചൂടോടെയെങ്കിലും വേണം തോർത്തിൽയ കഴിക്കാൻ. തണുത്തു കഴിഞ്ഞാൽ പൊറോട്ടയെ പോലെ തോർത്തിൽയ റബ്ബറുപോലെയാകും. മോൺടെറ്റി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഗ്രൂമ എന്ന മെക്സിക്കൻ കമ്പനിയാണ് ലോകത്തെ ഏറ്റവും വലിയ തോർത്തിൽയ നിർമ്മാതാക്കൾ. ഇന്നിപ്പോൾ വിവിധ ചേരുവകൾ കൊണ്ട് സമ്പന്നമാണ് തോർത്തിൽയ. ഉള്ളി, ഉരുളക്കിഴങ്ങ്, കുരുമുളക് എന്നിവയൊക്കെ ചേർത്ത എരിവുള്ള തോർത്തിൽയ മുതൽ പഞ്ചസാരവെള്ളത്തിൽ വേകിച്ചെടുത്ത തോർത്തിൽയ വരെ സുലഭമാണ്. പല രാജ്യങ്ങളിലും പല ചേരുവകളിൽ തോർത്തിൽയ പാകം ചെയ്തുവരുന്നു.