ഇന്ത്യയിൽ‍ ആക്രമണം നടത്തിയ ഹൂണന്മാരുടെ നേതാവാണ് തോരമാനൻ. ഓക്സസ് തടം കേന്ദ്രമാക്കിയ വെളുത്ത ഹൂണന്മാരുടെ വിഭാഗത്തിൽപ്പെട്ട തോരമാനൻ ഗുപ്ത ഭരണകാലത്ത് വടക്കേ ഇന്ത്യയിലെ ചില പ്രദേശങ്ങൾ ആക്രമിച്ചു കീഴടക്കിയിരുന്നു. 5-ാം ശതകത്തിൽ തോരമാനന്റെ നേതൃത്വത്തിലുള്ള ഹൂണസേന വടക്കു പടിഞ്ഞാറൻ അതിർത്തി ഭേദിച്ച് ഇന്ത്യയിലെത്തി മാൾവ വരെ തങ്ങളുടെ അധീനതയിലാക്കി. എറാനിൽവച്ച് ഗുപ്ത ചക്രവർത്തിയായ ഭാനുഗുപ്തൻ തോരമാനനെ പരാജയപ്പെടുത്തിയത് ഹൂണന്മാരുടെ മുന്നേറ്റത്തിനു വിഘാതം സൃഷ്ടിച്ചു. ഇതോടെ ഹൂണന്മാരുടെ ആധിപത്യം ഗാന്ധാരത്തിൽ മാത്രം ഒതുങ്ങിയതായാണ് ചരിത്രകാരന്മാർ വിലയിരുത്തുന്നത്. ഉത്തർപ്രദേശ്,രാജസ്ഥാൻ, പഞ്ചാബ്, കാശ്മീർ എന്നിവിടങ്ങളിൽനിന്ന് തോരമാനന്റെ ഭരണകാലഘട്ടത്തിലേതെന്നു കരുതപ്പെടുന്ന നാണയങ്ങൾ കണ്ടെടുത്തിട്ടുണ്ട്.


കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ തോരമാനൻ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=തോരമാനൻ&oldid=905657" എന്ന താളിൽനിന്ന് ശേഖരിച്ചത്