തോമസ് ലവ് പീക്കോക്ക് (ജീവിതകാലം : 18 ഒക്ടോബർ 1785 – 23 ജനുവരി 1866) ഒരു ഇംഗ്ലീഷ് നോവലിസ്റ്റും കവിയുമായിരുന്നു. ഈസ്റ്റ് ഇന്ത്യ കമ്പനിയിലെ ഒരു ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം പ്രശസ്ത കവി ഷെല്ലിയുടെ ഉറ്റമിത്രമായിരുന്നു. അവരുടെ സൌഹൃദം അവരുടെ കൃതികളേയും സ്വാധീനിച്ചിരുന്നു. പീക്കോക്ക് ആക്ഷപഹാസ്യനോവലുകളായിരുന്നു രചിച്ചിരുന്നത്.

തോമസ് ലവ് പീക്കോക്ക്
ജനനം(1785-10-18)18 ഒക്ടോബർ 1785
Weymouth, Dorset, England
മരണം23 ജനുവരി 1866(1866-01-23) (പ്രായം 80)
Lower Halliford, Shepperton, Surrey, England
ദേശീയതBritish
ശ്രദ്ധേയമായ രചന(കൾ)Nightmare Abbey (1818)
Crotchet Castle (1831)

ജീവിതരേഖ തിരുത്തുക

ഡോർസെറ്റിലെ വെയ്മൌത്തിൽ, സാമുവൽ പീക്കോക്കിൻറെയും സാറ ലൌവിൻറെയും മകനായിട്ടാണ് ജനനം. അദ്ദേഹത്തിൻറെ പിതാവ് ആപ്സ്‍ലി പെല്ലാറ്റ് ((1763–1826) എന്നയാളുമായി പങ്കാളിത്തത്തിൽ ലണ്ടനിലെ ഒരു ഗ്ലാസ് വ്യവസായം നടത്തിയിരുന്നു. 1791 ൽ പീക്കോക്ക് മാതാവിനോടൊപ്പം അവരുടെ കുടുംബത്തിൽ താമസിക്കുവാനായി ചെർട്ട്സിയിലേയ്ക്കു പോയി. 1792 ൽ എൻഗിൾഫീൽഡ് ഗ്രീനിൽ ജോസഫ് ഹാരിസ് വിക്സ് എന്നയാൾ നടത്തിയിരുന്ന സ്കൂളിൽ ചേരുകയും ആറരവർഷം അവിടെ താമസിച്ചു പഠിക്കുകയും ചെയ്തു.  

പീക്കോക്കിൻറെ പിതാവ് 1794 ൽ മരണമടയുകയും അദ്ദേഹത്തിൻറേതായി ചെറിയ ഒരു പെൻഷനല്ലാതെ സ്വത്തുക്കളൊന്നുമുണ്ടായിരുന്നില്ല. പീക്കോക്കിൻറെ അറിയപ്പെടുന്ന ആദ്യ കവിത 10 വയസിലെഴുതിയ ഒരു സ്കൂള് കുട്ടിയെക്കുറിച്ചുള്ള സ്മരണക്കുറിപ്പായിരുന്നു. മറ്റൊന്ന് 13 വയസിലെഴുതിയതുമായിരുന്നു. 1798 കാലഘട്ടത്തിൽ സ്കൂളിൽനിന്ന് പോകേണ്ട സാഹചര്യമുണ്ടാകുകയും പിന്നീടുള്ള പഠനം സ്വയംനിലയിൽ തുടരുകയുമാണ് ചെയ്തത്. 

നോവലുകൾ തിരുത്തുക

·        Headlong Hall (published 1815 but dated 1816) [lightly revised, 1837]

·        Melincourt (1817)

·        Nightmare Abbey (1818) [lightly revised, 1837]

·        Maid Marian (1822)

·        The Misfortunes of Elphin (1829)

·        Crotchet Castle (1831) [lightly revised, 1837]

·        Gryll Grange (1861) [serialised first in 1860]

കാവ്യങ്ങൾ തിരുത്തുക

·        The Monks of St. Mark (1804)

·        Palmyra and other Poems (1805)

·        The Genius of the Thames: a Lyrical Poem (1810)

·        The Genius of the Thames Palmyra and other Poems (1812)

·        The Philosophy of Melancholy (1812)

·        Sir Hornbook, or Childe Launcelot's Expedition (1813)

·        Sir Proteus: a Satirical Ballad (1814)

·        The Round Table, or King Arthur's Feast (1817)

·        Rhododaphne: or the Thessalian Spirit (1818)

·        Paper Money Lyrics (1837)

·        The War-Song of Dinas Vawr

ഉപന്യാസങ്ങൾ തിരുത്തുക

·        The Four Ages of Poetry (1820)

·        Recollections of Childhood: The Abbey House (1837)

·        Memoirs of Shelley (1858–62)

·        The Last Day of Windsor Forest (1887) [composed 1862]

·        Prospectus: Classical Education

നാടകങ്ങൾ തിരുത്തുക

·        The Three Doctors

·        The Dilettanti

·        Gl'Ingannati, or The Deceived (translated from the Italian, 1862)

അപൂർണ്ണമായ കഥകളും നോവലുകളും തിരുത്തുക

·        Satyrane (c. 1816)

·        Calidore (c. 1816)

·        The Pilgrim of Provence (c. 1826)

·        The Lord of the Hills (c. 1835)

·        Julia Procula (c. 1850)

·        A Story Opening at Chertsey (c. 1850)

·        A Story of a Mansion among the Chiltern Hills (c. 1859)

·        Boozabowt Abbey (c. 1859)

·        Cotswald Chace (c. 1860)

അവലംബം തിരുത്തുക

"https://ml.wikipedia.org/w/index.php?title=തോമസ്_ലവ്_പീക്കോക്ക്&oldid=3924592" എന്ന താളിൽനിന്ന് ശേഖരിച്ചത്