തോമസ് മേനാംപറമ്പിൽ
റോമൻ കത്തോലിക്കാ സഭയിലെ ഗുവാഹത്തി രൂപതയുടെ ആർച്ച് ബിഷപ്പാണ് തോമസ് മേനാംപറമ്പിൽ. 1995 - ജൂലൈ 10-നാണ് ഇദ്ദേഹം ലത്തീൻ കത്തോലിക്കാ സഭയുടെ ഗുവാഹത്തി ആർച്ച് ബിഷപ്പായി നിയമിതനായത്.
കോട്ടയം ജില്ലയിലെ പാലായിൽ മേനാംപറമ്പിൽ പാപ്പച്ചൻ - അന്നമ്മ ദമ്പതികളുടെ മകനായി 1936 ഒക്ടോബർ 22 - ന് ജനിച്ചു. പാലാ സെന്റ് തോമസ് ഹൈസ്കൂളിലാണ് പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയത്[1]. 1965 മേയ് 2 - നാണ് പൗരോഹിത്യം സ്വീകരിച്ചത്. 1981ൽ ആസാമിലെ ദിബ്രുഗാർ രൂപതയുടെ മെത്രാനായി. സലേഷ്യൻ സഭാ വൈദികനായ ഇദ്ദേഹം 1992 മാർച്ച് 30ന് ആസാമിലെ ഗുവാഹതി രൂപതയുടെ മെത്രാനായി നിയമിതനായി. തുടർന്ന് 1995 - ൽ രൂപതയുടെ ആർച്ച് ബിഷപ്പായി.
നോർത്ത് ഈസ്റ്റ് ഇന്ത്യ ബിഷപ്‌സ് കോൺഫറൻസിന്റെ പ്രസിഡൻറ്, ബിഷപ്‌സ് കമ്മീഷൻ ഫോർ എജ്യുക്കേഷൻ ആൻഡ് കൾച്ചറിന്റെ ദേശീയ ചെയർമാൻ, ഫെഡറേഷൻ ഓഫ് ഏഷ്യൻ ബിഷപ്‌സ് കോൺഫറൻസ് കമ്മീഷൻ ഫോർ ഇവാഞ്ചലൈസേഷൻ ചെയർമാൻ എന്നീ സ്ഥാനങ്ങളും മാർ തോമസ് മേനാംപറമ്പിൽ വഹിക്കുന്നു. ടുവേഡ്‌സ് എ സെൻസ് ഓഫ് റെസ്‌പോൺസിബിലിറ്റി എന്ന പുസ്തകം ഇദ്ദേഹം രചിച്ചിട്ടുണ്ട്.
1996 - ലെ ബോഡോ-ആദിവാസി പ്രശ്നം, 2010 - ലെ ബോഡോ-മുസ്ലിം പ്രശ്നം, 2011 - ലെ റാബോ - ഗാരോ പ്രശ്നം എന്നിവ പരിഹരിക്കുന്നതിൽ ഇദ്ദേഹം നേതൃത്വം നൽകി[2]. ഇന്ത്യയുടെ വടക്കുകിഴക്കൻ മേഖലയിലുള്ള ഗോത്രവർഗ സമൂഹങ്ങൾക്കിടയിൽ സമാധാനം സ്ഥാപിക്കുന്നതിനായി മാർ തോമസ് നടത്തിയ പ്രവർത്തനങ്ങൾ പരിഗണിച്ച് ഇറ്റാലിയൻ മാസിക ഇദ്ദേഹത്തിന്റെ പേര് നൊബേൽ സമ്മാനത്തിനായി നിർദ്ദേശിച്ചു[3]. 2012 ജനുവരിയിൽ മാർ തോമസ് മെത്രാൻ സ്ഥാനത്തു നിന്നും വിരമിച്ചു. മാർ ജോൺ മൂലച്ചിറ പകരക്കാരനായി ജനുവരി 12-ന് ചുമതലയേറ്റു.
അവലംബം
തിരുത്തുക- ↑ "രൂപതാ വെബ്‌സൈറ്റിൽ നിന്ന്". Archived from the original on 2012-08-26. Retrieved 2011-06-13.
- ↑ "സമാധാന നോബലിന് മലയാളി ആർച്ച് ബിഷപ്പ്". Archived from the original on 2011-06-16. Retrieved 2011-06-13.
- ↑ "മലയാളി ബിഷപ്പിന് സമാധാന നൊബേലിനുള്ള നാമനിർദ്ദേശം". Archived from the original on 2011-06-16. Retrieved 2011-06-14.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- രൂപതാ വെബ്സൈറ്റ് Archived 2011-11-08 at the Wayback Machine.