വെള്ളായണി കാർഷിക സർവകലാശാലയിലെ അസോസിയേറ്റ് ഡയറക്ടറായിരുന്നു തോമസ് ബിജു മാത്യു. ചെങ്ങന്നൂർ സ്വദേശിയായ ഇദ്ദേഹം 32 വർഷം കാർഷിക സർവകലാശാലയിൽ സേവനമനുഷ്ഠിച്ചു.

കേരളത്തിലെ എല്ലാ ജില്ലകളിൽനിന്നും പച്ചക്കറി സാംപിളുകൾ എല്ലാ മാസവും ശേഖരിച്ചു വിഷാംശ പരിശോധന നടത്തി ഫലം പ്രസിദ്ധീകരിക്കുന്ന പരിപാടി ആരംഭിച്ചത് ഇദ്ദേഹമാണ്. കേരള കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ 2012-ൽ ആരംഭിച്ച സേഫ് ടു ഈറ്റ് പദ്ധതിയുടെ ഭാഗമായാണ് ഇതാരംഭിച്ചത്. കേരളത്തിൽ ജൈവകൃഷിയും വീടുകളിലെ പച്ചക്കറി കൃഷിയും വർദ്ധിക്കാനും അന്യസംസ്ഥാനങ്ങളിൽനിന്നുള്ള കീടനാശിനി ഉപയോഗിച്ച കൃഷി ചെയ്യുന്ന പച്ചക്കറിയുടെ വരവു കുറയാനും ഇടയാക്കി.

പുരസ്കാരങ്ങൾ

തിരുത്തുക

കേരള സർക്കാരിന്റെ യുവശാസ്ത്രജ്ഞ അവാർഡ്‌, രാഷ്ട്രപതിയുടെ ദേശീയ പുരസ്കാരം എന്നിവ നേടിയിട്ടുണ്ട്.[1]

  1. "പച്ചക്കറികളിലെ വിഷം മലയാളിയെ പഠിപ്പിച്ച പ്രഫ. തോമസ് വിരമിക്കുന്നു". മനോരമ. Archived from the original on 31 മാർച്ച് 2018. Retrieved 31 മാർച്ച് 2018.
"https://ml.wikipedia.org/w/index.php?title=തോമസ്_ബിജു_മാത്യു&oldid=3967060" എന്ന താളിൽനിന്ന് ശേഖരിച്ചത്