തോമസ് കുര്യാളശേരി
ഈ ലേഖനത്തിന്റെ വിഷയം വിക്കിപീഡിയയുടെ ശ്രദ്ധേയതനയം
അനുസരിച്ച് ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നു. |
മലബാർ സുറിയാനി കത്തോലിക്കാസഭയിലെ ഒരു വാഴ്ത്തപ്പെട്ടവനാണ് കുര്യാളശ്ശേരി മാർ തോമാ . (ജനനം: ജനുവരി 14, 1873; മരണം: ജൂൺ 2, 1925). ഇദ്ദേഹത്തിന്റെ നന്മയും ശ്രേഷ്ഠഗുണങ്ങളും പരിഗണിച്ച് ബെനെഡിക്ട് പതിനാറാമൻ മാർപ്പാപ്പ ബിഷപ്പ് കുര്യാളശേരിയെ വാഴ്ത്തപ്പെട്ടവാനാക്കുവാനുള്ള കല്പന നൽകി. ചങ്ങനാശേരി രൂപതയുടെ ആദ്യ ബിഷപ്പായിരുന്നു ഇദ്ദേഹം.[1] 1873 ജനുവരി 14 ന് കോട്ടയം ജില്ലയിൽ ചങ്ങനാശ്ശേരി താലൂക്കിൽ (അന്ന് കോട്ടയം ജില്ലയിലായിരുന്നു ചമ്പക്കുളം) ചമ്പക്കുളത്താണ് ഇദ്ദേഹത്തിന്റെ ജനനം.1925 ജൂൺ 2-ന് റോമിൽ വച്ച് അന്തരിച്ചു.
രൂപത മെത്രാൻ കുര്യാളശ്ശേരി മാർ തോമാ | |
---|---|
ചങ്ങനാശ്ശേരി രൂപതയുടെ പ്രഥമ മെത്രാൻ | |
രൂപത | ചങ്ങനാശ്ശേരി അതിരൂപത |
പിൻഗാമി | മാർ ജയിംസ് കാളാശ്ശേരി |
വ്യക്തി വിവരങ്ങൾ | |
ജനനം | ജനുവരി 14, 1873 ചമ്പക്കുളം (ചങ്ങനാശ്ശേരി), കേരളം, ഇന്ത്യ |
മരണം | ജൂൺ 2, 1925 |
കബറിടം | റോം, ഇറ്റലി |
ദേശീയത | ഇന്ത്യ |
വിഭാഗം | സീറോ മലബാർ കത്തോലിക്കാ സഭ |
ജീവിതവൃത്തി | മെത്രാപ്പോലീത്ത |
ജീവചരിത്രം
തിരുത്തുകപതിനാറാം വയസ്സിൽ റോമിലെ പ്രൊപ്പഗാന്താ കോളേജിൽ ചേർന്നു. പത്തു വർഷത്തെ പഠനം കഴിഞ്ഞ് 1899-ൽ വൈദികപ്പട്ടം സ്വീകരിച്ചു. 1911-ൽ ചങ്ങനാശ്ശേരിയുടെ വികാരി അപ്പസ്തോലിക്കയായി. സ്ത്രീകൾക്കു വേണ്ടി വാഴപ്പള്ളിയിൽ ആരാധനാമഠം 1908-ൽ സ്ഥാപിച്ചു. 1914-ൽ വീണ്ടും റോമിലെത്തി മാർപാപ്പയെ സന്ദർശിച്ചു. 1921-ൽ സെന്റ് ബർക്കുമാൻസ് കോളേജ് സ്ഥാപിക്കുന്നതിനായി മുൻ നിരയിൽ നിന്നു പ്രവർത്തിച്ചു. 1925-ൽ വീണ്ടും റോം സന്ദർശിക്കുകയും ആസമയത്ത് മരണമടയുകയും ചെയ്തു. വത്തിക്കാനു സമീപം റോമാ നഗരത്തിൽ സംസ്കരിച്ചു.
അവലംബം
തിരുത്തുക- ↑ "ചങ്ങനാശ്ശേരി അതിരൂപത -- മെത്രാപോലിത്തമാർ". Archived from the original on 2011-09-04. Retrieved 2011-08-15.