തോബിയാസ് ആന്റ് ദ എയ്ഞ്ചൽ (വെറോച്ചിയോ)

1470–1475 കാലഘട്ടത്തിൽ[1] ഫ്ലോറൻസിലെ പ്രധാനപ്പെട്ട ഒരു ചിത്രശാലയുടെ ഉടമസ്ഥനായിരുന്ന ഇറ്റാലിയൻ നവോത്ഥാന ചിത്രകാരൻ ആൻഡ്രിയ ഡെൽ വെറോച്ചിയോ ചിത്രീകരിച്ച ഒരു അൾത്താര ചിത്രമാണ് തോബിയാസ് ആന്റ് ദ എയ്ഞ്ചൽ. [2] ലണ്ടനിലെ നാഷണൽ ഗാലറിയിലാണ് ഈ ചിത്രം സൂക്ഷിച്ചിരിക്കുന്നത്. അന്റോണിയോ ഡെൽ പൊള്ളയോളോ ചിത്രീകരിച്ച തോബിയാസിനെയും എയ്ഞ്ചലിനെയും ചിത്രീകരിക്കുന്ന മുമ്പത്തെ ചിത്രത്തിന് സമാനമാണ് ഈ ചിത്രം.[3] ഓക്സ്ഫോർഡ് കലാചരിത്രകാരൻ മാർട്ടിൻ കെമ്പ് പറയുന്നതനുസരിച്ച്, വെറോച്ചിയോയുടെ സ്റ്റുഡിയോയിൽ അംഗമായിരുന്ന ലിയോനാർഡോ ഡാവിഞ്ചി ഈ ചിത്രത്തിന്റെ ചില ഭാഗങ്ങൾ മിക്കവാറും മത്സ്യം വരച്ചിരിക്കാം.[4] വാഷിംഗ്ടണിലെ നാഷണൽ ഗാലറിയിലെ ഡേവിഡ് അലൻ ബ്രൗൺ, മൃദുരോമമുള്ള കൊച്ചു നായയുടെ ചിത്രവും ഉദാഹരണമായി പറയുന്നു. അങ്ങനെയാണെങ്കിൽ, ലിയോനാർഡോയുടെ ചിത്രീകരണം ഉള്ള ഒരു ചിത്രത്തിന്റെ ആദ്യത്തെ ഉദാഹരണമാണിത്.[5]

Tobias and the Angel
കലാകാരൻAndrea del Verrocchio
വർഷം1470–1480
തരംEgg tempera on poplar
സ്ഥാനംNational Gallery, London
  1. "Workshop of Andrea del Verrocchio | Tobias and the Angel | NG781 | The National Gallery, London". The National Gallery. The National Gallery. Retrieved 31 May 2015.
  2. Wilson, Michael (1977). The National Gallery, London. London: Orbis Publishing Limited. p. 42. ISBN 0-85613-314-0.
  3. Brown, David Allan (1998). Leonardo da Vinci: Origins of a Genius-David Alan Brown- Google Books. New Haven and London: Yale University Press. pp. 47–50. ISBN 0-300-07246-5.
  4. Kemp, Martin (2011). Leonardo: Revised Edition-Martin Kemp-Google Books. Oxford: Oxford University Press. p. 251. ISBN 978-0-19-958335-5. Retrieved 31 May 2015.
  5. Brown, David Allan (1998). Leonardo da Vinci: Originss of a Genius-David Alan Brown- Google Books. New Haven and London: Yale University Press. pp. 47–56. ISBN 0-300-07246-5.

പുറം കണ്ണികൾ

തിരുത്തുക