തോപ്പിൽ മുഹമ്മദ് മീരാൻ
പ്രമുഖ തമിഴ് സാഹിത്യകാരനാണ് തോപ്പിൽ മുഹമ്മദ് മീരാൻ (ജനനം : 26 സെപ്റ്റംബർ 1944). നോവലിനുള്ള കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് 1997 ൽ ചായ്‌വു നാർക്കാലി എന്ന കൃതിക്ക് ലഭിച്ചു.[1] മീരാന്റെ പല കഥകളും ചരിത്രവുമായി കെട്ടുപിണഞ്ഞുകിടക്കുന്നതാണ്. വിവിധ കാലഘട്ടത്തിലുണ്ടായ സാമൂഹിക പരിവർത്തനങ്ങളും എഴുത്തിൽ വിഷയീഭവിക്കുന്നുണ്ട്. കേന്ദ്ര സാഹിത്യ അക്കാദമി ഉപദേശകസമിതിയംഗം, നാഷണൽ ബുക്ക് ട്രസ്റ്റ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
തോപ്പിൽ മുഹമ്മദ് മീരാൻ | |
---|---|
ജനനം | തേങ്ങാപട്ടണം, കന്യാകുമാരി | 26 സെപ്റ്റംബർ 1944
ജീവിതപങ്കാളി(കൾ) | ജലീല മീരാൻ |
കുട്ടികൾ | ഷമീം അഹമ്മദ്, മിർസ അഹമ്മദ് |
മാതാപിതാക്ക(ൾ) |
|
ജീവിതരേഖ
തിരുത്തുക1944 സെപ്‌റ്റംബർ 26-ന് കന്യാകുമാരി ജില്ലയിലെ തേങ്ങാപ്പട്ടണത്ത് ജനിച്ചു. നാഗർകോവിൽ എസ്.ടി. ഹിന്ദു കോളജിൽ നിന്ന് ഇക്കണോമിക്‌സിൽ ബി.എ. പൂർത്തിയാക്കി. വ്യാപാരിയായിരുന്നു. മലയാളത്തിലെഴുതിയത് തമിഴിൽ പരിഭാഷപ്പെടുത്തുകയാണ് ഇദ്ദേഹത്തിന്റെ രചനാ രീതി.[2] ആറു നോവലും അഞ്ചു കഥാസമാഹാരങ്ങളും വിവർത്തനങ്ങളുമടക്കം കടലോരഗ്രാമത്തിൽ കതൈ, ഇംഗ്ലീഷ്, മലയാളം, തെലുങ്ക്, കന്നഡ ഭാഷകളിലേക്കു വിവർത്തനം ചെയ്യപ്പെട്ടു. ഇംഗ്ലീഷ് വിവർത്തനമായ ദി സ്‌റ്റോറി ഒഫ് എ സീസൈഡ് വില്ലേജ് ക്രോസ്‌വേഡ് അവാർഡിന് ഷോർട്ട്‌ലിസ്‌റ്റ് ചെയ്യപ്പെട്ടു.
കൃതികൾ
തിരുത്തുകനോവലുകൾ
തിരുത്തുക- ഒരു കടലോരഗ്രാമത്തിൽ കതൈ (1988, The Story of Sea Side Village)
- തുറൈമുഖം (1991, Harbour)
- കൂനൻതോപ്പ് (1993, The Grove of a Hunchback)
- ചായ്‌വു നാർക്കാലി (1995, The Reclining Chair)
- അഞ്ചുവണ്ണം തെരു (2011)
- എരിഞ്ഞു തീരുന്നവർ
കഥാസമാഹാരങ്ങൾ
തിരുത്തുക- അൻപുക്കു മുതുമൈ ഇല്ലൈ
- തങ്കരാശു(1995)
- അനന്തശയനം കോളനി
- തോപ്പിൽ മുഹമ്മദ് മീരാൻ കതൈകൾ
- ഒരു മാമരമും കൊഞ്ചം പറവൈകളും
- മരണത്തിൻ മീതെ ഉരുളും സക്കാരം
വിവർത്തനങ്ങൾ - തമിഴിലേക്ക്
തിരുത്തുക- ഹുസ്നു ജമാൽ
- ദൈവത്തിന്റെ കണ്ണ്
- വൈക്കം മുഹമ്മദ് ബഷീറിൻ വാഴ്കൈ വരലാറ് (എം.എൻ. കാരശ്ശേരി)
- തൃക്കൊട്ടിയൂർ കുരുണവേൽ(യു.എ. ഖാദർ)
- മീസാൻ കർക്കളിൻ കാവൽ (പി.കെ. പാറക്കടവ്)
പുരസ്കാരങ്ങൾ
തിരുത്തുക- കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് (1997-ചായ്‌വു നാർക്കാലി)
- തമിഴ്‌നാട് മുർപോക്ക് എഴുത്താളർ സംഘം അവാർഡ്
- തമിഴ്‌നാട് കലൈ ഇലക്കിയ പെരുമൺറം അവാർഡ് (1989)
- ഇലക്കിയ ചിന്തനൈ അവാർഡ് (1991)
- തമിഴ്‌നാട് സ്‌റ്റേറ്റ് ഗവ. അവാർഡ് (1993)
- എസ്.ആർ.എം. യൂണിവേഴ്സിറ്റിയുടെ തമിഴ് അക്കാദമി പുരസ്കാരം
- അമുദൻ അസിഗർ സാഹിത്യ അവാർഡ്
- എസ്. എസ്. എഫ് സാഹിത്യോത്സവ് അവാർഡ്
അവലംബം
തിരുത്തുക- ↑ "Living Legend". The Hindu. 19 February 2005. Archived from the original on 2011-06-06. Retrieved 3 May 2010.
- ↑ "കഥയല്ലിത്, ജീവിതം". ഉത്തരദേശം. Archived from the original on 2014-08-14. Retrieved 11 മെയ് 2013.
{{cite news}}
: Check date values in:|accessdate=
(help)
പുറം കണ്ണികൾ
തിരുത്തുക- കഥയല്ലിത്, ജീവിതം Archived 2014-08-14 at the Wayback Machine.
- മീരാൻ