ജപ്പാൻകാരനായ ഒരു ചലച്ചിത്രനടനാണ്‌ തൊഷീരോ മിഫൂൻ (三船 敏郎 മിഫൂൻ തൊഷീരൊ; ഏപ്രിൽ 1, 1920 – ഡിസംബർ 24, 1997)[1]. ജാപ്പനിസ് സിനിമയുടെ കുലപതിയായ കുറോസവയുടെ ഡ്രങ്കൻ ഏയ്ഞ്ചലിലൂടെ അഭിനയരംഗത്തേക്ക് വന്നു. വെനീസ് ഫിലിം ഫെസ്റ്റിവെലിൽ സ്വീകരിക്കപ്പെട്ട റാഷമോൺ എന്ന കുറോസവ ചിത്രത്തിലെ പ്രകടനത്തിലൂടെ ചലച്ചിത്രചരിത്രത്തിലെ അപൂർവ കൂട്ടുകെട്ടിന് വഴിയൊരുക്കുകയും പ്രശസ്തിയിലേക്ക് ഉയരുകയും ചെയ്തു. കുറോസവയുടെ പന്ത്രണ്ടോളം ചിത്രങ്ങളിൽ തോഷിറോ മിഫൂൺ അഭിനയിച്ചു[1]. സെവൻ സാമുറായി , ത്രോൺ ഒഫ് ബ്ലഡ്, റെഡ് ബിയെഡ്, ഹിഡൻ ഫോർട്ടസ്, യോജിംബോ, കെൻജി മിസോഗുച്ചി സംവിധാനം ചെയ്ത ഓഹാറുവിന്റെ ജീവിതം തുടങ്ങിയ ചിത്രങ്ങൾ മിഫൂണിനെ എതിരറ്റവനാക്കി. റെഡ് ബിയെഡിലെയും യോജിംബോയിലെയും അഭിനയം വെനീസ് ഫിലിംഫെസ്റ്റിവലിൽ മികച്ച നടനുള്ള അവാർഡ് രണ്ട് തവണ നേടിക്കൊടുത്തു[2] . യോജിംബോയുടെ അമേരിക്കൻ പതിപ്പായ എ ഫിസ്റ്റ്ഫുൾ ഒഫ് ഡോളേഴ്‌സ് കോളെജ് കാമ്പസുകളിൽ ശ്രദ്ധേയമായി. ജോൺ ഫ്രാങ്കൻഹീമറുടെ ഗ്രാൻഡ് പ്രീ (1968) എന്ന ചിത്രത്തിലൂടെ ഹോളിവുഡ്ഡിൽ നങ്കൂരമുറപ്പിച്ചു. ഹെൽ ഇൻ പെസിഫിക് റെഡ്‌സൺ പ്രശസ്തങ്ങളാണ്.

Toshirō Mifune
തൊഷീരോ മിഫൂൻ - 1950-ലെ ഷുബുൻ (Scandal) എന്ന ചലച്ചിത്രത്തിന്റെ പരസ്യത്തിൽ (1950)
ജനനം
三船 敏郎
മറ്റ് പേരുകൾSanchuan Minlang
തൊഴിൽActor
സജീവ കാലം1947–1995
ജീവിതപങ്കാളി(കൾ)Sachiko Yoshimine
(1950-1995)
Japanese name
Kanji三船 敏郎
Hiraganaみふね としろう
വെബ്സൈറ്റ്http://www.MifuneProductions.co.jp
  1. 1.0 1.1 "Toshiro Mifune". www.criterion.com. Archived from the original on 2013-08-23. Retrieved 2013 ഓഗസ്റ്റ് 23. {{cite web}}: Check date values in: |accessdate= (help)CS1 maint: bot: original URL status unknown (link)
  2. "Japan's Most Famous Actor". www.discoverdalian.com. Archived from the original on 2013-08-23. Retrieved 2013 ഓഗസ്റ്റ് 23. {{cite web}}: Check date values in: |accessdate= (help)CS1 maint: bot: original URL status unknown (link)
"https://ml.wikipedia.org/w/index.php?title=തൊഷീരൊ_മിഫൂൻ&oldid=3970844" എന്ന താളിൽനിന്ന് ശേഖരിച്ചത്