മാതൃഭൂമി തൊഴിൽവാർത്ത

(തൊഴിൽവാർത്ത എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മലയാളത്തിലെ ഒരു തൊഴിൽ വാരികയാണ് മാതൃഭൂമി തൊഴിൽവാർത്ത. 1992 ജൂലൈ 18-നാണ് തൊഴിൽവാർത്തയുടെ ആദ്യപതിപ്പ് പുറത്തിറങ്ങിയത്.[1] മാതൃഭൂമിയുടെ പബ്ലിക്കേഷൻസ് വിഭാഗം പ്രസിദ്ധീകരിക്കുന്ന ഈ തൊഴിൽ വാരിക കോഴിക്കോട്ട് നിന്നാണ് പ്രസിദ്ധീകരിക്കുന്നത്.[[പ്രമാണം:തൊഴിൽവാർത്ത വായനക്കാരുടെ വർധനയിൽ ലിംക റെക്കോഡ് സ്വന്തമാക്കി.2011-ലെ ഇന്ത്യൻ റീഡർഷിപ്പ് സർവേയനുസരിച്ച് തൊഴിൽവാർത്തയ്ക്ക് 8.16 ലക്ഷം വായനക്കാരുണ്ട്.മാതൃഭൂമി പ്രസിദ്ധീകരണ ശൃംഖലക്കു ദിനപത്രത്തിനു പുറമെ എയ് പ്രസിദ്ധീകരണങ്ങളുണ്ട് മാതൃഭൂമി ആഴ്ചപ്പതിപ്പ്, ഗൃഹലക്ഷ്മി, ചിത്രഭൂമി,സ്‌പോർട്‌സ് മാസിക,ആരോഗ്യമാസിക,ബാലഭൂമി, മാതൃഭൂമി യാത്ര എന്നിവ . കേരളത്തിലെ നമ്പർ വൺ എഫ്.എം. റേഡിയോ ചാനലായ ക്ലബ്ബ് എഫ്.എമ്മും മാതൃഭൂമിയുടേതാണ്. www.mathrubhumi.com എന്ന പോർട്ടലും പുസ്തക പ്രസിദ്ധീകരണത്തിനായി മാതൃഭൂമി ബുക്‌സും പ്രവർത്തിച്ചുവരുന്നു.

ഇതുംകൂടി കാണുക

തിരുത്തുക
  1. "Milestones". മാതൃഭൂമി. Archived from the original on 2008-11-09. Retrieved മേയ് 2, 2009.
"https://ml.wikipedia.org/w/index.php?title=മാതൃഭൂമി_തൊഴിൽവാർത്ത&oldid=3640812" എന്ന താളിൽനിന്ന് ശേഖരിച്ചത്