തൊലിജന്മമുനജേയു
ത്യാഗരാജസ്വാമികൾ ബിലഹരിരാഗത്തിൽ ചിട്ടപ്പെടുത്തിയ ഒരു കൃതിയാണ് തൊലിജന്മമുനജേയു
വരികളും അർത്ഥവും തിരുത്തുക
വരികൾ | അർത്ഥം | |
---|---|---|
പല്ലവി | തൊലിജന്മമുനജേയു ദുഡുകു തെലിസെനു രാമ |
ഓ! രാമാ കഴിഞ്ഞ ജന്മത്തിൽ ചെയ്ത പാപങ്ങൾ എനിക്കിന്നു മനസ്സിലാക്കാനാവുന്നുണ്ട് |
അനുപല്ലവി | ഫലമേമോ അര ചേതി പുണ്ടികദ്ദമു വലെ നാ |
കൈവെള്ളയിലെ മുറിവുകാണാൻ കണ്ണാടിയൊന്നും വേണ്ടാത്തതുപോലെ ആ പാപങ്ങളുടെ ഫലങ്ങൾ എനിക്കിന്നു മനസ്സിലാവുന്നുണ്ട്. |
ചരണം | റാഗി പയിരുല ചെന്തരമ്യമൌ വരി മൊലക രാജില്ല നേർചുനടരാ നാഗശയന ത്യാഗരാജു പാപമുതോനു നാമ പുണ്യമു ചെലഗുനാ |
ഭംഗിയുള്ള നെൽച്ചെടി റാഗിച്ചെടിയുടെ ചുവട്ടിൽ വളരുന്നതുപോലെ അങ്ങയുടെ നാമം ജപിക്കുന്നതുകൊണ്ടുള്ള പുണ്യം ത്യാഗരാജന്റെ പാപങ്ങളുടെയൊപ്പം ശ്രദ്ധിക്കപ്പെടുമോ? |