തേർട്ടി-സിക്സ് വ്യൂസ് ഓഫ് മൗണ്ട് ഫുജി

ജാപ്പനീസ് ഉക്കിയോ-ഇ ആർട്ടിസ്റ്റ് ഹോകുസായി (1760–1849) ചിത്രീകരിച്ച ലാൻഡ്‌സ്‌കേപ്പ് പ്രിന്റുകളുടെ ഒരു പരമ്പരയാണ് തേർട്ടി-സിക്സ് വ്യൂസ് ഓഫ് മൗണ്ട് ഫുജി.(富嶽三十六景 Fugaku Sanjūrokkei) വിവിധ സ്ഥലങ്ങളിൽ നിന്നും വിവിധ സീസണുകളിലും കാലാവസ്ഥയിലും ഫുജി പർവ്വതത്തെ ഈ സീരീസിൽ ചിത്രീകരിക്കുന്നു. അതിൽ യഥാർത്ഥത്തിൽ 46 പ്രിന്റുകൾ ഉൾക്കൊള്ളുന്നു. അവയിൽ 10 എണ്ണം പ്രാരംഭ പ്രസിദ്ധീകരണത്തിനുശേഷം ചേർത്തു.

ഈ പരമ്പരയിലെ ഏറ്റവും അറിയപ്പെടുന്ന അച്ചടി ദ ഗ്രേറ്റ് വേവ് ഓഫ് കനഗവ,

ഹൊകുസായി എഴുപതുകളിലും കരിയറിന്റെ ഉന്നതിയിലും ആയിരുന്നപ്പോൾ, ക്രിസ്തുവർഷം 1830 മുതൽ 1832 വരെ, ചിത്രീകരിച്ച ഈ സീരീസ് നിഷിമുര യോഹാച്ചി പ്രസിദ്ധീകരിച്ചു. [1][2] ദ ഗ്രേറ്റ് വേവ് ഓഫ് കനഗവ (അല്ലെങ്കിൽ ദ ഗ്രേറ്റ് വേവ്); ഫൈൻ വിൻഡ്, ക്ലീയർ മോണിംഗ് , റെയിൻസ്റ്റോം ബിനീത് ദ സമ്മിറ്റ്.[1] എന്നിവ ഹൊകുസായിയുടെ ഏറ്റവും പ്രശസ്തമായ മൂന്ന് പ്രിന്റുകളാണ്. ആർട്ടിസ്റ്റിന്റെ "സർവ്വസമ്മതമായ കളർ-പ്രിന്റ് മാസ്റ്റർപീസ്" എന്നാണ് ഈ പരമ്പരയെ വിശേഷിപ്പിക്കുന്നത്.[2]

ചരിത്രം

തിരുത്തുക

സാംസ്കാരികവും മതപരവുമായ പ്രാധാന്യം കാരണം മൗണ്ട് ഫുജി ജാപ്പനീസ് കലയുടെ ഒരു ജനപ്രിയ വിഷയമാണ്. ഈ വിശ്വാസം ദി ടെയിൽ ഓഫ് ദി ബാംബൂ കട്ടറിൽ കാണാം, അതിൽ ഒരു ദേവത ജീവിതത്തിന്റെ അമൃതം കൊടുമുടിയിൽ നിക്ഷേപിക്കുന്നു. ചരിത്രകാരനായ ഹെൻ‌റി സ്മിത്ത് [3]വിശദീകരിക്കുന്നതുപോലെ, “ആദ്യകാലം മുതൽ, മൗണ്ട് ഫുജിയെ അമർത്യതയുടെ രഹസ്യത്തിന്റെ ഉറവിടമായിട്ടാണ് കാണുന്നത്. ഈ പാരമ്പര്യം പർ‌വ്വതത്തോടുള്ള ആസക്തി ഹോകുസായിയുടെ ഹൃദയത്തിലായിരുന്നു.” [4]

ഈ പരമ്പരയിലെ ഏറ്റവും പ്രശസ്തമായ ഒറ്റ ചിത്രം ഇംഗ്ലീഷിൽ ദി ഗ്രേറ്റ് വേവ് ഓഫ് കനഗാവ എന്നറിയപ്പെടുന്നു. മൂന്ന് ബോട്ടുകൾ ഒരു വലിയ തിരമാലയുടെ ഭീഷണി നേരിടുന്നതായി ചിത്രീകരിക്കുന്നു. ഫ്യൂജി പർവ്വതം പശ്ചാത്തലത്തിൽ ഉയരുന്നു. സുനാമി ആയി കണക്കാക്കപ്പെടുമ്പോൾ, തരംഗം ചിലപ്പോൾ അസാധാരണമായ വലിയ കൊടുങ്കാറ്റ് തരംഗമാകാനും സാധ്യതയുണ്ട്. [5]

ഓരോ ചിത്രങ്ങളും നിർമ്മിച്ചത് ഒരു പദ്ധതിയിലൂടെയാണ്. അതിലൂടെ കടലാസിൽ വരച്ച ചിത്രം ഒരു തടിബ്ലോക്കിന്റെ കൊത്തുപണിക്ക് ഉപയോഗിച്ചു. ഈ ബ്ലോക്ക് പിന്നീട് മഷി കൊണ്ട് പേപ്പറിൽ ചിത്രം സൃഷ്ടിക്കാൻ ഉപയോഗിച്ചു (കൂടുതൽ വിവരങ്ങൾക്ക് ജപ്പാനിലെ വുഡ്ബ്ലോക്ക് പ്രിന്റിംഗ് കാണുക). ഹോകുസായിയുടെ ചിത്രങ്ങളുടെ സങ്കീർ‌ണ്ണതയിൽ‌ അദ്ദേഹം ഉപയോഗിച്ച വർ‌ണ്ണ ശ്രേണികൾ‌ ഉൾ‌പ്പെടുന്നു. ഇതിന്‌ ചിത്രത്തിൽ‌ ദൃശ്യമാകുന്ന ഓരോ വർ‌ണ്ണത്തിനും പ്രത്യേക ബ്ലോക്ക് ഉപയോഗിക്കേണ്ടതുണ്ട്.

ഫുജി പർവതത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഏറ്റവും പ്രശസ്തമായ യുകിയോ-ഇ സീരീസാണ് ഹോകുസായിയുടെ തേർട്ടി-സിക്സ് വ്യൂസ് ഓഫ് മൗണ്ട് ഫുജി. ഹിരോഷിഗിന്റെ തേർട്ടി-സിക്സ് വ്യൂസ് ഓഫ് മൗണ്ട് ഫുജി സീരീസ്, ഹോകുസായിയുടെ തുടർന്നുള്ള പുസ്തകം വൺ ഹണ്ട്രെഡ് വ്യൂസ് ഓഫ് മൗണ്ട് ഫുജി.[4] ഉൾപ്പെടെ ഇതേ വിഷയത്തിൽ മറ്റ് നിരവധി ചിത്രങ്ങളും കാണപ്പെടുന്നു. ക്രിസ്തുവർഷം. 1889 മുതൽ 1892 വരെ, തേർട്ടി-സിക്സ് ബൈസാരെ സെലക്ഷൻ ഓഫ് ട്രാൻസ്ഫോർമേഷൻ പരമ്പരയും 36-ാം നമ്പറിന്റെ പാരഡി, യോഷിതോഷി നിർമ്മിക്കുകയും സസാക്കി ടൊയോകിച്ചി പ്രസിദ്ധീകരിക്കുകയും ചെയ്തു.

ഫ്രഞ്ച് ആർട്ടിസ്റ്റ് ഹെൻ‌റി റിവിയേർ (1864–1951) 1902-ൽ പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തിലും ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലും ജാപ്പനീസ് കലയുടെ (ജാപ്പോണിസം, ഫ്രഞ്ച് ഭാഷയിൽ "ജപ്പോണിസ്മെ" എന്നറിയപ്പെടുന്നു) സ്വാധീനങ്ങളിൽ ഒന്ന് ആയ "തേർട്ടി-സിക്സ് വ്യൂസ് ഓഫ് ദി ടൂർ ഈഫൽ" എന്ന കളർ ലിത്തോഗ്രാഫുകളുടെ ഒരു കൂട്ടം ഹോകുസായിയുടെ സെമിനൽ പ്രിന്റ് സെറ്റിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് പ്രസിദ്ധീകരിച്ചു.

കുറിപ്പുകൾ

തിരുത്തുക
  1. 1.0 1.1 Calza, p. 30
  2. 2.0 2.1 Calza, p. 470
  3. Smith, Henry (1988). One Hundred Views of Mount Fuji (in ഇംഗ്ലീഷ്). Thames and Hudson. ISBN 9780500235188.
  4. 4.0 4.1 Smith
  5. Cartwright Julyan H.E.; Nakamura Hisami (2009-06-20). "What kind of a wave is Hokusai's Great wave off Kanagawa?". Notes and Records of the Royal Society. 63 (2): 119–135. doi:10.1098/rsnr.2007.0039.
  • Nagata, Seiji (1999). Hokusai: Genius of the Japanese Ukiyo-e. Kodansha, Tokyo.
  • Smith, Henry D. II (1988). Hokusai: One Hundred Views of Mt. Fuji. George Braziller, Inc., Publishers, New York. ISBN 0-8076-1195-6.
  • Calza, Gian Carlo (2003). Hokusai. Phaidon. ISBN 0714844578.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക