തേൻകിളി (പക്ഷികുടുംബം)
(തേൻകിളി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
തിളങ്ങുന്ന വർണ്ണഭംഗികൊണ്ട് ശ്രദ്ധ ആകർഷിക്കുന്ന ചെറിയ പക്ഷികളാണ് സൂചിമുഖികൾ അഥവാ തേൻകിളികൾ (sunbirds). സൂചിപോലെ നീണ്ട് കൂർത്ത കൊക്കുള്ളതുകൊണ്ടാണ് ഇവയ്ക്ക് ഈ പേര് ലഭിച്ചത്. പൂന്തേൻ പ്രിയർ ആയതുകൊണ്ട് തേൻകിളികളെന്നും ഇവയ്ക്ക് പേരുണ്ട്. പലതരം തേൻകിളികളെ കേരളത്തിലെങ്ങും പൂക്കളും മരങ്ങളുമുള്ളയിടങ്ങളിലൊക്കെ കണ്ടു വരുന്നു. സ്വീ.. സ്വീ എന്ന ശബ്ദം പുറപ്പെടുവിച്ചുകൊണ്ടാണ് ഇവ പറന്നുനടക്കുക. നീണ്ടു കൂർത്തു വളഞ്ഞ കൊക്കും, മനോഹരമായ നിറമുള്ള ദേഹവും ഈ പക്ഷികളെ തിരിച്ചറിയാൻ സഹായിക്കും.
തേൻകിളികൾ | |
---|---|
Crimson Sunbird (male above, female below) | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Suborder: | |
Family: | Nectariniidae Vigors, 1825
|
Genera | |
15, see text |
പ്രധാന ഇനങ്ങൾ
തിരുത്തുക- കറുപ്പൻ തേൻകിളി - Purple Sunbird - Cinnyris asiaticus
- വലിയ തേൻകിളി അഥവാ കൊക്കൻ തേൻകിളി - Loten's Sunbird - Cinnyris lotenius
- മഞ്ഞത്തേൻകിളി - Purple-rumped Sunbird - Leptocoma zeylonica
- ചെറുതേൻകിളി - Small Sunbird - Leptocoma minima
സ്വഭാവവിശേഷങ്ങൾ
തിരുത്തുകസ്ഥിരമായി കുളിക്കുന്ന സ്വഭാവം ഇവക്കില്ല. മഞ്ഞുകാലങ്ങളിലും മഴക്കാലങ്ങളിലും നനഞ്ഞു നിൽക്കുന്ന ഇലകളിൽ ഉരുണ്ട് ഒരു കുളി നടത്തും. വെള്ളത്തിലിറങ്ങിയുള്ള കുളി വളരെ അപൂർവ്വമാണ്.[1]
അവലംബം
തിരുത്തുക- ↑ പക്ഷിക്കൂട്: ഒരു പഠനം-പി.വി. പത്മനാഭൻ (ഡി.സി.ബുക്സ്-2012 പേജ് 37)ISBN 978-81-264-3583-8