10°31′30″N 76°12′52″E / 10.5248753°N 76.2143645°E / 10.5248753; 76.2143645

തേക്കിൻ‌കാട് മൈതാനം
Map
സ്ഥാനംതൃശ്ശൂർ നഗരം, കേരളം
Area65 acres
Createdരാമവർമ്മ ശക്തൻ തമ്പുരാൻ
Operated byകൊച്ചിൻ ദേവസ്വം ബോർഡ്
OpenAll year
തേക്കിൻ‌കാട് മൈതാനം

വടക്കുംനാഥൻ ക്ഷേത്രത്തിനു ചുറ്റും 65 ഏക്കറിൽ പരന്നു കിടക്കുന്നതാണ് തേക്കിൻകാട് മൈതാനം (English: Thekkinkadu Maidan). കൊച്ചിൻ ദേവസ്വം ബോർഡിന്റെ അധീനതയിലുള്ളതാണ് ഈ സ്ഥലം. തേക്കിൻകാട് മൈതാനത്തെ ചുറ്റിയാണ് ഒരു മൈതാനത്തെ ചുറ്റിയുള്ള, ഇന്ത്യയിലെ രണ്ടാമത്തെ വലിയ റൌണ്ട് എബൌട്ട് ആയ സ്വരാജ് റൌണ്ട് ഉള്ളത്.

ജല അതോറിറ്റിയുടെ കാര്യാലയവും കുട്ടികളുടെ നെഹ്റു പാർക്കും ഈ മൈതാനത്താണ്. തൃശ്ശൂർ പൂരത്തിന്റെ ഭാഗമായുള്ള കുടമാറ്റവും വെടിക്കെട്ടും ഇവിടെയാണ് നടക്കുന്നത്. തൃശൂർ പൂരം പ്രദർശനവും മറ്റു വലിയ സമ്മേളനങ്ങളും ഈ മൈതാനത്തു തന്നെയാണ് നടക്കുക.

സ്വാതന്ത്ര്യദിനത്തിലും റിപ്പബ്ലിക് ദിനത്തിലും പതാക ഉയർത്തുന്നതും ജില്ലയിൽ ഗാഡ് ഓഫ് ഓണർ സ്വീകരിക്കുന്നതും ഈ മൈതാനത്തുതന്നെ.

വടക്കും നാഥൻ ക്ഷേത്രത്തിന് മുൻപിലായി മൂന്ന് ആലുകൾ സ്വരാജ് റൗണ്ടിനോട് ചേർന്ന് സ്ഥാപിച്ചിട്ടുണ്ട്. വടക്കുനാഥന്റെ മുൻപിലായി നടുവിൽ ആലും (പടിഞ്ഞാറ്) വലത് ഭാഗത്തായി മണികണ്ഠനാലും (തെക്ക്) ഇടത് ഭാഗത്തായി നായ്ക്കനാലും (വടക്ക്) ഉണ്ട്.

നടുവിലാലിൽ ഗണപതി പ്രതിഷ്ഠയുണ്ട്. മണികണ്ഠനാലിൽ ഗണപതിയും സുബ്രഹ്മണ്യനേയും പ്രതിഷ്ഠിച്ചിരിക്കുന്നു. നിലവിൽ ഉള്ള മണികണ്ഠനാൽ , പഴയത് കട പുഴകി പോയതിന് ശേഷം 1994ൽ വച്ച് പിടിപ്പിച്ചതാണ്.

ചരിത്രം

തിരുത്തുക

തേക്കിൻ‌കാട് മൈതാനം എന്ന പേരിന്റെ ഉത്ഭവത്തെ പറ്റി പല ഐതിഹ്യങ്ങളും ഉണ്ട്. തദ്ദേശീയ പുരാണങ്ങൾ അനുസരിച്ച് വടക്കുംനാഥ ക്ഷേത്രത്തിനു ചുറ്റുമുള്ള പ്രദേശങ്ങൾ തേക്ക് വളർന്നുനിൽക്കുന്ന നിബിഢ വനങ്ങളായിരുന്നു. ഈ സ്ഥലം കള്ളന്മാരുടെയും കൊള്ളക്കാരുടെയും വിഹാരരംഗമായിരുന്നു. തസ്കര ശല്യം ഒഴിവാക്കുവാനായി ശക്തൻ തമ്പുരാൻ തേക്കിൻ‌കാട് വനം നശിപ്പിക്കുവാൻ ഉത്തരവിട്ടു. ഇതിനെതിരെ ഉള്ള എല്ലാ എതിർപ്പുകളും നിർദ്ദയം അമർച്ചചെയ്യപ്പെട്ടു. പാറമ്മേക്കാവ് ക്ഷേത്രത്തിലെ വെളിച്ചപ്പാട് പാറമ്മേക്കാവ് ഭഗവതി വനം നശിപ്പിക്കാൻ ആഗ്രഹിക്കുന്നില്ല എന്ന് അരുളിച്ചെയ്തു. ശക്തൻ തമ്പുരാൻ ആ വെളിച്ചപ്പാടിന്റെ തല വെട്ടിയെടുത്തു.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക

http://maps.google.com/maps/ms?gl=en&ie=UTF8&oe=UTF8&msa=0&msid=114038809751246788218.0004873d4c46cb6c5d0bf

ചിത്രശാല

തിരുത്തുക
"https://ml.wikipedia.org/w/index.php?title=തേക്കിൻ‌കാട്_മൈതാനം&oldid=4095623" എന്ന താളിൽനിന്ന് ശേഖരിച്ചത്