തെവനിൻ തിയറം
ആമുഖം
തിരുത്തുകപ്രധിരോധകങ്ങൾ, കപ്പാസിറ്ററുകൾ, ഇൻഡക്‌ടറുകൾ എന്നിവ വൈദ്യുതിയുടെ സഞ്ചാരപഥത്തിൽ കാണുന്ന നേർധാരാ (ലീനിയർ), ഉഭയ നേർധാരാ (ബൈ ലീനിയർ) ഉപകരണങ്ങളാണ്. ഡയോഡ്, ട്രാൻസിസ്റ്റർ എന്നിവ നേർധാരാ (ലീനിയർ), ഉഭയ നേർധാരാ (ബൈ ലീനിയർ) ഉപകരണങ്ങളല്ല. ആവശ്യത്തിനനുസൃതമായി ഈ ഉപകരണങ്ങളെ ബന്ധിപ്പിക്കുമ്പോൾ ഒരു സർക്യൂട്ട് ഉണ്ടാകുന്നു. ഈ സർക്യൂട്ടിനെ വൈദ്യുത സ്രോതസ്സുമായി ബന്ധിപ്പിച്ചാൽ വൈദ്യുതി പ്രവാഹം ഉണ്ടാകുന്നു.
മുകളിൽ പറഞ്ഞിരിക്കുന്ന നേർധാരാ (ലീനിയർ), ഉഭയ നേർധാരാ (ബൈ ലീനിയർ) ഉപകരണങ്ങളുടെ സ്വഭാവ വിലക്കനുസരിച്ച് വൈദ്യുതി പ്രവാഹ തീവ്രതയിൽ വ്യതിയാനം ഉണ്ടാകുന്നു. ഒരു സർക്യൂട്ടിൽ ഈ ഉപകരണങ്ങളെ ബന്ധിപ്പിച്ചാൽ അതിൽ ഉണ്ടാകുന്ന പ്രവാഹ തീവ്രതാ വ്യതിയാനത്തെയും, ലോഡിങ്ങ് ഇഫക്റ്റിനെയും മനസ്സിലാക്കാൻ തെവനിൻ തിയറം സഹായിക്കുന്നു.
തിയറം പ്രസ്താവന
തിരുത്തുക"Thevenin's Theorem states that it is possible to simplify any linear circuit, no matter how complex, to an equivalent circuit with just a single voltage source and series resistance connected to a load" പ്രസ്താവന അവലമ്പം : "http://www.allaboutcircuits.com"
ലോഡിങ്ങ് ഇഫക്റ്റ്
തിരുത്തുക- ആദ്യം, എവിടെയാണോ ലോഡ് ബന്ധിപ്പിക്കേൻടത് അതിലൂടെയുള്ള വൈദ്യുതി പ്രവാഹ തീവ്രത കൻടുപിടിക്കണം. ഈ വിലയെ തെവനിൻ കറന്റ് എന്നു വിളിക്കുന്നു. ഈ വില കൻടുപിടിക്കാൻ കിർച്ചോഫ് നിയമങ്ങൾ ഉപയോഗിക്കാം
- അതിനു ശേഷം,
- എവിടെയാണോ ലോഡ് ബന്ധിപ്പിക്കേൻടത്, ആ ടെർമിനൽ ഓപ്പൺ ചെയ്യുക
- ആദ്യം വൈദ്യുത സ്രോതസ്സിനെ മാറ്റം ചെയ്യുക. വോൾട്ടേജ് സ്രോതസ്സിനെ ഷോർട്ട് ചെയ്യുക.കറന്റ് സ്രോതസ്സിനെ ഓപ്പൺ ചെയ്യുക.
- ഓപ്പൺ ചെയ്ത ടെർമിനലിലൂടെയുള്ള ആകെ പ്രതിരോധ വില കാണുക.ഈ വിലയെ തെവനിൻ റെസിസ്റ്റൻസ് എന്നു വിളിക്കുന്നു.