കിർച്ചോഫ് നിയമങ്ങൾ
ആമുഖം
തിരുത്തുകഒരു വൈദ്യുത സർക്യൂട്ടിലെ സ്രോതസ്സുമായി ബന്ധിപ്പിച്ചിരിക്കുന്ന വിവിധ ഉപകരണങ്ങൾ ചേർന്നുണ്ടാവുന്ന അടഞ്ഞ പാതയെ ലൂപ് എന്നു വിളിക്കുന്നു. വൈദ്യുതി, അതിന്റെ സ്രോതസ്സിൽ നിന്നും പ്രവഹിച്ച് ഈ ലൂപ്പിലൂടെ സഞ്ചരിച്ച് സ്രോതസ്സിൽ തന്നെ എത്തിച്ചേരുന്നു.ഒരു വൈദ്യുത സർക്യൂട്ടിലെ വിവിധ ഉപകരണങ്ങൾ കൂട്ടിച്ചേർത്തിരിക്കുന്ന ബിന്ദുവിനെ നോഡ് എന്നു വിളിക്കുന്നു.
ഒരു വൈദ്യുത സർക്യൂട്ടിലെ വൈദ്യുത പ്രവാഹത്തെയും വോൾട്ടതയേയും പ്രതിപാദിക്കുന്ന നിയമങ്ങളാണ് കിർച്ചോഫ് നിയമങ്ങൾ. പ്രധാനമായും രണ്ട് നിയമങ്ങളാണുള്ളത്.
- കിർച്ചോഫ് കറന്റ് നിയമം
- കിർച്ചോഫ് വോൾട്ടേജ് നിയമം
കിർച്ചോഫ് കറന്റ് നിയമം
തിരുത്തുകഒരു വൈദ്യുത സർക്യൂട്ടിലെ വിവിധ ഉപകരണങ്ങൾ കൂട്ടിച്ചേർത്തിരിക്കുന്ന ബിന്ദുവിലേക്കു പ്രവഹിക്കുന്ന വൈദ്യുതിയുടെ ആകെ തുകയും, ആ ബിന്ദുവിൽ നിന്നും പുറത്തേക്കൊഴുകുന്ന വൈദ്യുതിയുടെ ആകെ തുകയും തുല്യമയിരിക്കും.
കിർച്ചോഫ് വോൾട്ടേജ് നിയമം
തിരുത്തുകഒരു വൈദ്യുത സ്രോതസ്സിന്റെ വോൾട്ടതയും, ലൂപ്പിലുള്ള ഉപകരണങ്ങളിൽ പ്രത്യക്ഷമാകുന്ന വോൾട്ടതകളുടെ തുകയും തുല്യമായിരിക്കും.