കൊച്ചി ആസ്ഥാനമാക്കി പ്രവർത്തിച്ചു വരുന്ന ഒരു സന്നദ്ധ സംഘടനയാണ് തെരുവോരം. അഗതികളായി തെരുവിൽ കഴിയേണ്ടി വന്നവരെ അധിവസിപ്പിക്കുകയാണ് തെരുവോരത്തിന്റെ ദൗത്യം. മുരുഗൻ എസ് തെരുവോരം ആണ് ഈ സംഘടനയ്ക്ക് നേതൃത്വം നൽകുന്നത്. മുരുഗൻ ഏകദേശം പതിനായിരത്തിൽ അധികം തെരുവ് മക്കളെ രക്ഷിച്ചു. ഇന്ത്യയുടെ രാഷ്ട്രപതിയായിരുന്ന ശ്രീ പ്രണബ് മുഖർജിയിൽ നിന്നും 2012 ൽ ദേശീയ പുരസ്ക്കാരം ഏറ്റുവാങ്ങി. രണ്ട് പതിറ്റാണ്ട് കാലമായി ഈ സംഘടന കേരളത്തിലെ തെരുവുകളിൽ അലയുന്ന കുഞ്ഞുങ്ങൾക്കും മറ്റു അനാഥർക്കും വേണ്ടിയാണ് സംഘടന പ്രവർത്തിക്കുന്നത്. "തെരുവിൽ നിന്നും തണലിലേക്ക്" എന്നതാണ് ഈ സംഘടനയുടെ മുദ്രാവാക്യം.
കുട്ടികളും വൃദ്ധരും മനോരോഗികളും തെരുവോരത്തിന്റെ ഗുണഭോക്താക്കളിൽ പെടുന്നു.

തെരുവോരം മുരുകൻ എന്നറിയപ്പെടുന്ന എസ്. മുരുകൻ ആണ് ഈ സംഘടനയുടെ സ്ഥാപകൻ. തമിഴ്‌നാട്ടിൽ നിന്നും എസ്റ്റേറ്റ് തൊഴിലാളികളായി ഇടുക്കിയിലെത്തിയവരാണ് മുരുകന്റെ മാതാപിതാക്കൾ. തെരുവിൽ കഴിഞ്ഞിരുന്ന മുരുകന് ഒരു ക്രൈസ്തവ സന്നദ്ധ സംഘടനയാണ് അക്ഷരാഭ്യാസവും, തൊഴിൽ പരിശീലനവും നൽകിയത്. പിന്നിട് ഓട്ടോറിക്ഷ ഡ്രൈവറായ മുരുകൻ തെരുവിൽ അലയുന്നവർക്ക് സ്വന്തം നിലയിൽ ഭക്ഷണവും മരുന്നും കണ്ടെത്തുകയായിരുന്നു. 2007ലാണ് തെരുവോരം ഉണ്ടാവുന്നത്.

അംഗീകാരം/പുരസ്ക്കാരം

തിരുത്തുക
  • 2011 National Child Welfare award
  • 2012 Rays of Hope Award (Earth Foundation)
  • എ.പി. അസ്ലം പുരസ്ക്കാരം (ക്ഷേമ ഫൗണ്ടേഷൻ)
  • IAPC (Indo American Press Club) Sathkarma Award 2016
    [1]
  • 2015 Amazing India Award (Times Now Channel) [2]
  • Limca Book of Records [3]


  1. "indoamericanpressclub.com".[പ്രവർത്തിക്കാത്ത കണ്ണി]
  2. "limcabookofrecords.in".
  3. "timesnow.com".
"https://ml.wikipedia.org/w/index.php?title=തെരുവോരം&oldid=3634097" എന്ന താളിൽനിന്ന് ശേഖരിച്ചത്