തെയ്‌ബ്‌ മേത്ത

(തെയ്ബ് മേത്ത എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പ്രമുഖ ഇന്ത്യൻ ചിത്രകാരനായിരുന്നു തെയ്‌ബ്‌ മേത്ത (ജൂലൈ 26, 1925 - ജൂലൈ 2, 2009). 2008 ജൂണിൽ ക്രിസ്റ്റീസ് ചിത്രപ്രദർശന ലേലത്തിൽ ഇദ്ദേഹത്തിന്റെ ചിത്രം 20 ലക്ഷം ഡോളറിനാണ് വിറ്റുപോയത്.[2] ഒരു ഇന്ത്യൻ ചിത്രകാരന്റെ ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും വലിയ ലേലത്തുകയായിരുന്നു ഇത്.

തെയ്‌ബ്‌ മേത്ത

ജനനം ജൂലൈ 26, 1925 [1]
കപദ്വഞ്ജ്, ഗുജറാത്ത്, ഇന്ത്യ
മരണം ജൂലൈ 2, 2009 [2]
മുംബൈ, ഇന്ത്യ
പൗരത്വം ഇന്ത്യൻ
രംഗം ചിത്രകല
പുരസ്കാരങ്ങൾ 2007- പത്മഭൂഷൺ
1988 - മദ്ധ്യപ്രദേശ് സർക്കാരിന്റെ കാളിദാസ സമ്മാനം
1970 - ഫിലിംഫെയർ ക്രിട്ടിക്സ് അവാർഡ്.

ജീവിതരേഖ

തിരുത്തുക

ഗുജറാത്തിലെ കപദ്വഞ്ജിൽ 1925-ലാണ് തെയ്‌ബ്‌ മേത്ത ജനിച്ചത്. കരിയറിന്റെ തുടക്കത്തിൽ ഒരു സിനിമാ ലബോറട്ടറിയിൽ ഫിലിം എഡിറ്ററായി സേവനമനുഷ്ഠിച്ചു. പിന്നീട് ചിത്രകലയിൽ തല്പരനായ ഇദ്ദേഹം 1952-ൽ സർ ജെ.ജെ. സ്കൂൾ ഓഫ് ആർട്ടിൽ നിന്ന് ചിത്രകലയിൽ ഡിപ്ലോമ നേടി.[3]

ചിത്രകലയിൽ

തിരുത്തുക

2008 ജൂണിലെ ക്സ്രിസ്റ്റീസ് ചിത്രപ്രദർശനത്തിൽ ഒരു ഇന്ത്യക്കാരന്റെ ഏറ്റവും വലിയ തുകയ്ക്ക് ലേലത്തിൽ പോയ ചിത്രം തെയ്‌ബ്‌ മേത്തയുടേതായിരുന്നു. ഏതാണ്ട് 20 ലക്ഷം ഡോളറിനാണ് ഇദ്ദേഹത്തിന്റെ ചിത്രം ഈ ലേലത്തിൽ വിറ്റുപോയത്. 2002-ൽത്തന്നെ സെലിബ്രേഷൻ എന്ന ചിത്രത്തിലൂടെ ക്രിസ്റ്റീസിലെ താരമായി മേത്ത മാറിയിരുന്നു.[4] 2005 മേയിൽ ഇന്ത്യയിലെ സഫ്രൺആർട്ടിന്റെ ഓൺലൈൻ ലേലത്തിൽ അദ്ദേഹത്തിന്റെ കാളി എന്ന ചിത്രം ഏകദേശം പത്ത് ലക്ഷം രൂപയ്ക്ക് വിറ്റഴിഞ്ഞു.[5] പുരാണകഥാപാത്രങ്ങളായ മഹിഷാസുരനെയും ദുർഗ്ഗാദേവിയെയും കഥാപാത്രങ്ങളായി ഇദ്ദേഹം വരച്ച ചിത്രം 1.584 മില്യൺ ഡോളറുകൾക്ക് വിറ്റഴിയുകയുണ്ടായി.[6][7][8] 2005 ഡിസംബറിൽ ഇദ്ദേഹത്തിന്റെ ജെസ്ച്വർ എന്ന ചിത്രം 3.1 കോടി രൂപയ്ക്കാണ് വിറ്റഴിഞ്ഞത്.[9]

പുരസ്കാരങ്ങൾ

തിരുത്തുക

ചിത്രകലയിലെ സംഭാവനകൾ മാനിച്ച് ഭാരതസർക്കാർ 2007-ൽ മേത്തയ്ക്ക് പത്മഭൂഷൺ ബഹുമതി നല്കി ആദരിച്ചു. 1988-ൽ മദ്ധ്യപ്രദേശ് സർക്കാരിന്റെ കാളിദാസ സമ്മാനം ലഭിച്ചിട്ടുണ്ട്.[10] 1970-ൽ ഫിലിംഫെയർ ക്രിട്ടിക്സ് അവാർഡും ലഭിച്ചു.[10]

2009 ജൂലൈ രണ്ടിന് മുംബൈയിൽ വെച്ച് ഹൃദയാഘാതത്തെത്തുടർന്ന് തെയ്‌ബ്‌ അന്തരിച്ചു.[2]

  1. "Tyeb Mehta". Retrieved 2009-07-02.
  2. 2.0 2.1 2.2 "Noted artist Tyeb Mehta dies" (in ഇംഗ്ലീഷ്). Times of India. ജൂലൈ 2, 2009. Retrieved 2009-07-02.
  3. "Tyeb Mehta" (in ഇംഗ്ലീഷ്). 20th Century Museum of Contemporary Indian Art. Archived from the original on 2009-07-13. Retrieved 2009-07-02.
  4. Rajamani, Radhika (2003-01-23). "Artist for all times". The Hindu. Archived from the original on 2005-05-08. Retrieved 2006-06-17. {{cite news}}: Check date values in: |date= (help)
  5. "Tyeb Metha's Kali fetches Rs 1 crore". Times of India. 2005-05-20. {{cite news}}: Check date values in: |date= (help)
  6. "Bull run in art bazaar". Deccan Herald. 2005-05-28. Retrieved 2006-06-17. {{cite news}}: Check date values in: |date= (help)
  7. Sengupta, Somini (2006-01-26). "Indian Artist Enjoys His World Audience". New York Times. Retrieved 2006-06-17. {{cite news}}: Check date values in: |date= (help)
  8. "Tyeb Mehta painting fetches $1.54 million". Rediff.com. 2005-09-22. Retrieved 2006-06-17. {{cite news}}: Check date values in: |date= (help)
  9. "Tyeb Mehta painting sold for Rs. 3.1 crore". Rediff.com. 2005-12-05. Retrieved 2006-06-17. {{cite news}}: Check date values in: |date= (help)
  10. 10.0 10.1 "Tyeb Mehta". Archived from the original on 2009-07-06. Retrieved 2009-07-02.

പുറംകണ്ണികൾ

തിരുത്തുക


"https://ml.wikipedia.org/w/index.php?title=തെയ്‌ബ്‌_മേത്ത&oldid=3654561" എന്ന താളിൽനിന്ന് ശേഖരിച്ചത്