തെക്കൻ തൻഗെരാങ്
ഇന്തോനേഷ്യയിലെ ബാന്റൻ പ്രവിശ്യയിലെ ഒരു നഗരമാണ് തെക്കൻ തൻഗെരാങ്. ജക്കാർത്തയുടെ തെക്കുപടിഞ്ഞാറൻ അതിർത്തിയിൽനിന്നും 30 കിലോമീറ്റർ (19 മൈൽ) ദൂരത്തിൽ സ്ഥിതിചെയ്യുന്ന ഈ നഗരം ഗ്രേറ്റർ ജക്കാർത്ത മെട്രോപൊളിറ്റൻ പ്രദേശത്തിന്റെ ഭാഗമാണ്. 2008 ഒക്‌ടോബർ 29 ന് ഇത് തൻഗെരാങ് റീജൻസിയിൽനിന്ന് ഭരണപരമായി വേർതിരിക്കപ്പെട്ടു.[2] 2010 ലെ സെൻസസ് പ്രകാരം 1,290,322 ആയിരുന്ന നഗര ജനസംഖ്യ 2015 മദ്ധ്യത്തിലെ സെൻസസിൽ 1,538,970 ആയും 2020 മധ്യത്തിലെ ഏറ്റവും പുതിയ ഔദ്യോഗിക കണക്കുകളിൽ 1,799,605 ആയി മാറുകയും ചെയ്തു.[3] നഗരത്തിന്റെ മൊത്തം വിസ്തീർണ്ണം 147.19 ചതുരശ്ര കിലോമീറ്റർ (56.83 ചതുരശ്ര മൈൽ) ആണ്.[4]
തെക്കൻ തൻഗെരാങ് | ||
---|---|---|
City of South Tangerang Kota Tangerang Selatan | ||
സൂര്യ റിസർച്ച് എഡ്യൂക്കേഷൻ സെന്റർ കെട്ടിടം, സെർപോംഗ്, തെക്കൻ തൻഗെരാങ്. | ||
| ||
Motto(s): Cerdas, Modern, Religius (Intelligent, Modern, Religious) | ||
Location within Banten | ||
Coordinates: 6°17′20″S 106°43′05″E / 6.28889°S 106.71806°E | ||
Country | ഇന്തോനേഷ്യ | |
Province | Banten | |
• Mayor | Airin Rachmi Diany | |
• Vice Mayor | Benyamin Davnie | |
• ആകെ | 147.19 ച.കി.മീ.(56.83 ച മൈ) | |
• ഭൂമി | 123.58 ച.കി.മീ.(47.71 ച മൈ) | |
• ജലം | 23.61 ച.കി.മീ.(9.12 ച മൈ) | |
(mid 2020) | ||
• ആകെ | 17,99,605 | |
• ജനസാന്ദ്രത | 12,000/ച.കി.മീ.(32,000/ച മൈ) | |
[1] | ||
സമയമേഖല | UTC+7 (Indonesia Western Time) | |
Postcodes | 1xxxx | |
Area code | (+62) 21 | |
HDI | 0.814 (Very High) | |
വെബ്സൈറ്റ് | tangerangselatankota.go.id |
ഭരണകാര്യം
തിരുത്തുകഏഴ് ജില്ലകളായി (കെകമാറ്റാൻ) വിഭജിക്കപ്പെട്ടിരിക്കുന്ന തെക്കൻ തൻഗെരാങ് മുനിസിപ്പാലിറ്റിയിലെ 2010 ലെ സെൻസസ് പ്രകാരമുള്ള ജനസംഖ്യയുമായി ചുവടെ പട്ടികപ്പെടുത്തിയിരിക്കുന്നു. തെക്കൻ തൻഗെരാങ്ങിന്റെ കേന്ദ്രം സിപുട്ടാറ്റ് ജില്ലയാണ്. ജില്ലകളെ 49 അഡ്മിനിസ്ട്രേറ്റീവ് വില്ലേജുകളായും (കേളുരഹാൻ) വീണ്ടും അഞ്ച് ഗ്രാമങ്ങളായും (ദേശ) വിഭജിച്ചിരിക്കുന്നു. ഏറ്റവും കൂടുതൽ കേളുരഹാൻ അല്ലെങ്കിൽ ദേശ ഉള്ള ജില്ല പോണ്ടോക് ആരെൻ ആണ്.[5]
പേര് | ജനസംഖ്യാ സെൻസസ് 2010 |
---|---|
സെർപോങ് | 137,212 |
സെർപോങ് ഉത്തര
(വടക്കൻ സെർപോങ്) |
126,499 |
പോണ്ടോക് ആരെൻ | 303,093 |
സുപുറ്റാറ്റ് | 192,205 |
സിപുറ്റാറ്റ് ടിമർ
(കിഴക്കൻ സിപുറ്റാറ്റ്) |
178,818 |
പമലാങ് | 286,270 |
സെറ്റു | 66,225 |
അവലംബം
തിരുത്തുക- ↑ Badan Pusat Statistik, Jakarta, 2020.
- ↑ Hari Lahir Kota Tangerang Selatan Ditetapkan
- ↑ Badan Pusat Statistik, Jakarta, 2020.
- ↑ "Kondisi Geografis dan Iklim". Archived from the original on 2012-03-15. Retrieved 2020-11-20.
- ↑ "Pemerintahan". Archived from the original on 2012-09-14. Retrieved 2020-11-20.