തെക്കൻ ഗുരുവായൂർ ക്ഷേത്രം
ദക്ഷിണേന്ത്യയിൽ കേരളത്തിലെ കൊല്ലം ജില്ലയിൽ കരുനാഗപ്പള്ളി താലൂക്കിൽ സ്ഥിതിചെയ്യുന്ന ഒരു ഹൈന്ദവ ക്ഷേത്രമാണ് തെക്കൻ ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രം. കൊല്ലം പട്ടണത്തിൽ നിന്ന് 26 കി.മീ വടക്കുകിഴക്ക്മാറി തേവലക്കര പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഈ ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠ ചതുർബാഹു രൂപത്തിലുള്ള മഹാവിഷ്ണുവാണ്. എന്നാൽ ശ്രീകൃഷ്ണനായാണ് പ്രതിഷ്ഠാസങ്കല്പം. റോഡ്, റെയിൽ മാർഗ്ഗങ്ങളിലൂടെ ഈ ക്ഷേത്രത്തിൽ എത്തിച്ചേരാം.. ഇവിടുത്തെ ചതുർബാഹുവായ ഭഗവദ്സ്വരൂപം തെക്കൻ ഗുരുവായൂരപ്പനെന്നാണ് വിശ്വാസി സങ്കൽപ്പം. ദുരിതങ്ങൾ അകന്ന് ഐശ്വര്യം സിദ്ധിയ്ക്കുവാനും മോക്ഷപ്രാപ്തിയ്ക്കും ഭക്തർ ഇവിടെ ദർശനം നടത്തുന്നു. കുംഭമാസത്തിൽ തിരുവോണം നക്ഷത്രദിവസം കൊടിയേറി പത്തുദിവസം നീണ്ടുനിൽക്കുന്ന ഉത്സവമാണ് ക്ഷേത്രത്തിലെ പ്രധാന ആഘോഷം. കൂടാതെ ചിങ്ങമാസത്തിൽ അഷ്ടമിരോഹിണി, മേടമാസത്തിൽ വിഷു എന്നിവയും വിശേഷമാണ്. ക്ഷേത്രത്തിൽ ഉപദേവതകളായി ഗണപതി, അയ്യപ്പൻ, ശിവൻ, ദുർഗ്ഗ എന്നിവരും കുടികൊള്ളുന്നു
ഐതിഹ്യം
തിരുത്തുകക്ഷേത്രത്തിനു സമീപം സ്ഥിതി ചെയ്യുന്ന തോട്ടത്തിൽ മഠം എന്ന ബ്രാഹ്മണ ഇല്ലവുമായി ബന്ധപ്പെട്ടതാണ് ഈ ക്ഷേത്രത്തിന്റെ ചരിത്രം[അവലംബം ആവശ്യമാണ്]. തോട്ടത്തിൽ മഠത്തിന്റെ ഉടമസ്ഥതയിലുള്ള കുളത്തിൽ നിന്നും കണ്ടെടുത്ത ഭഗവദ്വിഗ്രഹമാണ് ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത് എന്ന് ലഭ്യമായ രേഖകളിൽ പരാമർശിച്ചിട്ടുള്ളത്. ശ്രീകോവിലിന് വടക്കുകിഴക്കായാണ് ഈ കുളത്തിൻറെ സ്ഥാനം. തദ്ദേശീയമായി ക്ഷേത്രം "തോട്ടത്തിൽകുളങ്ങര" എന്ന് അറിയപ്പെടുന്നു. ഇവിടെ പ്രതിഷ്ഠ നടത്തിയത് വില്വമംഗലം സ്വാമിയാരാണെന്ന് വിശ്വസിച്ചുവരുന്നു. ആ കഥ ഇങ്ങനെ:
ക്ഷേത്രത്തിലെ ആൽമരം
തിരുത്തുകശ്രീകോവിലിന് തെക്ക് കിഴക്ക് ഭാഗത്തായി പടർന്നു പന്തലിച്ചു നിൽക്കുന്ന കൂറ്റൻ ആൽമരം സ്ഥിതി ചെയ്യുന്നു.
ഗജരാജൻ നന്ദകുമാരൻ
തിരുത്തുകതെക്കൻ ഗുരുവായൂർ ക്ഷേത്രത്തിലെ ആനയായിരുന്നു ഗജരാജൻ നന്ദകുമാരൻ.
1960 കളുടെ തുടക്കത്തിൽ ക്ഷേത്രത്തിൽ എത്തിയ ഈ ആന 12-12-2012 ന് ചരിഞ്ഞു
നന്ദകുമാരന്റെ സ്മൃതി മണ്ഡപം
തിരുത്തുകക്ഷേത്രത്തിനു സമീപത്തായി തെക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്നു.
ഉറിയടി നേർച്ച
തിരുത്തുകഉറിയടി നേർച്ചയാണ് പ്രധാന വഴിപാട്. ഇത് അഷ്ടമിരോഹിണി നാളിൽ നടന്നു വരുന്നു.
സന്താനഗോപാലം, ഐശ്വര്യ പൂജ എന്നിവയും പ്രധാന വഴിപടുകളാണ്.
റെയിവേ സ്റ്റേഷൻ : ശാസ്താംകോട്ട