കേന്ദ്രസർക്കാരിന്റെ പശ്ചിമഘട്ട സംരക്ഷണ മേഖലയിൽ ഉൾപ്പെട്ട കേരളത്തിലെ ഒരു പർവ്വതമാണ് തെക്കൻമല. മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ താലൂക്കിൽ വെട്ടത്തൂർ പഞ്ചായത്തിൽ കാര്യാവട്ടം ഗ്രാമത്തിലാണ് ഈ പർവ്വതം സ്ഥിതി ചെയ്യുന്നു. നിലമ്പൂർ-പെരുമ്പിലാവ് പാതയിൽ കരുവമ്പാറ, പള്ളിക്കുത്ത്, മണ്ണാർമല പ്രദേശങ്ങളെ ബന്ധിപ്പിച്ചാണ് ഈ പർവ്വതം നിലകൊള്ളുന്നത്.

ഇതിന്റെ താഴ്വരയിൽ പട്ടികവിഭാഗ കോളനികൾ ഉൾപ്പെടെ നിരവധി കുടുംബങ്ങൾ താമസിക്കുന്നു. സാമ്പത്തിക സ്വാധീനം കൊണ്ട് സർക്കാർ അനുമതി നേടിയെടുത്ത്ജനങ്ങളുടെ സ്വൈരജീവിതം കെടുത്തിക്കൊണ്ട് നിലവിലെ ഉടമ ഇവിടെ കരിങ്കൽ ക്വാറിയും സംസ്കരണ കേന്ദ്രവും ആരംഭിച്ചിരിക്കുന്നു. ഇതിനെതിരെയുള്ള ശക്തമായ സമരങ്ങൾ നടന്നുകൊണ്ടിരിക്കുന്നു. ദൃശ്യ, പത്ര മാധ്യമങ്ങളുടെ കാര്യമായ ഒരു പ്രോൽസാഹനമോ പിന്തുണയോ ഇല്ലാഞ്ഞിട്ടും "ലക്ഷ്യം നേടാതെ ഞങ്ങൽ പിന്തിരിയില്ല" എന്ന ഉറച്ച മനസ്സോടെ മുന്നോട്ടു നീങ്ങുന്നു എന്നതാണ് മറ്റ് സമരങ്ങളിൽ നിന്നും തെക്കൻമല സമരത്തെ വ്യത്യസ്തമാക്കുന്നത്.വിവരാവകാശ നിയമം 2005 എങ്ങനെ ജനോപകാരത്തിന് ഉപയോഗിക്കാമെന്നതിന് കേരളത്തിലെ ഉത്തമോദാഹരണമായി ഈ സമരം ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.

"https://ml.wikipedia.org/w/index.php?title=തെക്കൻമല&oldid=4095143" എന്ന താളിൽനിന്ന് ശേഖരിച്ചത്