തൃപ്പേക്കുളം ശിവക്ഷേത്രം
തൃശൂർ ജില്ലയിൽ, മുകുന്ദപുരം താലൂക്കിൽ, പുത്തൻചിറ എന്ന ഗ്രാമത്തിൽ ആണ് തൃപ്പേക്കുളം ശിവക്ഷേത്രം സ്ഥിതി ചെയുന്നത് പുത്തൻചിറ എന്ന വലിയ പഞ്ചായത്തിലുള്ള ഏക ശിവക്ഷേത്രം ഇതാണ്.
പ്രതിഷ്ഠ
തിരുത്തുകമുഖ്യ പ്രതിഷ്ഠ പരമശിവൻ ആണ്. മഹാദേവന്റെ ധ്യാനം അഥവാ തപസ്സു ചെയ്യുന്ന ഭാവം ആണ് സങ്കൽപം. സ്വയംഭൂവായ ശിവലിംഗം പടിഞ്ഞാറോട്ട് ദർശനമായി പ്രതിഷ്ഠിയ്ക്കപ്പെട്ടിരിയ്ക്കുന്നു.
ഉപദേവപ്രതിഷ്ഠകൾ:
തിരുത്തുക- ചതുർബാഹു വിഷ്ണു
- ദുർഗ്ഗാഭഗവതി
- നാലമ്പലത്തിനകത്തു കന്നിമൂലയിൽ ഗണപതി, ശാസ്താവ് ഒരു പീഠത്തിൽ പ്രതിഷ്ഠ (ഇത് അപൂർവമാണ്)
ഐതിഹ്യം
തിരുത്തുകപുത്തൻചിറ ദേശത്ത് അതിപുരാതന കാലം മുതൽക്കേ പ്രശസ്തി ആർജിച്ചതാണ് തൃപ്പേക്കുളം ശിവക്ഷേത്രം. വർഷങ്ങൾക്കുമുൻപ് വെള്ളത്താൽ ചുറ്റപ്പെട്ട കുറ്റിക്കാടുകൾ നിറഞ്ഞ ഉപയോഗ ശൂന്യമായിക്കിടന്ന ഏകദേശം 12 ഏക്കറോളം വരുന്ന ഭൂവിഭാഗം , ഒരുകൂട്ടം പ്രയത്നശാലികളായ മനുഷ്യർ നിലംതിരിച്ചിടുകയും അതിൽ കൃഷി ചെയ്തുപോരുകയും ചെയ്തു. അങ്ങനെ ഒരു ദിവസം ഒരു ഹരിജൻ സ്ത്രീ കൃഷിക്കാവശ്യമായ പച്ചിലകൾ വൃക്ഷത്തലപ്പുകളിൽനിന്നും അരിഞ്ഞെടുക്കുകയായിരുന്നു. അരിവാൾ മൂർച്ച കൂട്ടുവാനായി അവൾ കാടിനുള്ളിൽ കണ്ട ഒരു കല്ലിൽ ഉരയ്ക്കുകയും ഉരച്ച ഭാഗം തേയുകയും കല്ലിൽ നിന്നും രക്തം പ്രവഹിക്കുകയും ചെയ്തു. അതുകണ്ട് ഹരിജൻ സ്ത്രീ ഉറഞ്ഞു തുള്ളുകയും അവിടെ നിന്ന് ഒരു മൈൽ അകലെ താമസിക്കുന്ന കുഴിക്കാട്ട് നമ്പൂതിരി ഇല്ലത്ത് ചെന്ന് പറയുകയും, അന്നത്തെ കുഴിക്കാട്ട് ഇല്ലത്തെ കാരണവരും അടുത്തു താമസിച്ചിരുന്ന കുടുപ്പിള്ളി ഇല്ലത്തെ കാരണവരും കൂടി കുന്നത്തുമനയ്ക്കലും മരത്തോപ്പിള്ളി മനയ്ക്കലും ചെല്ലുകയും നാട്ടുകാരിൽ ചിലരും കൂടി ഈ പ്രദേശത്തു വന്ന് ദേവപ്രശ്‍നം നടത്തുകയും ചെയ്തു. പ്രശ്നത്തിൽ ശ്രീപരമേശ്വരൻ സ്വയംഭൂവായി ഇവിടെ കുടികൊള്ളുന്നുണ്ടെന്നും കണ്ടു. ഉടൻ തന്നെ ക്ഷേത്രം പണിത് പൂജാദി കർമ്മങ്ങൾ മുടക്കം കൂടാതെ നടത്തണമെന്നും കണ്ടു. മൂന്നു പുണ്യതീർത്ഥങ്ങളുടെ സംഗമസ്ഥാനമാണിതെന്നും തൃപ്പേക്കുളം എന്ന പേര് വളരെ അർത്ഥവത്തതാണെന്നും, ക്ഷേത്രവും കുളവും പരിസരവും വൃത്തിയായും ശുദ്ധമായും സൂക്ഷിക്കണമെന്നും കണ്ടു. മുൻപറഞ്ഞ നമ്പൂതിരി ഇല്ലങ്ങളിലെ കാരാണവർമാരും നാട്ടുകാരും അത്ഭുതാവഹമായ സംഭവങ്ങൾ അമ്പലത്തിന്റെ പണി മുതൽ പ്രത്യക്ഷമായിത്തുടങ്ങി. ഏത് വരൾച്ചയിലും വറ്റാത്ത ക്ഷേത്ര മതിൽക്കെട്ടിനകത്തെ തീർത്ഥതക്കുളം ഇവിടുത്തെ പ്രത്യേകതയാണ്. സ്വയംഭൂവായ ദേവൻ മാനും മഴുവും ധരിച്ചുകൊണ്ട് ഈ പ്രദേശത്തുള്ളവർക്ക് ക്ഷേമവും ഐശ്വര്യവും പ്രദാനം ചെയ്യുന്നു എന്ന് ഭക്തർ വിശ്വസിക്കുന്നു.
ഉത്സവം
തിരുത്തുകകുംഭമാസത്തിലെ തിരുവാതിര ആറാട്ട് എന്ന കണക്കിന് എല്ലാ വർഷവും 8 ദിവസത്തെ ഉത്സവം ആഘോഷിച്ചു വരുന്നു. നിർമാല്യദർശനവും തൃപ്പുകയും ഉത്സവബലിയും ആറാട്ടുദിവസത്തെ കൊടിക്കൽപറയും ദേവചൈതന്യം വിളിച്ചോതുന്നു. ദേവന്റെ ഇഷ്ട വഴിപാട് കൊടിക്കൽപറ ആണ്. പ്രധാന വഴിപാട് ധാരയും പിന്നിൽ നെയ്‌വിളക്കും കൂവളത്തിലമാല ചാർത്തലും ആണ്. വീടില്ലാത്തവർ വിവാഹം നടക്കാത്തവർ സന്താനമില്ലാത്തവർ ദുരിതമനുഭവിക്കുന്നവർ തുടങ്ങി എല്ലാവരും ആറാട്ട് ദിവസം കൊടിക്കൽ പറ നടത്തി സകല ഐശ്വര്യങ്ങളും നേടിവരുന്നു.