തുളസീ ബിൽവ
(തുളസീബിൽവ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ത്യാഗരാജസ്വാമികൾ കേദാരഗൗള രാഗത്തിൽ ചിട്ടപ്പെടുത്തിയ ഒരു കൃതിയാണ് തുളസീ ബിൽവ. [1]
വരികളും അർത്ഥവും
തിരുത്തുകവരികൾ | അർത്ഥം | |
---|---|---|
പല്ലവി | തുളസീ ബിൽവ മല്ലികാദി ജലജസുമ പൂജല കൈകൊനവേ |
തുളസി, കൂവളം എന്നീ ഇലകളാലും മുല്ല, താമര തുടങ്ങിയ പൂക്കളാലും ഞാൻ ചെയ്യുന്ന അർച്ചനകൾ അങ്ങ് സ്വീകരിച്ചാലും |
അനുപല്ലവി | ജലജാസന സനകാദി കരാർച്ചിത ജലദാഭ സുനാഭ വിഭാകര ഹൃജ്ജലേശ ഹരിണാങ്ക സുഗന്ധ |
ബ്രഹ്മാവും സനകമുനികൾ തുടങ്ങിയവരും ആരാധിക്കുന്ന നാഭിയിൽ നിന്നും ഉയർന്നുനിൽക്കുന്ന താമരയോടുകൂടി മേഘവർണ്ണനായ, സൂര്യവംശജനായ അങ്ങ് പ്രശോഭിക്കുന്നു |
ചരണം 1 | ഉരമുന മുഖമുന ശിരമുന ഭുജമുന കരമുന നേത്രമുന ചരണയുഗംബുന കരുണതോ നെനരുതോ പരമാനന്ദമുതോ നിരതമുനു ശ്രീ ത്യാഗരാജു നിരുപാധികുഡൈ അർച്ചിഞ്ചു |
അങ്ങനെയുള്ള അങ്ങയെ ഞാൻ വിവിധങ്ങളായ പുഷ്പങ്ങളാൽ അങ്ങയുടെ പാദങ്ങളെയും മുഖത്തിനെയും ശിരസിനെയും ഉടലിനെയും കൈകളെയും നേത്രങ്ങളെയും യാതൊരുവിധ സ്വാർത്ഥതയും ഇല്ലാതെ ദയയോടെയും സ്നേഹത്തോടെയും ആഹ്ലാദത്തോടെയും ആരാധിക്കുന്നു |